മൈജിയുടെ ഈ വർഷത്തെ ഓണം ഓഫറായ “മൈജി ഓണം മാസ്സ് ഓണം സീസൺ 3”-ന് തുടക്കമായി. കൊച്ചിയിലെ ഹോട്ടൽ മാരിയറ്റിൽ നടന്ന ചടങ്ങിൽ മൈജി ചെയർമാൻ എ. കെ. ഷാജി, ബ്രാൻഡ് അംബാസഡർമാരായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സംവിധായകൻ ജിസ് ജോയ് എന്നിവർ ചേർന്ന് ഓഫറുകൾ അവതരിപ്പിച്ചു. 25 കോടി രൂപയിലധികം വരുന്ന സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ഇത്തവണ മൈജി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.
കാണേണ്ടതുതന്നെ, ഇന്ത്യയുടെ അതിമനോഹര ദൃശ്യങ്ങൾ ബഹിരാകാശത്തുനിന്നു പകർത്തി ശുഭാംശു ശുക്ല
റെക്കോർഡ് വിറ്റുവരവിലേക്ക് മൈജി
കേരളത്തിലെ ഡിജിറ്റൽ ഗാഡ്ജറ്റുകളും ഹോം അപ്ലയൻസുകളും വിപണന രംഗത്ത് 20 വർഷത്തിലധികമായി വിശ്വാസമാർജിച്ച മൈജി, ഈ ഓണക്കാലത്ത് റെക്കോർഡ് വിറ്റുവരവ് ലക്ഷ്യമിടുന്നു. ഈ ഓണവിപണിയിൽ മാത്രം 1600 കോടി രൂപയുടെ വിറ്റുവരവും, 2025 സാമ്പത്തിക വർഷം 5000 കോടി രൂപയ്ക്ക് മുകളിൽ വരുമാനവും നേടാനാണ് മൈജി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, ഓണക്കാലത്തിന് മുൻപ് 18 പുതിയ ഷോറൂമുകൾ തുറന്നു.
അടുത്ത മാർച്ചിനകം 12 ഷോറൂമുകൾ കൂടി ആരംഭിക്കുന്നതോടെ മൈജിയുടെ ഷോറൂമുകളുടെ എണ്ണം 150-ന് മുകളിലാകും. ഇത് കേരളത്തിൽ 5,000-ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.
25 കോടി രൂപയുടെ സമ്മാനങ്ങളുമായി ‘മൈജി ഓണം മാസ്സ് ഓണം’
ഈ വർഷത്തെ ഓണം ഓഫറിൽ മൈജി ഉപഭോക്താക്കൾക്ക് നൽകുന്നത്:
25 കാറുകൾ, 30 സ്കൂട്ടറുകൾ
30 പേർക്ക് ഒരു ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ്.
30 ദമ്പതികൾക്ക് (60 പേർക്ക്) വിദേശയാത്ര.
30 സ്വർണനാണയങ്ങൾ (ഓരോന്നും ഒരു പവൻ വീതം).
കൂടാതെ, എല്ലാ ഉപഭോക്താക്കൾക്കും സ്ക്രാച്ച് ആൻഡ് വിൻ കാർഡിലൂടെ 6% മുതൽ 100% വരെ ഡിസ്കൗണ്ടോ ടിവി, ഫ്രിഡ്ജ്, എസി, വാഷിങ് മെഷീൻ തുടങ്ങിയ ഉറപ്പായ സമ്മാനങ്ങളോ ലഭിക്കും.
ഈ സമ്മാനങ്ങൾക്ക് പുറമേ, വിവിധ ഫിനാൻസ് സ്ഥാപനങ്ങളും അന്താരാഷ്ട്ര ബ്രാൻഡുകളും നൽകുന്ന ഓഫറുകൾ കൂടി ചേരുമ്പോൾ ആകെ സമ്മാന മൂല്യം 25 കോടി കടക്കും. സമ്മാനങ്ങൾ 45 ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് കൈമാറുമെന്നതാണ് മൈജിയുടെ പ്രത്യേകത. നോ കോസ്റ്റ് ഇഎംഐ, ഒരു ഇഎംഐ ക്യാഷ്ബാക്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ക്യാഷ്ബാക്ക് ഓഫറുകൾ എന്നിവയ്ക്ക് പുറമെ ബജാജ്, എച്ച്ഡിബി, ഐഡിഎഫ്സി, ടിവിഎസ് പോലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണവും മൈജിക്കുണ്ട്. പേടിഎം, പൈൻ ലാബ്സ്, ബെനൗ തുടങ്ങിയ പേമെന്റ് ആപ്പുകൾ വഴിയുള്ള ഇൻസ്റ്റന്റ് ഓഫറുകളും ലഭ്യമാണ്.
പെന്റഗണിനേക്കാൾ വലുപ്പം, ആണവ ആക്രമണം അതിജീവിക്കുന്ന ബങ്കറുകൾ? ചൈനയുടെ പുതിയ സൈനിക ശക്തികേന്ദ്രം ലോകശ്രദ്ധയിൽ
കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയും മൂല്യവർദ്ധിത സേവനങ്ങളും
140-ൽ അധികം ഷോറൂമുകളിലേക്ക് ബൾക്ക് പർച്ചേസ് വഴി ഉൽപ്പന്നങ്ങൾ നേരിട്ട് എത്തിക്കുന്നതിനാൽ ഇടനിലക്കാരെ ഒഴിവാക്കി വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയും മികച്ച ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു.
ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം കൂടുതൽ മികച്ചതാക്കുന്നതിനായി മൈജി വിവിധ സേവനങ്ങൾ ഒരുക്കുന്നുണ്ട്:
മൈജി സൂപ്പർ ഇഎംഐ: എളുപ്പത്തിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ സഹായിക്കുന്നു.
മൈജി പ്രൊട്ടക്ഷൻ പ്ലാൻ & മൈജി എക്സ്ട്രാ വാറന്റി: ഉൽപ്പന്നങ്ങൾക്ക് അധിക പരിരക്ഷ ഉറപ്പാക്കുന്നു.
മൈജി കെയർ: 140-ൽ അധികം ഷോറൂമുകളിലും ലഭ്യമായ ഹൈടെക് റിപ്പയർ ആൻഡ് സർവീസ് സെന്ററുകൾ.
മൈജി എക്സ്ചേഞ്ച് ഓഫർ: പഴയ ഉൽപ്പന്നങ്ങൾ നൽകി പുതിയത് വാങ്ങാനുള്ള അവസരം.
മൈജി മൈ റിവാർഡ് പോയിന്റ്സ്: ഷോപ്പിങ്ങിലൂടെ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാം.
കൂടാതെ, ഓൺലൈൻ പ്ലാറ്റ്‌ഫോമായ www.myg.in വഴി വാങ്ങുന്ന ഉൽപ്പന്നങ്ങൾ പ്രമുഖ നഗരങ്ങളിൽ മണിക്കൂറുകൾക്കുള്ളിൽ എത്തിക്കുന്ന ‘2 ഫാസ്റ്റ്’ ഡെലിവറി സേവനവും ലഭ്യമാണ്.
സ്വന്തം ബ്രാൻഡുകളും ഭാവി പദ്ധതികളും
മൈജിയുടെ സ്വന്തം ബ്രാൻഡുകളായ ജി-ഡോട്ടിന്റെ (G-DOT) ടിവികൾ, ഡിജിറ്റൽ ആക്സസറികൾ, ഫാനുകൾ, അയൺ ബോക്സ്, കെറ്റിൽ തുടങ്ങിയ ഉൽപ്പന്നങ്ങളും, പ്രീമിയം ബ്രാൻഡായ ഗാഡ്മി (GADMI)-യുടെ നോൺ-സ്റ്റിക് കുക്ക് വെയറുകൾ, സ്പീക്കറുകൾ തുടങ്ങിയ ഡിജിറ്റൽ ആക്സസറികളും വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഉടൻ തന്നെ ഇന്ത്യയിലുടനീളം തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും മൈജി ലക്ഷ്യമിടുന്നു.
പുതിയ ബ്രാൻഡ് അംബാസഡർമാർ: മഞ്ജു വാര്യരും ടൊവിനോ തോമസും
മൈജിയുടെ ബ്രാൻഡ് അംബാസഡർമാരായി മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർക്കൊപ്പം യുവജനങ്ങളുടെ ഇഷ്ടതാരമായ ടൊവിനോ തോമസും എത്തുന്നു. ടൊവിനോയുടെ സാന്നിധ്യം യുവ ഉപഭോക്താക്കളുമായി കൂടുതൽ അടുക്കാൻ സഹായിക്കുമെന്ന് മൈജി പ്രതീക്ഷിക്കുന്നു.
“കേരളം കണ്ടിട്ടില്ലാത്ത ഓഫറുകളും 25 കോടി രൂപയുടെ സമ്മാനങ്ങളും വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയും ഒത്തുചേരുമ്പോൾ, ഈ ഓണം കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ് സീസണായി മാറും. ‘മൈജി ഓണം മാസ്സ് ഓണം സീസൺ 3’ ഉപഭോക്താക്കൾക്ക് ഒരു സമ്പൂർണ ആഘോഷാനുഭവം നൽകും,” മൈജി അധികൃതർ അറിയിച്ചു.

