യുദ്ധമുഖത്തേക്കെത്തുമ്പോൾ യുക്രെയ്നിന് കാര്യമായ വ്യോമസേനയോ നാവികപ്പടയോ ഉണ്ടായിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ വ്യോമസേനയും, അതിശക്തമായ നാവിക സൈന്യവുമുള്ള റഷ്യയെപ്പോലൊരു വൻശക്തിക്ക് മുന്നിൽ യുക്രെയ്ൻ എളുപ്പം കീഴടങ്ങുമെന്ന് ലോകം കരുതി. എന്നാൽ, യുക്രെയ്ൻ അതിജീവിച്ചു. ഡ്രോണുകളും, കടൽ ഡ്രോണുകളും ഉപയോഗിച്ച് ആകാശത്തേയും കടലിനേയും ഒരുപോലെ പ്രതിരോധിക്കുന്ന ഒരു പുത്തൻ യുദ്ധതന്ത്രമാണ് അവർ ലോകത്തിന് കാട്ടിക്കൊടുത്തത്.
ഈ ആപ്പുകളെല്ലാം നിരോധിച്ച് കേന്ദ്രസർക്കാർ: പണം നിക്ഷേപിച്ചവർക്ക് എന്ത് സംഭവിക്കും?
ഇതൊരു സാധാരണ യുദ്ധമല്ല, മറിച്ച് ആയുധബലത്തെ എങ്ങനെ ബുദ്ധികൊണ്ടും സാങ്കേതികവിദ്യകൊണ്ടും മറികടക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് യുക്രെയ്ൻ ലോകസൈന്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അമേരിക്കയുടെയും മറ്റ് നാറ്റോ രാജ്യങ്ങളുടെയും പിന്തുണയും വിസ്മരിക്കാനാവില്ലെങ്കിലും യുക്രെയ്ൻ യുദ്ധരംഗത്ത് ഉപയോഗിക്കുന്ന ആയുധങ്ങളിൽ 40% വരെ തദ്ദേശീയമായി നിർമ്മിക്കുന്നവയാണ്.
സ്റ്റീവ് ജോബ്‌സ്; ഫോട്ടോയെടുക്കാൻ ഇഷ്ടപ്പെടാത്തയാളുടെ ‘എക്കാലത്തെയും മികച്ച ഫോട്ടോ’ക്ക് പിന്നിലെ കഥ
ഡ്രോണുകളുടെ കാര്യത്തിൽ ഇത് 95% വരെയാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ ദൂരപരിധിയുള്ള ഡ്രോണുകളും, മികച്ച അൺമാൻഡ് സർഫേസ് വെഹിക്കിൾസും (USVs) അവർ നിർമ്മിക്കുന്നു. അടുത്തിടെയായി 3,000 കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂസ് മിസൈലുകളും വൻതോതിൽ ഉത്പാദിപ്പിക്കാൻ തുടങ്ങി. വെറും മൂന്ന് വർഷം പഴക്കമുള്ള സ്റ്റാർട്ടപ്പുകളാണ് ഈ പുത്തൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നത്. ഈ വേഗം കണ്ട് പല സുരക്ഷാ വിദഗ്ദ്ധരും കീവിനെ ‘പ്രതിരോധത്തിന്റെ സിലിക്കൺ വാലി’ എന്ന് വിശേഷിപ്പിക്കുന്നു
Image Credit: Canva
ഡ്രോൺ വിപ്ലവം: യുദ്ധാനന്തരം കാത്തിരിക്കുന്ന വൻകരാർ
യുക്രെയ്ൻ ഡ്രോൺ സാങ്കേതികവിദ്യയിൽ കൈവരിച്ച നേട്ടങ്ങൾ യുദ്ധം കഴിഞ്ഞാലും ലോകത്തിന് പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ്. യുഎസ്സിന് വേണ്ടി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 ബില്യൺ ഡോളറിന്റെ ഡ്രോൺ കരാറിന് യുക്രെയ്ൻ തയ്യാറെടുക്കുകയാണ്. പ്രതിവർഷം 10 ദശലക്ഷം ഡ്രോണുകൾ നിർമ്മിക്കാൻ കഴിയുന്ന ഒരു വൻ പദ്ധതിയാണിത്.
ഇത്യോപ്യയിൽ സംഘർഷം കനക്കുന്നു; കൂടുതൽ സൈന്യം, ആക്രമണങ്ങൾക്ക് ഡ്രോണുകളും
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കരാർ പ്രകാരം യുക്രെയ്ൻ ആയുധ കയറ്റുമതി ആരംഭിക്കുമ്പോൾ അമേരിക്കൻ സൈന്യം യുക്രെയ്നിൽ നിന്ന് ഡ്രോണുകൾ വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ നാവികസേനയെ പ്രതിരോധിക്കാൻ യുക്രെയ്ൻ നാവിക ഡ്രോണുകൾ ഉപയോഗിക്കാൻ യുഎസിന് താൽപ്പര്യമുണ്ട്.
പ്രതിവർഷം 10 ബില്യൺ ഡോളറിന്റെ ഡ്രോണുകൾ കയറ്റുമതി ചെയ്യാൻ യുക്രെയ്നിന് സാധിച്ചാൽ, ലോകത്തെ മികച്ച മൂന്ന് ആയുധ കയറ്റുമതി രാജ്യങ്ങളുടെ പട്ടികയിൽ അവർ ഇടംപിടിക്കും. 2024-ൽ ലോകത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യം അമേരിക്കയായിരുന്നു (42.33 ബില്യൺ ഡോളർ), തൊട്ടുപിന്നിൽ റഷ്യയും (13.75 ബില്യൺ ഡോളർ), ഫ്രാൻസും (7.7 ബില്യൺ ഡോളർ) ആണ്.
ബഹിരാകാശത്തേക്കുള്ള ആദ്യ യാത്രക്കാരൻ, ചന്ദ്രനിലെ ആദ്യ കാലടി; കാലം മറക്കാത്ത ആ നായകർ
വലിയ ഇറക്കുമതിക്കാരിൽ നിന്ന് വലിയ കയറ്റുമതിക്കാരിലേക്ക്
2020-നും 2024-നും ഇടയിൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്ത രാജ്യം യുക്രെയ്ൻ ആയിരുന്നുവത്രെ. എന്നാൽ, ചുരുങ്ങിയ സമയംകൊണ്ട് ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരിൽ നിന്ന് ഏറ്റവും വലിയ കയറ്റുമതിക്കാരിലേക്ക് മാറാൻ അവർക്ക് കഴിഞ്ഞാൽ, അത് യുക്രെയ്ൻ പ്രതിരോധ വ്യവസായം കൈവരിച്ച അസാമാന്യമായ മുന്നേറ്റത്തിന്റെ തെളിവായിരിക്കും.
നീണ്ട ദൂരങ്ങളിലേക്ക് പറക്കുന്ന യുക്രെയ്ൻ ഡ്രോണുകൾ
ഈ വർഷം മേയിൽ, യുക്രെയ്ൻ്റെ An-196 ഡ്രോൺ 1,200 കിലോമീറ്റർ പറന്ന് റഷ്യയിലെ യെലബൂഗ ഡ്രോൺ ഫാക്ടറിയെ തകർത്തിരുന്നു. യുക്രെയ്നിന്റെ കൈയ്യെത്തും ദൂരത്തിന് പുറത്താണെന്ന് കരുതിയാണ് റഷ്യ ഈ ഫാക്ടറി അതിർത്തിയിൽ നിന്ന് 1,000 കിലോമീറ്ററിന് അപ്പുറം സ്ഥാപിച്ചത്. എന്നാൽ, വെറും 200,000 ഡോളർ മാത്രം വില വരുന്ന ഈ ഡ്രോണിന് 1,200 കിലോമീറ്റർ പറന്ന് 50-75 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുക്കൾ വഹിക്കാൻ സാധിക്കും.
‘രാഹുൽ വിളിക്കുമ്പോഴും മെസേജ് അയക്കുമ്പോഴും അവന്തികക്കൊപ്പം; ആരാണ് ആദ്യം ചാറ്റിങ് ആരംഭിച്ചതെന്ന് എനിക്കറിയാം’
Latest News
നൂതനമായ സമുദ്ര ഡ്രോണുകൾ
യുക്രെയ്നിന്റെ ഡ്രോൺ സാങ്കേതികവിദ്യ മികച്ചതാണെങ്കിലും, അവരുടെ അൺമാൻഡ് സർഫേസ് വെഹിക്കിൾസ് (USVs) അതിശയിപ്പിക്കുന്നതാണ്. ലോകത്തെ ഞെട്ടിച്ച സംഭവം ഈ വർഷം മേയിലാണ് നടന്നത്. മാഗുര-7 USV ഉപയോഗിച്ച്, അമേരിക്കൻ നിർമ്മിത എഐഎം-9 സൈഡ്‌വിൻഡർ മിസൈലുകൾ ഉപയോഗിച്ച് രണ്ട് റഷ്യൻ സുഖോയ് സു-30 യുദ്ധവിമാനങ്ങളെ കരിങ്കടലിന് മുകളിൽ വെച്ച് തകർത്തു. ഒരു കടൽ ഡ്രോൺ ഉപയോഗിച്ച് യുദ്ധവിമാനത്തെ തകർക്കുന്നത് ചരിത്രത്തിലാദ്യമാണ്. യുഎസ് നേവിയും ഈ കടൽ ഡ്രോണുകളിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

