ഇന്ത്യൻ ക്ലാസ്മുറികൾ ലക്ഷ്യമിട്ട് ചാറ്റ്ജിപിടി
ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിക്ക് ഏറ്റവും കൂടുതൽ വിദ്യാർഥി ഉപയോക്താക്കളുള്ള രാജ്യം ഇന്ത്യയാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ വിദ്യാഭ്യാസമേഖല അവർക്ക് ഏറെ പ്രധാനമാണ്. ഐഐടി മദ്രാസുമായി സഹകരിച്ച് അധ്യാപകർക്കായുള്ള എഐ ടൂളുകളും പരിശീലനവുമായി ‘ലേണിങ് ആക്സിലറേറ്റർ’ പദ്ധതിക്കു തുടക്കമിട്ടിരിക്കുകയാണ് ഓപ്പൺഎഐ.
മെച്ചപ്പെട്ട ലേണിങ് ഔട്ട്കം, നൂതന അധ്യാപന രീതികൾ എന്നിവ സംബന്ധിച്ച് ഐഐടി മദ്രാസ് പഠനം നടത്തി, ഇതിലെ കണ്ടെത്തലുകൾ ഭാവിയിലെ ഉൽപന്ന വികസനത്തിന് ഉപയോഗിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായുള്ള സഹകരണത്തിലൂടെ സർക്കാർ സ്കൂളുകളിലെ 1-12 ക്ലാസ് അധ്യാപകർക്ക് ചാറ്റ്ജിപിടി ലഭ്യമാക്കാനും പദ്ധതിയുള്ളതായി കമ്പനി പറയുന്നു. എഐസിടിഇയുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ സാങ്കേതിക സ്ഥാപനങ്ങൾക്കും ചാറ്റ്ജിപിടി സേവനങ്ങൾ നൽകുകയും ചെയ്യും.

