Breaking
5 Feb 2026, Thu

സ്വതന്ത്ര സ്ഥാനാർ‍ഥികൾക്കെല്ലാം ചിഹ്നം പ്രിയം മൊബൈൽ ഫോൺ !

എടക്കര∙ സ്വതന്ത്രന്മാർക്ക് ചിഹ്നം പ്രിയം മൊബൈൽ ഫോണാണ്. സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുന്ന മിക്കവരും ആവശ്യപ്പെട്ട ആദ്യത്തെ ചിഹ്നം മൊബൈൽ ഫോൺ. ഇത് കിട്ടാത്ത സാഹചര്യത്തിലാണ് രണ്ടാമത്തേതൊന്ന് തിരഞ്ഞെടുക്കുന്നത്. എടക്കര പഞ്ചായത്തിലെ 19 വാർഡുകളിൽ എൽഡിഎഫ് 7 വാർ‍ഡുകൾ ഒഴികെയുള്ള 12 വാർഡുകളിലും മൊബൈൽ ഫോൺ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിക്കുന്നത് 1,3,5,610,18,19 വാർ‍ഡുകളിൽ മാത്രമാണ്.

ആളുകളുടെ കൈവശം എപ്പോഴുമുള്ളത് ഏതുസമയത്തും ആശ്രയിക്കുന്ന ഒന്നുമാണ് മൊബൈൽ ഫോണെന്നും അതുകൊണ്ട് ആരും ചിഹ്നം മറക്കില്ലെന്നുമാണ് മൊബൈൽ ഫോൺ ചിഹ്നം തിരഞ്ഞെടുത്തവർ പറയുന്നത്. വിവിധ പഞ്ചായത്തുകളിൽ തൃണമൂൽ കോൺഗ്രസ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളിൽ മിക്കവരുടെയും ചിഹ്നം കത്രികയാണ്. ഉപതിരഞ്ഞെടുപ്പിൽ അൻവർ മത്സരിച്ചപ്പോൾ ചിഹ്നം കത്രികയായിരുന്നു. എന്നാൽ, എൽഡിഎഫ് സ്ഥാനാർഥികളിൽ പലരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തയാറാകാത്തത് പരാജയ ഭീതികൊണ്ടാണെന്ന് യുഡിഎഫുകാർ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *