അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാലയിലെ അതീവ ഗുരുതരമായ സൈബർ സുരക്ഷാ പിഴവ് കണ്ടെത്തി പരിഹരിക്കുന്നതിന് സഹായിച്ച് വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ഒരു മലയാളി. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഫിസിക്സ് വിഭാഗം ജീവനക്കാരനായ ടെഡി എൻ. ഏലിയാസ് ആണ് സ്റ്റാൻഫഡിന്റെ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ശൃംഖലയിലെ സുപ്രധാനമായ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച സർവകലാശാലയുടെ ഐ.ടി ശൃംഖലയുടെ സംരക്ഷകരായ നെറ്റ്‌വർക്ക് ഫയർവാളിനെ കബളിപ്പിച്ചുകൊണ്ട്, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഏതൊരാൾക്കും സർവകലാശാലയുടെ സെർവറുകളിൽ അനധികൃതമായി നുഴഞ്ഞുകയറാൻ സാധിക്കുന്നതായിരുന്നു ഈ പിഴവ്.
കുട്ടവഞ്ചി വന്നില്ല, ക്യാമറയും ! മുട്ടാർ നീർച്ചാൽ വീണ്ടും പഴയ സ്ഥിതിയിലേക്ക്
Pathanamthitta
വിദൂര നിയന്ത്രണ സംവിധാനം സ്ഥാപിച്ചുകൊണ്ട് സെർവറുകളിൽ സൂക്ഷിച്ചിരുന്ന അതിപ്രധാനമായ വിവരങ്ങൾ ചോർത്തുന്നതിന് ഇത് വഴിയൊരുക്കുമായിരുന്നു. ഈ പിഴവ് ഉപയോഗിച്ച് ചോർത്താൻ സാധ്യതയുണ്ടായിരുന്ന വിവരങ്ങളിൽ, സ്റ്റാൻഫഡ് സർവകലാശാലയുമായി ബന്ധപ്പെട്ട മുപ്പതിനായിരത്തിലധികം ബ്രിട്ടീഷ് പൗരന്മാരുടെ ഡാറ്റ ഉൾപ്പെട്ടിരുന്നു. വിവരങ്ങൾ ചോർത്തുന്നതിലുപരി, സർവകലാശാലയുടെ മുഴുവൻ ഐ.ടി. ശൃംഖലയുടെയും നിയന്ത്രണം ഏറ്റെടുക്കാനും, മറ്റ് സെർവറുകളിൽ തകരാറുകൾ സൃഷ്ടിക്കുന്ന മാൽവെയറുകൾ (Malware) പ്രചരിപ്പിക്കാനും സാധ്യതയുണ്ടായിരുന്ന അതീവ ഗൗരവമുള്ള ഒരു പിഴവായിരുന്നു ടെഡി കണ്ടെത്തിയത്.
കുട്ടവഞ്ചി വന്നില്ല, ക്യാമറയും ! മുട്ടാർ നീർച്ചാൽ വീണ്ടും പഴയ സ്ഥിതിയിലേക്ക്
Pathanamthitta
ടെഡി എൻ. ഏലിയാസ് നൽകിയ വിവരം അനുസരിച്ച് സ്റ്റാൻഫഡ് സർവകലാശാല അടിയന്തരമായി പിഴവ് പരിഹരിക്കുകയും, സമയബന്ധിതമായി ഈ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ചതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു. ഇത് ആദ്യമായല്ല സുരക്ഷാ വീഴ്ചകൾ കണ്ടെത്തുന്നത്. മുൻപും സർവകലാശാലയുടെ ഐ.ടി ശൃംഖലയിലെ ഗുരുതരമായ പിഴവുകൾ കണ്ടെത്തി പരിഹരിക്കുന്നതിന് അദ്ദേഹം സഹായം നൽകിയിട്ടുണ്ട്.
കുട്ടവഞ്ചി വന്നില്ല, ക്യാമറയും ! മുട്ടാർ നീർച്ചാൽ വീണ്ടും പഴയ സ്ഥിതിയിലേക്ക്
Pathanamthitta
സൈബർ പ്രതിരോധ രംഗത്തെ തിളങ്ങുന്ന താരം
രാജ്യത്തെ പ്രധാനപ്പെട്ട നിരവധി സ്ഥാപനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ടെഡി എൻ. ഏലിയാസ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യൻ സൈബർ പ്രതിരോധ മേഖലയിൽ മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കുന്ന ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) അദ്ദേഹത്തെ രണ്ട് തവണ ‘ഹോൾ ഓഫ് ഫെയിം’ (Hall of Fame) നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് CERT-In.
United States Of America (USA)
Technology News
Social Media
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

