പുതിയ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും സ്മാർട് വാച്ചുകളുമെല്ലാം ഓണത്തിന് ട്രെൻഡ് ആയി എത്തുകയാണ്. ഓണം വിൽപനയും ഇത്തവണ തകർക്കാമെന്നാണ് വ്യാപാരികൾ കരുതുന്നത്. ഓണത്തിന് പുതിയ ഗാഡ്ജറ്റുകൾ വീട്ടിലെത്തിക്കാൻ ഒരുങ്ങുന്നവർക്കായി വിപണി കാത്തുവച്ചിരിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.
ഐഫോൺ 17: സെപ്റ്റംബർ 9ന് അമ്പരപ്പിക്കുന്ന അവതരണം, പുതിയ മോഡലുകളെത്തും; ട്രംപിന്റെ നികുതി വില കൂട്ടുമോ?
മാസംതോറും പുതിയ മോഡലുകൾ
ഇപ്പോൾ ബ്രാൻഡുകൾ പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നത് മാസംതോറുമാണ്. ഇതിലൂടെ പുതുമ നിലനിർത്താനും ഉപയോക്താക്കളെ ആകർഷിക്കാനും കഴിയുന്നു എന്നതു സത്യം. എന്നാൽ അതിവേഗം മാറുന്ന ഉൽപന്ന മോഡലുകളു, ഉപയോക്താക്കളുടെ മാറുന്ന താൽപര്യങ്ങളുമാണ് ഇത്തവണത്തെ ഓണവിപണി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യയിലെ ഉത്സവ സീസൺ വിൽപനയുടെ ഏകദേശം 10 ശതമാനവും കേരളത്തിലെ വിൽപനയുടെ മൂന്നിലൊന്നും ഓണക്കാലത്താണ് ലഭിക്കുന്നതെന്ന് സോണി ഇന്ത്യ പോലുള്ള മുൻനിര കമ്പനികൾ പറയുന്നു. മാസം തോറും മോഡലുകൾ വിപണിയിലിറങ്ങുന്നതിനാൽ പഴയ മോഡലുകൾ വിലകുറച്ച് വാങ്ങാനാകും.
ഓണക്കാലത്തെ ആകർഷകമായ ഓഫറുകളും 2 വർഷം വരെ കാലാവധിയുള്ള ഇഎംഐ സ്കീമുകളും സ്മാർട്ഫോൺ വിപണിയെ ഉഷാറാക്കിയെന്നും രണ്ടാഴ്ച മുൻപു മുതൽ ഓണ വിൽപനയിൽ അനുകൂല മാറ്റം കണ്ടുതുടങ്ങിയെന്നും ഓക്സിജൻ വൈസ് പ്രസിഡന്റും സെയിൽസ് ഹെഡുമായ ജിബിൻ കെ. തോമസ് പറഞ്ഞു.
ഗ്രാമങ്ങൾ ഇനി സ്മാർട്!
മുൻനിര നഗരങ്ങളിലെ വിൽപന പോലെ പ്രധാനപ്പെട്ടതാണ് ചെറുനഗരങ്ങളിലെ വിപണിയുമെന്ന് സ്മാർട്ഫോൺ വ്യാപാരികൾ പറയുന്നു. ഗ്രാമീണ മേഖലയിൽ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ഉപയോക്താക്കളുടെ താൽപര്യങ്ങൾ ആദ്യ 5 ബ്രാൻഡുകളിൽ നിന്നു വൈവിധ്യമാർന്ന ഉൽപന്നങ്ങളിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. ലളിതമായ ഇംഎഐ പദ്ധതികളും ക്രെഡിറ്റ് കാർഡ് ലഭ്യതയും വിപണിയിൽ വലിയ ഉണർവ് നൽകിയിട്ടുണ്ട്. അതിനാൽ, ഈ ഓണക്കാലത്ത് പല ബ്രാൻഡുകളും ഗ്രാമീണ വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു സാധ്യത.
ഗൂഗിളേ രക്ഷിക്കൂ..സിരിക്കായി ജെമിനി ചോദിച്ചു ആപ്പിൾ; വിചാരിച്ചപോലെ വിജയിക്കുന്നില്ല എഐ
ഓഫറുകളും തന്ത്രങ്ങളും
വിപണിയിലെ മാന്ദ്യം പരിഹരിക്കാൻ കമ്പനികൾ വൻ ഓഫറുകളുമായാണ് എത്തുന്നത്. ഗാഡ്ജറ്റുകളുടെ വിലക്കുറവ്, കാഷ്ബാക്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, സ്പോട് ഡീലുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഉദാഹരണത്തിന്, ഒരു ഫോൺ വാങ്ങുമ്പോൾ അതിനോടൊപ്പം ഒരു സ്മാർട് വാച്ചോ, ഇയർബഡോ കുറഞ്ഞ വിലയിൽ നൽകുന്ന ഓഫറുകൾ സാധാരണമാണ്. ഫിനാൻസിങ് ഓപ്ഷനുകൾ എളുപ്പത്തിലാക്കിയും ബ്രാൻഡുകൾ ഉപയോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്.
5ജി ഫോണുകൾക്കു ഡിമാൻഡ്
5ജി സേവനങ്ങൾ വ്യാപകമായതോടെ 5ജി ഫോണുകൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ചില പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും ഓണം നൽകുന്ന പ്രതീക്ഷ ചെറുതല്ല. ഉപയോക്താക്കളെ ആകർഷിക്കാൻ വിപണിയിലെ മുൻനിര ബ്രാൻഡുകൾ വൻ തന്ത്രങ്ങൾ മെനയുന്നുണ്ട്. വിലക്കിഴിവുകൾ മുതൽ പുതിയ മോഡലുകളുടെ അവതരണം വരെ ഇതിന്റെ ഭാഗമാണ്.
ഫോൺ വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കാൻ
വിപണിയിൽ ഇടയ്ക്കിടെ പുതിയ മോഡലുകൾ ഇറങ്ങുന്നു, നൂറുകണക്കിന് ഫീച്ചറുകൾ. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള മികച്ച ഫോൺ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില പ്രധാന കാര്യങ്ങൾ:
Image Credit: Canva
ബജറ്റ് തീരുമാനിക്കുക
ഒരു ഫോൺ വാങ്ങുന്നതിന് മുൻപ് എത്ര രൂപ വരെ മുടക്കാൻ തയാറാണെന്നു തീരുമാനിക്കുക. സാമ്പത്തിക ശേഷിക്ക് അനുസരിച്ചുള്ള വിഭാഗം തിരഞ്ഞെടുക്കുന്നത് അനാവശ്യമായ തിരച്ചിലുകൾ ഒഴിവാക്കാൻ സഹായിക്കും.
ഫോണിന്റെ വേഗവും പ്രവർത്തനക്ഷമതയും നിർണയിക്കുന്നത് പ്രോസസ്സറാണ്. ഗെയിം കളിക്കുകയോ വലിയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുകയോ ചെയ്യാറുണ്ടെങ്കിൽ കരുത്തുള്ള പ്രോസസ്സർ ആവശ്യമാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ, മീഡിയടെക് ഡിമെൻസിറ്റി, ആപ്പിൾ എ സീരീസ്, സാംസങ് എക്സിനോസ് തുടങ്ങിയവയാണ് പ്രധാന പ്രോസസ്സർ നിർമാതാക്കൾ.
റാം & സ്റ്റോറേജ്
മൾട്ടിടാസ്കിങിന് റാം നിർണായകമാണ്. 4 ജിബി, 6 ജിബി, 8 ജിബി അല്ലെങ്കിൽ അതിലധികമുള്ള റാം ഓപ്ഷനുകൾ ഇപ്പോൾ ലഭ്യമാണ്. കൂടുതൽ റാം ഉണ്ടെങ്കിൽ ഫോൺ ഹാങ് ആവാതെ ഒന്നിലധികം ആപ്പുകൾ ഒരേസമയം ഉപയോഗിക്കാം. ഫോട്ടോകൾ, വിഡിയോകൾ, ആപ്പുകൾ എന്നിവ സൂക്ഷിക്കാൻ ആവശ്യമായ ഇന്റേണൽ സ്റ്റോറേജ് (64 ജിബി, 128 ജിബി, 256 ജിബി) ഉണ്ടെന്ന് ഉറപ്പാക്കുക. മെമ്മറി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് കൂട്ടാനുള്ള ഓപ്ഷനുണ്ടോ എന്നും പരിശോധിക്കുക.
ബാറ്ററി ലൈഫ്
ദിവസം മുഴുവൻ ചാർജ് നിൽക്കുന്ന ഒരു ഫോണാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, വലിയ ബാറ്ററി കപ്പാസിറ്റിയുള്ള (ഉദാഹരണത്തിന്, 5000mAh അല്ലെങ്കിൽ കൂടുതൽ) ഫോണുകൾ തിരഞ്ഞെടുക്കുക. വേഗത്തിൽ ചാർജ് ചെയ്യാനുള്ള സൗകര്യം ഉണ്ടോ എന്നും ശ്രദ്ധിക്കുക.
ഫോട്ടോ എടുക്കാൻ ഇഷ്ടമുള്ളവർക്ക് ഫോണിന്റെ ക്യാമറ വളരെ പ്രധാനമാണ്. മെഗാപിക്സൽ മാത്രം നോക്കി തീരുമാനമെടുക്കരുത്. പകരം, സെൻസറിന്റെ വലുപ്പം, അപ്പർച്ചർ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) തുടങ്ങിയ സാങ്കേതികവിദ്യകളും പരിശോധിക്കുക. വിവിധതരം ലെൻസുകളുള്ള (വൈഡ് ആംഗിൾ, മാക്രോ, ടെലിഫോട്ടോ) ഫോണുകളും ലഭ്യമാണ്.
ഡിസ്പ്ലേയുടെ ഗുണമേന്മ പ്രധാനമാണ്. AMOLED, OLED, അല്ലെങ്കിൽ LCD ഡിസ്പ്ലേകളിൽ AMOLED ഡിസ്പ്ലേകൾക്ക് മികച്ച നിറങ്ങളും കോൺട്രാസ്റ്റും ലഭിക്കും. ഉയർന്ന റിഫ്രഷ് റേറ്റ് (90Hz, 120Hz) ഉള്ള സ്ക്രീനുകൾ ഫോണിന്റെ ഉപയോഗം കൂടുതൽ സ്മൂത്ത് ആക്കും.
50,000 രൂപയ്ക്ക് ഒരു ആപ്പിൾ മാക്ബുക്; എങ്ങനെ ലഭിക്കുമെന്നറിയാം
ഓപ്പറേറ്റിങ് സിസ്റ്റം
ഐഒഎസ് അല്ലെങ്കിൽ ആൻഡ്രോയ്ഡ് എന്നിവയാണ് പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ. ആൻഡ്രോയ്ഡ് ഫോണുകൾക്ക് കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങൾ ലഭിക്കുമ്പോൾ, ഐഒഎസ് കൂടുതൽ സുരക്ഷിതവും ഉപയോഗിക്കാൻ എളുപ്പവുമാണ്. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഇതു തിരഞ്ഞെടുക്കാം.
5ജി കണക്ടിവിറ്റി
ഇന്ത്യയിൽ 5ജി നെറ്റ്വർക്കുകൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.ഒരു ഫോൺ വാങ്ങുമ്പോൾ 5ജി കണക്ടിവിറ്റിയുണ്ടെന്ന് ഉറപ്പാക്കുക. ഇതു വേഗമേറിയ ഇന്റർനെറ്റ് ഉപയോഗിക്കാൻ സഹായിക്കും.

