സൈബർ ലോകത്ത് ഇന്ത്യയുടെ അഭിമാനമായി മാറുകയാണ് കോതമംഗലം സ്വദേശി ടെഡി എൻ ഏലിയാസ്, ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ (CERT-In) ‘ഹോൾ ഓഫ് ഫെയിം’ (Hall of Fame) അംഗീകാരം നേടിയിരിക്കുന്നു. ഈ ബഹുമതി, ഇന്ത്യയിലെ സൈബർ പ്രതിരോധ മേഖലയിലെ സംഭാവനകളുടെ അംഗീകാരമാണ്.
ഐഫോൺ 17: സെപ്റ്റംബർ 9ന് അമ്പരപ്പിക്കുന്ന അവതരണം, പുതിയ മോഡലുകളെത്തും; ട്രംപിന്റെ നികുതി വില കൂട്ടുമോ?
നിലവിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ ഇലക്ട്രോണിക്സ് ലാബ് ജീവനക്കാരനാണ് ടെഡി. 2015 മുതൽ സൈബർ സുരക്ഷാ മേഖലയിൽ സജീവമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം, നിരവധി രാജ്യങ്ങളിലെ നിർണായക കംപ്യൂട്ടർ സംവിധാനങ്ങളിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തി പരിഹരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
ശ്രദ്ധേയമായ ഇടപെടലുകൾ
ടെഡിയുടെ സൈബർ സുരക്ഷാ വൈദഗ്ധ്യം രാജ്യങ്ങളുടെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നു. ലോകത്തിലെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ദേഹം നടത്തിയ സുരക്ഷാ കണ്ടെത്തലുകൾ ശ്രദ്ധേയമാണ്.
ബ്രൂക്ക്ഹാവൻ നാഷണൽ ലബോറട്ടറി (BNL): 2023-ൽ യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് എനർജിക്ക് കീഴിലുള്ള ഈ ലാബിലെ സെർവറിൽ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടായിരുന്ന സുരക്ഷാ പിഴവ് ടെഡി കണ്ടെത്തി. ഈ വിവരം യുഎസ് സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസിയെ (CISA) അറിയിക്കുകയും, തുടർന്ന് യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് എനർജിയുമായി ചേർന്ന് അവർ പ്രശ്നം പരിഹരിക്കുകയും ചെയ്തു.
മസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) & നാസ: MITയുടെയും, NASAയുടെ ഗൊഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിൻ്റെയും സെർവറുകളിൽ കണ്ടെത്തിയ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ അദ്ദേഹം യുഎസ് കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെ (US-CERT) അറിയിച്ച് പരിഹരിച്ചു.
അഗ്നി-5 ന്റെ വിജയത്തിൽ പാക്കിസ്ഥാനിൽ പരിഭ്രാന്തി, പിന്നാലെ സ്വന്തം വ്യോമ പ്രതിരോധ സംവിധാനം; ഇന്ത്യയുടെ ‘സുദർശന ചക്ര’ ഒരുങ്ങുന്നു!
മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC): ദുബായ് സർക്കാരിന്റെ കീഴിലുള്ള ഈ സ്ഥാപനത്തിൻ്റെ നെറ്റ്വർക്കിന് സുരക്ഷ നൽകുന്ന ഫയർവാളിലെ സുരക്ഷാ പിഴവുകൾ 2022-ൽ ടെഡി കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് അവർ നന്ദി അറിയിക്കുകയും ചെയ്തു.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി: ലോകത്തെ മികച്ച സർവ്വകലാശാലകളിൽ ഒന്നായ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ ഐടി ഇൻഫ്രാസ്ട്രക്ചർ സുരക്ഷിതമാക്കാൻ പലതവണ അദ്ദേഹം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
പ്രതീകാത്മക ചിത്രം: Shutterstock/CeltStudio
ഇന്ത്യയുടെ സൈബർ പ്രതിരോധം
രാജ്യത്തെ നിർണായക വിവരസംവിധാനങ്ങൾ സംരക്ഷിക്കുന്നതിൽ ടെഡി വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In), നാഷണൽ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ പ്രൊട്ടക്ഷൻ സെന്റർ (NCIIPC) തുടങ്ങിയ ഏജൻസികളുമായി സഹകരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.
ആദ്യം കാണുമ്പോൾ സാധാരണ മനുഷ്യർ, പിന്നെക്കാണുമ്പോൾ ഭീകരരൂപങ്ങൾ! ഡെൻമാർക്കിലെ വിചിത്രസംഭവത്തിന്റെ രഹസ്യം
കോർ ബാങ്കിങ് ഇൻഫ്രാസ്ട്രക്ചർ: 2017-ൽ ഇന്ത്യയുടെ കോർ ബാങ്കിങ് ഇൻഫ്രാസ്ട്രക്ചറിലെ ഗുരുതരമായ സുരക്ഷാ പിഴവ് കണ്ടെത്തി പരിഹരിക്കാൻ അദ്ദേഹം സഹായിച്ചു.
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ്: 30 കോടിയിലധികം വിദ്യാർത്ഥികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഈ സർക്കാർ പോർട്ടലിലെയും, ഐഐടികൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സുരക്ഷാ വീഴ്ചകൾ കണ്ടെത്തി പരിഹരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
ഐഐഎസ്ഇആർ തിരുവനന്തപുരം: അടുത്തിടെ, തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൻ്റെ (IISER) സൈബർ ഇൻഫ്രാസ്ട്രക്ചറിൽ കണ്ടെത്തിയ ഗുരുതരമായ സുരക്ഷാ വീഴ്ച, CERT-In-ന്റെ സഹായത്തോടെ പരിഹരിക്കാൻ ടെഡിക്ക് സാധിച്ചു.
സൈബർ സുരക്ഷ ഒരു വെല്ലുവിളിയല്ല, പ്രതിരോധമാണ്
ടെക്നോളജിയിലെ മാറ്റങ്ങളെ ഭയപ്പെടുന്നതിനു പകരം, സൈബർ സുരക്ഷയിൽ കഴിവുള്ള ജീവനക്കാരെ നിയമിക്കുകയും, നിലവിലുള്ളവർക്ക് കൃത്യമായ അവബോധം നൽകുകയും ചെയ്യുന്നതിലൂടെ സൈബർ ഭീഷണികളെ ഒരു പരിധി വരെ നേരിടാൻ സാധിക്കുമെന്ന് ടെഡി അഭിപ്രായപ്പെടുന്നു.

