Breaking
5 Feb 2026, Thu

ബാറ്ററി വേണ്ടാത്ത നോ ബാറ്ററി മോഡും, ഒപ്പം ബാറ്ററി മാറ്റിവയ്ക്കുകയും ചെയ്യാം; ടാബ് ഇതാ ഇങ്ങനെ

ബിസിനസ്സുകൾക്കും പ്രഫഷണലുകൾക്കും വേണ്ടി സാംസങ് പുതിയ ടാബ്‌ലെറ്റ് അവതരിപ്പിച്ചു. സാംസങ് ഗാലക്‌സി ടാബ് ആക്ടീവ് 5 എന്റർപ്രൈസ് എഡിഷൻ തിങ്കളാഴ്ച ഇന്ത്യയിൽ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് എന്റർപ്രൈസ് ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ടാബ്‌ലെറ്റാണ്.

ചന്ദ്രനിൽ ചൈനയുടെ ന്യൂക്ലിയർ റിയാക്ടർ, അതിനും മുൻപേ നിർമിക്കാൻ അമേരിക്ക; എന്താണ് പദ്ധതി?

120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 8.0 ഇഞ്ച് ഡിസ്‌പ്ലേയാണ് ടാബ് ആക്ടീവ് 5-നുള്ളത്. IP68 സർട്ടിഫിക്കേഷനോടു കൂടിയ S പെൻ ഇതിനൊപ്പം ലഭിക്കുന്നു. ഒരു ഒക്ടാ-കോർ പ്രൊസസറിലാണ് ഇതിന്റെ പ്രവർത്തനം. 6ജിബി റാം/128 ജിബി സ്റ്റോറേജ്, 8GB റാം/256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.

Image Credit: Samsung

മാറ്റിവയ്ക്കാൻ സാധിക്കുന്ന ബാറ്ററിയാണ് ഇതിലുള്ളത്. ബാറ്ററി ഇല്ലാതെ, ഒരു പവർ സ്രോതസ്സുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാൻ സഹായിക്കുന്ന ‘നോ-ബാറ്ററി മോഡും’ ഇതിലുണ്ട്. ആൻഡ്രോയ്ഡ് 15ൽ പ്രവർത്തിക്കുന്ന ഈ ടാബ്‌ലെറ്റിന് 7 വർഷത്തേക്ക് ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഗ്രേഡ് പിന്തുണ ലഭിക്കും (ആൻഡ്രോയിഡ് 21 വരെ).

ദിവസങ്ങൾക്കുള്ളിൽ പിക്സൽ 10 എത്തും; ട്രിപ്പിൾ ക്യാമറ, ആപ്പിൾ എ18 പ്രോ ചിപ്പിനോട് കിടപിടിക്കുന്ന പ്രോസസർ?

ഒരു വർഷത്തെ നോക്സ് സ്യൂട്ട് എന്റർപ്രൈസ് സെക്യൂരിറ്റി പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രിപ്‌ഷനും ഇതിനൊപ്പം സൗജന്യമായി ലഭിക്കും.ബാറ്ററിക്ക് 12 മാസത്തെ വാറണ്ടിയും, ടാബ്‌ലെറ്റിന് 36 മാസത്തെ വാറണ്ടിയും കമ്പനി നൽകുന്നുണ്ട്. സാംസങ് ഗാലക്‌സി ടാബ് ആക്ടീവ് 5 എന്റർപ്രൈസ് എഡിഷന്റെ വില 49,999 രൂപ മുതൽ ആരംഭിക്കുന്നു. ഓഗസ്റ്റ് 18 മുതൽ ഇതിന്റെ ബുക്കിങ് ആരംഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *