ഇസ്രയേലുമായി ബന്ധപ്പെട്ട് നാം ഏറ്റവും കൂടുതൽ കേൾക്കുന്ന പദങ്ങളിലൊന്നാണ് അയൺ ഡോം, എന്നാലിതാ അമേരിക്ക ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ പ്രതിരോധ സംവിധാനമായ ‘ഗോൾഡൻ ഡോം’ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ സ്വപ്ന പദ്ധതിയായ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ കൂടുതൽ വിവരങ്ങള്‍ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.
ചന്ദ്രൻ ചുവന്നുതുടുക്കും!, ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സമ്പൂർണ ഗ്രഹണം; പക്ഷേ കേരളത്തിൽ ഇങ്ങനെ!
പുറത്തുവന്ന യുഎസ് സർക്കാർ രേഖകൾ പ്രകാരം, നാല് പാളികളുള്ള പ്രതിരോധ കവചമാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. ഇതിൽ ഒരു പാളി ബഹിരാകാശത്തും മൂന്നെണ്ണം കരയിലുമായിരിക്കും.സെൻസറുകളും ബഹിരാകാശ അധിഷ്ഠിത ഇന്റർസെപ്റ്ററുകളും സജ്ജീകരിച്ചിരിക്കുന്ന ഉപഗ്രഹങ്ങളുടെ ഒരു കൂട്ടം ഈ സംവിധാനത്തിൽ ഉപയോഗിക്കും.ഏകദേശം 175 ബില്യൺ ഡോളറാണ് (ഏകദേശം 1,45,000 കോടി രൂപ) പദ്ധതിയുടെ മൊത്തം ചിലവായി പ്രതീക്ഷിക്കുന്നത്. എന്നാൽ യഥാർത്ഥ ചിലവ് ഇതിലും വർധിക്കാനിടയുണ്ടെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. അയൺ ഡോമുമായി ബന്ധപ്പെടുത്തി പറയുന്നുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായി വിശാലമാണ് ഈ സംവിധാനം.
പ്രധാന സവിശേഷതകൾ:
∙നാല് പാളികളുള്ള പ്രതിരോധം: ഉപഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ലേയറും, മറ്റ് ത്രിതല മേഖലകളുമടങ്ങിയ സങ്കീർണ്ണമായ ഒരു സംവിധാനമാണിത്. ശത്രു മിസൈലുകളെ അതിന്റെ യാത്രാപഥത്തിന്റെ വിവിധ ഘട്ടങ്ങളിൽ വെച്ച് തന്നെ കണ്ടെത്താനും നശിപ്പിക്കാനും ഇതിന് കഴിയും.
∙11 ഹ്രസ്വദൂര ബാറ്ററി കേന്ദ്രങ്ങൾ: അമേരിക്കൻ ഭൂഖണ്ഡം, അലാസ്ക, ഹവായ് എന്നിവിടങ്ങളിലായി 11 ഹ്രസ്വദൂര മിസൈൽ ബാറ്ററി കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങൾക്കും സംരക്ഷണം ഉറപ്പാക്കും.
ബസിനുള്ളിൽ പെട്ടെന്നൊരു ആണവ യുദ്ധ ഭീഷണി മുന്നറിയിപ്പ്, പരിഭ്രാന്തരായി ഇറങ്ങി ഓടി യാത്രികർ; ഹാക്കർമാരുടെ കളികൾ ഇങ്ങനെ
∙ബാലിസ്റ്റിക്, ഹൈപ്പർസോണിക്, ക്രൂയിസ് മിസൈലുകൾ, ഡ്രോൺ ആക്രമണങ്ങൾ എന്നിവയെ തടയാൻ ഗോൾഡൻ ഡോമിന് കഴിയുമെന്ന് അധികൃതർ അവകാശപ്പെടുന്നു.
∙2028-ഓടെ പദ്ധതി പൂർത്തിയാക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ അമേരിക്കയുടെ പ്രതിരോധശേഷി വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

