Breaking
20 Apr 2026, Mon

അമേരിക്കയുടെ ആകാശത്ത് ‘അഭേദ്യമായ കവചം’?; എല്ലാ ഭീഷണികളെയും ബഹിരാകാശത്തു വച്ച് തന്നെ തകർക്കാൻ നീക്കം

ന്യൂയോർക്ക്∙ അമേരിക്കയുടെ പ്രതിരോധ മേഖലയിലെ സ്വപ്നപദ്ധതിയായ ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ കവചത്തിന്റെ നിർമാണച്ചെലവ് 185 ബില്യൻ ഡോളറായി (ഏകദേശം 15.5 ലക്ഷം കോടി രൂപ) ഉയർത്തി. നേരത്തെ കണക്കാക്കിയിരുന്ന 175 ബില്യൻ ഡോളറിൽ നിന്ന് ഇപ്പോൾ 10 ബില്യൻ ഡോളർ കൂടി വർധിപ്പിച്ചിരിക്കുന്നു. ശത്രുരാജ്യങ്ങളുടെ ഹൈപ്പർസോണിക് മിസൈലുകളെയും ബാലിസ്റ്റിക് ഭീഷണികളെയും ബഹിരാകാശത്തു വെച്ചു തന്നെ തകർക്കാൻ ലക്ഷ്യമിട്ടുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുന്നതിനാണ് ഈ അധിക തുക വിനിയോഗിക്കുക.

ഒളിത്താവളത്തിലേക്ക് പോകാൻ അലി ലാരിജാനിയുടെ നീക്കം; ഉടൻ വധിക്കാൻ ഉത്തരവിട്ട് നെതന്യാഹു, അതിവേഗം ദൗത്യം പൂർത്തിയാക്കി സൈന്യം

മുജ്തബ ഖമനയിയെ മരണത്തിൽ നിന്ന് രക്ഷിച്ചത് ‘ആ നടത്തം’; ഇറാൻ ‍പ്രോട്ടോക്കോൾ തലവന്റെ ഓഡിയോ സന്ദേശം പുറത്ത് ?

ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കമ്പനികളായ ലോക്ഹീഡ് മാർട്ടിൻ, നോർത്രോപ്പ് ഗ്രമ്മൻ, ആർ.ടി.എക്സ് (റേതിയോൺ) എന്നിവരെ പെന്റഗൺ മുഖ്യ പങ്കാളികളായി പ്രഖ്യാപിച്ചു. ബഹിരാകാശ അധിഷ്ഠിത സെൻസറുകൾ, അത്യാധുനിക സാറ്റലൈറ്റ് നെറ്റ്​വർക്കുകൾ, മിസൈലുകളെ പാതിവഴിയിൽ തകർക്കാൻ ശേഷിയുള്ള ഇന്റർസെപ്റ്ററുകൾ എന്നിവ ഗോൾഡൻ ഡോമിന്റെ ഭാഗമാകും.

അമേരിക്കൻ മണ്ണിലേക്ക് എത്തുന്ന ഏതൊരു വ്യോമാക്രമണത്തെയും തടയാൻ ശേഷിയുള്ള ഒരു ‘അഭേദ്യമായ കവചം’ തീർക്കുക എന്നതാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഈ പദ്ധതിയുടെ ലക്ഷ്യം. വരും വർഷങ്ങളിൽ കൂടുതൽ നൂതന സംവിധാനങ്ങൾ കൂട്ടിച്ചേർക്കുന്നതോടെ പദ്ധതിയുടെ വ്യാപ്തിയും ചെലവും ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *