Breaking
5 Feb 2026, Thu

50,000 രൂപയ്ക്ക് ഒരു ആപ്പിൾ മാക്ബുക്; എങ്ങനെ ലഭിക്കുമെന്നറിയാം

സാധാരണക്കാരെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് പുതിയൊരു ബജറ്റ് മാക്ബുക്ക് പുറത്തിറക്കാൻ ആപ്പിൾ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ഏറ്റവും വിലകുറഞ്ഞ മോഡലായ മാക്ബുക്ക് എയർ എം4ന്റെ വില 99,900 രൂപയിൽ (അമേരിക്കയിൽ 999 ഡോളർ) തുടങ്ങുമ്പോൾ, പുതിയ മോഡൽ ഇതിലും വലിയ വിലക്കുറവിൽ ലഭ്യമാവുമെന്നാണ് സൂചന.

കക്കി– ആനത്തോട് അണക്കെട്ടിലേക്കു ശക്തമായ നീരൊഴുക്ക്; ഒന്നാം നമ്പർ ഷട്ടർ 30 സെന്റി മീറ്റർ ഉയർത്തി

Pathanamthitta

പുറത്തുവന്ന റിപ്പോർട്ടനുസരിച്ച്, ഈ പുതിയ മാക്ബുക്കിന്റെ വില 61,113ൽ (699 ഡോളർ‍) തുടങ്ങും. വിദ്യാർഥികൾക്ക് പ്രത്യേക ഡിസ്കൗണ്ടോടെ 52,370 രൂപയ്ക്ക് ലഭിക്കാനും സാധ്യതയുണ്ട്. ഇത് സംഭവിച്ചാൽ, ആപ്പിൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു മാക്ബുക്ക് 999 ഡോളറിൽ താഴെ വിലയിൽ ലഭ്യമാകുന്നത്.

Apple Macbook Air

പ്രധാന സവിശേഷതകൾ (പ്രതീക്ഷിക്കുന്നത്)

പുതിയ പ്രോസസർ: പുതിയ മാക്ബുക്കിൽ ആപ്പിളിന്റെ എം സീരീസ് ചിപ്പിന് പകരം, ഐഫോൺ 16 പ്രോയിലുള്ള A18 പ്രോ ചിപ്‌സെറ്റ് ആയിരിക്കും ഉപയോഗിക്കുക. ഇത് ചെലവ് കുറയ്ക്കാൻ സഹായിക്കുമെങ്കിലും, പ്രകടനത്തിൽ യാതൊരു കുറവും വരുത്തില്ല.

ഡിസൈൻ: 12.9 ഇഞ്ച് ഡിസ്പ്ലേയോടുകൂടിയ, വളരെ നേർത്തതും ഭാരം കുറഞ്ഞതുമായ ഡിസൈൻ ആയിരിക്കും ഈ ലാപ്ടോപ്പിനുണ്ടാവുക. ഇത് പോർട്ടബിലിറ്റി ആഗ്രഹിക്കുന്നവർക്ക് വളരെ അനുയോജ്യമാകും.

നിറങ്ങൾ: മാക്ബുക്കുകൾക്ക് സാധാരണയായി കാണാത്ത നീല, പിങ്ക്, മഞ്ഞ, സിൽവർ തുടങ്ങിയ ആകർഷകമായ നിറങ്ങളിൽ ഈ മോഡൽ പുറത്തിറങ്ങിയേക്കാം.

ലക്ഷ്യം: ക്രോംബുക്കുകൾ ഉൾപ്പെടെയുള്ള ബജറ്റ് ലാപ്ടോപ്പുകൾക്ക് കടുത്ത മത്സരം നൽകി, വലിയൊരു വിഭാഗം ഉപഭോക്താക്കളെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കുക എന്നതാണ് ആപ്പിളിന്റെ ലക്ഷ്യം.

കക്കി– ആനത്തോട് അണക്കെട്ടിലേക്കു ശക്തമായ നീരൊഴുക്ക്; ഒന്നാം നമ്പർ ഷട്ടർ 30 സെന്റി മീറ്റർ ഉയർത്തി

Pathanamthitta

പുതിയ മാക്ബുക്കിന്റെ ആദ്യഘട്ട നിർമ്മാണം അടുത്ത മാസം ആരംഭിക്കുമെന്നും, ഈ വർഷം അവസാനത്തോടെ ഇത് പൂർണ്ണതോതിലുള്ള ഉത്പാദനത്തിലേക്ക് കടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2026-ന്റെ തുടക്കത്തിൽ ഈ ലാപ്ടോപ്പ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ശരിയാണെങ്കിൽ, കംപ്യൂട്ടർ വിപണിയിൽ ഒരു വലിയ ചലനം സൃഷ്ടിക്കാൻ ആപ്പിളിന് സാധിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *