Breaking
3 Feb 2026, Tue

സൈനികരുടെ സ്വന്തംനാടിന് ഇത്രയും മതിയോ?

രാജ്യത്തിന് ഏറ്റവുമധികം സൈനികരെ സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണെങ്കിലും, സൈനികരുടെ കുടുംബക്ഷേമത്തിന് പ്രതിരോധ മന്ത്രാലയത്തിൽനിന്ന് അർഹമായ പരിഗണന കേരളത്തിനു ലഭിക്കുന്നില്ല

സൈനികരെക്കുറിച്ചു സംസാരിക്കുമ്പോൾ രാജ്യം പതിവായി ഉത്തരേന്ത്യയിലേക്കാണു നോക്കുക; പഞ്ചാബിലെ പാടങ്ങളിലേക്ക്, രാജസ്ഥാൻ മരുഭൂമികളിലേക്ക്, ഉത്തർപ്രദേശിലെ സമതലങ്ങളിലേക്ക്. പക്ഷേ, ജനസംഖ്യാനുപാതത്തിലുള്ള കണക്കുകൾ നോക്കിയാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുരുഷന്മാരെയും സ്ത്രീകളെയും സൈന്യത്തിലേക്കു സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. നിശ്ശബ്ദമെങ്കിലും, പതിവായി തുടരുന്നു ആ സേവനം. അവർ വിരമിക്കുകയോ വീരമൃത്യു വരിക്കുകയോ ചെയ്യുന്നതിലൂടെ സൈനികരുടെ വിധവകളുടെയും കുടുംബ പെൻഷൻകാരുടെയും എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളതും കേരളം തന്നെ.

രോഗിയുടെ ശരീരത്തിൽ നിന്ന് വിഷപ്പുക; ബോധരഹിതരായി 27 ജീവനക്കാർ, എമർജൻസി റൂമിൽ ആ ‘45 മിനിറ്റിൽ’ സംഭവിച്ചതെന്ത്?, ദുരൂഹത

കേരളത്തിൽ ഏകദേശം 1.95 ലക്ഷം മുൻ സൈനികരും 82,000- 85,000 പ്രതിരോധ കുടുംബ പെൻഷൻകാരുമുണ്ട്; പഞ്ചാബിനെക്കാൾ, ഹരിയാനയെക്കാൾ, ഉത്തർപ്രദേശിനെക്കാൾ കൂടുതൽ. അതായത്, രാജ്യത്തെ പ്രതിരോധ കുടുംബ പെൻഷൻകാരിൽ 11-12% പേർ താമസിക്കുന്നതു കേരളത്തിലാണ്. ഇത് ഊഹക്കണക്കല്ല; പാർലമെന്റിലെ ചോദ്യത്തിനു സർക്കാർ നൽകിയ മറുപടികളിലും സ്പർശ് പെൻഷൻ പോർട്ടലിലുമുള്ള വിവരങ്ങളാണ്.

പക്ഷേ, മുൻസൈനികരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമസംവിധാനങ്ങളുടെ കാര്യത്തിൽ ഇതല്ല സ്ഥിതി. അവരുടെ ചികിത്സയ്ക്കു വേണ്ടിയുള്ള എക്സ്‌ സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) പോളിക്ലിനിക്കുകളുടെ കാര്യമെടുത്താൽ, കേരളത്തിലെ ഏകദേശം 2.8 ലക്ഷം ഗുണഭോക്താക്കൾക്കായി ആകെയുള്ളത് 15 ക്ലിനിക്കുകൾ മാത്രം. അത്രതന്നെ ഗുണഭോക്താക്കളുള്ള പഞ്ചാബിൽ നാൽപത്തിരണ്ടും അതിന്റെ പകുതി ഗുണഭോക്താക്കളുള്ള ഹരിയാനയിൽ ഇരുപത്തിയെട്ടും ഇസിഎച്ച്എസ് ക്ലിനിക്കുകളുണ്ട്.

സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ…

‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!

കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’

MORE PREMIUM STORIES

പാലക്കാട്ടോ കാസർകോട്ടോ ഉള്ള പ്രായമായ സൈനിക വിധവകൾക്കു സാധാരണ ചികിത്സയ്ക്കുപോലും കൊച്ചിയിലോ തിരുവനന്തപുരത്തോ പോയിവരാൻ ഒരു ദിവസം മുഴുവൻ യാത്ര ചെയ്യേണ്ടി വരുന്നു. സമ്പൂർണ സൗകര്യങ്ങളുള്ള, പ്രതിരോധ വകുപ്പിന്റെ കന്റീൻ സ്റ്റോഴ്സ് ഡിപ്പാർട്മെന്റിന്റെ (സിഎസ്ഡി) കന്റീനുകളാകട്ടെ കേരളത്തിലാകെ നാലോ അഞ്ചോ മാത്രമാണുള്ളത്. ഉത്തരേന്ത്യയിലെ മിക്ക സൈനികകേന്ദ്രങ്ങളിലും ഡസൻ കണക്കിനു കന്റീനുകളുണ്ട്.

ലഫ്.ജനറൽ ഉണ്ണി നായർ

വർഷങ്ങളായി കെട്ടിക്കിടക്കുന്ന വൺ റാങ്ക് വൻ പെൻഷൻ കുടിശികയും കുടുംബ പെൻഷൻ പരാതികളും സംബന്ധിച്ച കേസുകൾ ഒറ്റയടിക്കു തീർപ്പാക്കുന്ന പെൻഷൻ അദാലത്തുകൾ പഞ്ചാബിലും ഹരിയാനയിലുമെല്ലാം വർഷത്തിൽ രണ്ടും മൂന്നും തവണ നടക്കുമ്പോൾ കേരളത്തിൽ കാര്യമായൊരു അദാലത്ത് അവസാനം നടന്നത് 2023ൽ ആയിരിക്കണം. 2024-2025ൽ കേരളത്തിൽ ഇതിനുവേണ്ടി മാത്രമായി ഒരു അദാലത്ത് പോലും നടന്നിട്ടില്ല.

ചെറുപ്പക്കാരായ മുൻ സൈനികരെയും വിധവകളെയും തൊഴിൽ കണ്ടെത്താനും മറ്റും സഹായിക്കുന്ന എക്സ്‌ സർവീസ്മെൻ (ഇഎസ്എം) മേള കേരളത്തിൽ ഒന്നോ രണ്ടോ നടന്നാലായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതു പതിനാലും പതിനഞ്ചുമാണ്.

മറ്റു സംസ്ഥാനങ്ങളിലുള്ള സൗകര്യങ്ങൾ എടുത്തുകളയണമെന്നോ അവ ഇങ്ങോട്ടു മാറ്റണമെന്നോ അല്ല പറയുന്നത്. മുൻസൈനികരുടെ ആകെയുള്ള എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന യുപിയിലും പഞ്ചാബിലുമെല്ലാം വിപുലമായ ക്ഷേമസംവിധാന ശൃംഖലകൾ ആവശ്യംതന്നെ. പക്ഷേ, കേരളത്തിലെ സവിശേഷമായ യാഥാർഥ്യങ്ങളും ഗുണഭോക്താക്കളുടെ ആവശ്യങ്ങളും പരിഗണിച്ച് അതിനനുസരിച്ചുള്ള സംവിധാനങ്ങൾ ഇവിടെയും ഏർപ്പെടുത്തേണ്ടതുണ്ട്.

കേരളത്തിലെ മുൻസൈനികരുടെ കുടുംബാംഗങ്ങൾക്കു മറ്റു പല സംസ്ഥാനങ്ങളിലുള്ളവരെക്കാൾ ആയുസ്സ് കൂടുതലാണെന്നതു വസ്തുതയാണ്. പ്രായമായവരുടെയും വിധവകളുടെയും എണ്ണവും കൂടുതലാണ്. കേരളത്തിലെ കുടുംബങ്ങൾ ഭൂമിശാസ്ത്രപരമായി കൂടുതൽ ചിതറിക്കഴിയുന്ന സ്ഥിതിയുമുണ്ട്.

ഒരിക്കലും തിരിച്ചുവരാത്ത ഭർത്താവിനോ മകനോ വേണ്ടി ദീ‍ർഘകാലം കാത്തിരുന്ന അതേ സ്ത്രീകളാണ് പിന്നീടും ദീർഘകാലം ജീവിച്ചിരിക്കേണ്ടി വരുന്നത്. അർഹതപ്പെട്ട ചികിത്സ കിട്ടാൻ ദീർഘമായ ബസ് യാത്രകളുടെയും അന്തമില്ലാത്ത കടലാസുപണികളുടെയും അസ്വസ്ഥതകളില്ലാതെ, അവസാനവർഷങ്ങളിലും അന്തസ്സോടെ ജീവിക്കാൻ അവർക്കു കഴിയണം.

നിലവിലുള്ള ബജറ്റിൽത്തന്നെ സാധ്യമാകുന്നതും ലളിതവുമായ പരിഹാരങ്ങളാണു കേരളത്തിനാവശ്യം:

1. പുതിയതോ നവീകരിച്ചതോ ആയ 10-12 ഇസിഎച്ച്എസ് പോളിക്ലിനിക്കുകൾ രണ്ടു വർഷത്തിനുള്ളിൽ ആരംഭിക്കുക; പ്രത്യേകിച്ച് മധ്യകേരളത്തിനും വടക്കൻ ജില്ലകൾക്കുമായി.

2. സംസ്ഥാനത്തെ മികച്ച സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രികളെ ഇസിഎച്ച്എസ് സംവിധാനത്തിൽ അടിയന്തരമായി ഉൾപ്പെടുത്തുകയും ചെലവാകുന്ന പണം മടക്കിക്കിട്ടുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്യുക (സ്വകാര്യ മേഖലയിൽ ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങളുള്ള സംസ്ഥാനമാണെന്നു കേരളം അവകാശപ്പെടുന്നുണ്ടെങ്കിലും പല ജില്ലകളിലും സർക്കാർ ആശുപത്രികൾ മാത്രമാണ് ഇസിഎച്ച്എസിൽ എംപാനൽ ചെയ്തിരിക്കുന്നത്).

3. സിഎസ്ഡി പലചരക്കു വിൽപനകേന്ദ്രങ്ങൾ കൂടുതലായി സ്ഥാപിക്കുകയും മികച്ച വിതരണ ശൃംഖല ഉറപ്പുവരുത്തുകയും ചെയ്യുക.

4. ഡിഫൻസ് അക്കൗണ്ട്സ്, സ്പർശ് ടീമുകളെ പങ്കെടുപ്പിച്ച് വർഷത്തിൽ രണ്ടുതവണ പെൻഷൻ അദാലത്തുകൾ നടത്തുക.

5. കേരളത്തിലെ ഐടി, ടൂറിസം, സമുദ്രയാന വ്യവസായ മേഖലകളുടെ സാധ്യതകൾകൂടി ഉൾപ്പെടുത്തി കൊല്ലത്തിൽ നാലോ അഞ്ചോ ഇഎസ്എം മേളകൾ മികച്ചരീതിയിൽ സംഘടിപ്പിക്കുക.

6. തിരഞ്ഞെടുക്കപ്പെട്ട പോളിക്ലിനിക്കുകളിൽ വയോജന ആരോഗ്യസംരക്ഷണത്തിനും സാന്ത്വന പരിചരണത്തിനും മാത്രമായി പ്രത്യേകകേന്ദ്രങ്ങൾ ഒരുക്കുക.

ഇപ്പറഞ്ഞതൊന്നും ആഡംബരങ്ങളല്ല. സൈനികരെ യഥേഷ്ടം സംഭാവന ചെയ്യുകയും അവരുടെ സേവനകാലത്തിനു ശേഷവും കുടുംബാംഗങ്ങളോടുള്ള കരുതൽ തുടരുകയും ചെയ്യുന്നൊരു സംസ്ഥാനത്തോടു നന്ദിപ്രകടനമെന്ന നിലയിൽ ഇത്രയെങ്കിലും ചെയ്യാൻ രാജ്യത്തിനു കടപ്പാടുണ്ട്. പ്രതിരോധ മന്ത്രാലയം വടക്കേ ഇന്ത്യയ്ക്കു നൽകുന്ന അതേ അടിയന്തരപ്രാധാന്യത്തോടെ തെക്കൻ സംസ്ഥാനങ്ങളെയും പരിഗണിക്കാൻ സമയമായിരിക്കുന്നു.

കേരളത്തിലെ മുൻസൈനികരും സൈനികരുടെ വിധവകളും അടങ്ങുന്ന നിശ്ശബ്ദരായ കാവൽപടയാളികൾ ഇനിയും കാത്തിരിക്കാൻ ഇടവരരുത്. അവരുടെ കാത്തിരിപ്പ് ഇതിനകംതന്നെ നീണ്ടുപോയിരിക്കുന്നുവെന്നും അധികൃതർ മറക്കരുത്.

(കരസേനയിൽ സിഗ്നൽ വിഭാഗം മേധാവിയും കേന്ദ്ര സർക്കാരിന്റെ നാഷനൽ സൈബർ സെക്യൂരിറ്റി കോഓർഡിനേറ്ററുമായിരുന്നു ലേഖകൻ)

By admin

Leave a Reply

Your email address will not be published. Required fields are marked *