ഇറാൻ ,യുഎസ്, ഇസ്രയേൽ പോരാട്ടത്തിനെത്തുടർന്ന് വിവിധ അന്തർവാഹിനികളെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. ലോകത്തിൽ പലതരം അന്തർവാഹിനികളുണ്ട്. പലരാജ്യങ്ങളുടെയും നാവികസേനകളുടെ പക്കൽ അന്തർവാഹിനികൾ പതുങ്ങിയിരിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും അപകടകാരിയായ അന്തർവാഹിനി ഏതെന്ന ചോദ്യത്തിന് ഒരൊറ്റയുത്തരമാണ് ഉയർന്നുവരിക…ബെൽഗോറോദ് അഥവാ കെ–239.
What you should read next
ഭൂമിക്കടിയിലെ മിസൈൽ നഗരങ്ങൾ, 500 മീറ്റർ വരെ ആഴം; ഇറാന്റെ രഹസ്യ പ്രതിരോധ കോട്ട
റഷ്യൻ നാവികസേനയുടെ ഉടമസ്ഥതയിലുള്ളതാണ് ബെൽഗോറോദ്
സോവിയറ്റ് കാലത്തെ ഓസ്കർ 2 ക്ലാസ് വിഭാഗത്തിലുള്ള അന്തർവാഹിനികളുടെ പിന്തുടർച്ചാവകാശിയാണ് ഇത്. തൊണ്ണൂറുകളുടെ മധ്യത്തിലാണ് ഇതിന്റെ നിർമാണം സോവിയറ്റ് യൂണിയനിലെ സെവെറോഡ്വിൻസ്കിൽ തുടങ്ങിയത്. എന്നാൽ ഫണ്ടിങ് അപര്യാപ്തത കാരണം നീണ്ടുപോയി.
ഒടുവിൽ 2019ൽ ആണ് ഈ അന്തർവാഹിനി പൂർത്തിയായത്. 2022ൽ റഷ്യൻ നേവിയുടെ ഭാഗമായി.
ഏകദേശം 184 മീറ്റർ നീളമുള്ള ബെൽഗോറോദ് ലോകത്തെ ഏറ്റവും നീളമുള്ള, പ്രവർത്തനയോഗ്യമായ അന്തർവാഹിനിയാണ്. 14700 ടണ്ണിലധികമാണ് ബെൽഗോറോദിന്റെ ഭാരം. 2 ആണവ റിയാക്ടറുകളാണ് ഈ അന്തർവാഹിനിക്ക് ഊർജം നൽകുന്നത്. 26 മുതൽ 32 വരെ നോട്ട് ഗതിവേഗം കൈവരിക്കാൻ ഇതിനു കഴിയും.
What you should read next
ഹോർമുസ് കടലിടുക്കിൽ നിർബാധം പറന്ന് ‘അമേരിക്കൻ ഭീമൻ വിമാനങ്ങൾ’: സ്ട്രാറ്റോടാങ്കറുകളുടെ നീക്കങ്ങൾ ലക്ഷ്യമിടുന്നത് എന്ത്?
ADVERTISEMENT
മാസങ്ങളോളം ഉപരിതലത്തിലേക്കു പൊങ്ങാതെ വെള്ളത്തിനുള്ളിൽ കഴിയാൻ ഇതിനു സാധിക്കും
ആണവ പോർമുനയുള്ള പൊസീഡൺ എന്ന അതിവിനാശകാരിയായ ടോർപിഡോ വഹിക്കാൻ ശേഷിയുള്ളതാണ് ഈ അന്തർവാഹിനി. 20 മുതൽ 24 മീറ്റർ നീളവും 100 ടണ്ണോളം ഭാരവുമുള്ള പൊസീഡൺ അതീവ നശീകരണശേഷിയുള്ളതാണ്. ഇത്തരം 6 പൊസീഡൺ ടോർപിഡോകൾ വഹിക്കാൻ ബെൽഗോറോദിനു കഴിയും. ലോഷാരിക് തുടങ്ങിയ കുള്ളൻ അന്തർവാഹിനികളെയും മറ്റു യാനങ്ങളെയും വഹിക്കാനും ഇതിനു പറ്റും. നിലവിൽ റഷ്യൻ നേവിയുടെ വടക്കൻ ഫ്ലീറ്റിലാണ് പൊസീഡൺ ഉൾപ്പെട്ടിരിക്കുന്നത്.
ADVERTISEMENT
Follow the Topics
Defence Sector
Ministry of Defence
Add as a preferred source on Google
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

