Breaking
5 Feb 2026, Thu

ഇന്ത്യൻ ബഹിരാകാശ ദിനം: ചന്ദ്രയാൻ 3ന്റെ വിജയ ഓർമ; ആര്യഭട്ട മുതൽ ഗഗൻയാൻ വരെയുള്ള വമ്പൻ ബഹിരാകാശ യാത്ര

ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട ഒരു ദിനമാണ് ഓഗസ്റ്റ് 23. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഭാഗമായി വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയ ഈ ദിനം ഇന്ത്യ, ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നു. 2024 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് ഈ ദിനം ആചരിക്കാൻ തീരുമാനിച്ചത്.

‘പൂത്തുമ്പീ കുർള മമ്മീ’യുമായി വീണ്ടും ടിക്ടോക് തിരിച്ചുവന്നോ? അറിയാം, യാഥാർഥ്യം

ഈ വർഷത്തെ പ്രമേയം: ‘ആര്യഭട്ട മുതൽ ഗഗൻയാൻ വരെ’

2025-ലെ ദേശീയ ബഹിരാകാശ ദിനത്തിന്റെ പ്രമേയം ‘ആര്യഭട്ട മുതൽ ഗഗൻയാൻ വരെ: പുരാതന വിവേകം മുതൽ അനന്തമായ സാധ്യതകൾ വരെ’ എന്നതാണ്. ഇന്ത്യയുടെ പുരാതന ജ്യോതിശാസ്ത്ര പാരമ്പര്യത്തെയും (ആര്യഭട്ട) ബഹിരാകാശ രംഗത്തെ ഭാവി സ്വപ്നങ്ങളെയും (ഗഗൻയാൻ) ബന്ധിപ്പിക്കുന്ന മനോഹരമായ പ്രമേയമാണിത്.

23 August: India touched the moon – courage, science and vision.

Watch the teaser now! #NationalSpaceDay #NSpD2025 #ISRO #Space #IndiaInSpace pic.twitter.com/O3asN2X7z1
— ISRO (@isro) August 14, 2025

ബഹിരാകാശ നിലയത്തിന്റെ മാതൃക പുറത്തിറക്കി ഐഎസ്ആർഒ

ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഐഎസ്ആർഒ വിപുലമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ആഘോഷ പരിപാടികളിൽ, ഇന്ത്യ പദ്ധതിയിടുന്ന ബഹിരാകാശ നിലയമായ ‘ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ’ (BAS) മാതൃക ഇസ്രോ അനാവരണം ചെയ്തു. സ്വന്തമായി ഒരു ബഹിരാകാശ നിലയം എന്ന ഇന്ത്യയുടെ സ്വപ്നത്തിന് ഇത് കരുത്തു പകരും. 2028-ഓടെ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതോടെ ഭ്രമണപഥത്തിൽ സ്വന്തമായി പരീക്ഷണശാലകളുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംനേടും.

കൊച്ചിയും കേരളത്തിന്റെ കടലോരവും അപകടത്തിലോ, പ്രധാന നഗരങ്ങൾ മുങ്ങും? വെസ്റ്റ് അന്റാര്‍ട്ടിക് ഹിമപാളി ഉയർത്തുന്ന ആശങ്ക

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആഘോഷങ്ങൾ

ബഹിരാകാശ ദിനത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളിലും കോളേജുകളിലും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി ഭാരത് മണ്ഡപത്തിൽ ‘സ്പേസ് ഓൺ വീൽസ്’, ‘ഐഎസ്ആർഒ സ്പേസ് ട്യൂട്ടർ’ തുടങ്ങിയ വിദ്യാഭ്യാസ പരിപാടികളും നടന്നു. ബെംഗളൂരുവിൽ ‘ഐഎസ്ആർഒ റോബോട്ടിക്സ് ചലഞ്ചും’ ഹൈദരാബാദിൽ ‘ഭാരതീയ അന്തരിക്ഷ് ഹാക്കത്തോണും’ സംഘടിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് ബഹിരാകാശ സാങ്കേതികവിദ്യയിൽ നേരിട്ട് പങ്കാളികളാകാനും അവസരമൊരുക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *