വാഷിങ്ടൻ ∙ യുഎസിലെ പ്രതിരോധ വകുപ്പിന്റെ പഴയ പേരായ ‘ഡിപ്പാർട്മെന്റ് ഓഫ് വാർ’ തിരികെക്കൊണ്ടുവരാനുള്ള നടപടികളുമായി വൈറ്റ്ഹൗസ് മുന്നോട്ട്. കഴിഞ്ഞ ദിവസത്തെ ഓവൽ ഓഫിസ് യോഗത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടു വച്ച ആശയം നടപ്പാക്കാനാണു നീക്കം.
ഇന്ത്യക്കാരിയിൽ നിന്ന് കണ്ണുരുട്ടലും അവഹേളനവും: യുകെയിൽ നഴ്സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം
Europe News
‘ജീവിക്കാൻ അനുവദിക്കില്ല, നിന്നെ കൊന്ന് ഞാൻ ജയിലിൽ പോകും’: അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്
‘ഡിപ്പാർട്മെന്റ് ഓഫ് വാർ’ ആയിരുന്നപ്പോൾ കേൾക്കാൻ നല്ല ഗാംഭീര്യമുള്ളതായിരുന്നെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. സർക്കാരിലെ ഏറ്റവും വലിയ വകുപ്പാണു പ്രതിരോധത്തിന്റേത്. പേര് യുദ്ധവകുപ്പ് എന്നാക്കി മാറ്റാൻ സാധാരണനിലയിൽ കോൺഗ്രസിന്റെ അംഗീകാരം കൂടി വേണ്ടിവരുമെങ്കിലും അതൊഴിവാക്കി മറ്റ് എളുപ്പമാർഗം തേടാനാണു വൈറ്റ്ഹൗസ് ശ്രമിക്കുന്നതെന്ന് വോൾ സ്ട്രീറ്റ് ജേണൽ പത്രം റിപ്പോർട്ട് ചെയ്തു. പ്രതിരോധം മാത്രമല്ല, കടന്നാക്രമണം നടത്താനുള്ള യുഎസ് സേനയുടെ ശേഷിയിലും ശ്രദ്ധയൂന്നണമെന്നാണ് ട്രംപിന്റെ നിലപാട്.

