Breaking
23 Mar 2026, Mon

‘സേവിങ് കിറ്റും സ്ലീപ്പറും’ എണ്ണയും വരെ ഒരുക്കണം; ബിഎസ്എൻഎൽ ഡയറക്ടറുടെ വിചിത്രമായ നിർദ്ദേശങ്ങൾ; ഒടുവിൽ യാത്ര റദ്ദാക്കി

ബിഎസ്എൻഎൽ ഡയറക്ടറുടെ സന്ദർശനത്തിനായി കീഴുദ്യോഗസ്ഥർക്ക് നൽകിയ വിചിത്രമായ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ യാത്ര റദ്ദാക്കി. ബിഎസ്എൻഎൽ ബോർഡ് ഡയറക്ടർ (സിഎഫ്എ) വിവേക് ബൻസാലിന്റെ പ്രയാഗ്‌രാജ് സന്ദർശനമാണ് വിവാദത്തെ തുടർന്ന് ഉപേക്ഷിച്ചത്. ഫെബ്രുവരി 25, 26 തീയതികളിലായിരുന്നു സന്ദർശനം നിശ്ചയിച്ചിരുന്നത്.

മുതിർന്നവർ പറയുന്നതു കേൾക്കരുത്! സാം ആൾട്മാൻ ഇങ്ങനെ പറയാൻ കാരണമെന്ത്?

ഡയറക്ടറുടെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഏകദേശം 50 ഉദ്യോഗസ്ഥരെയാണ് വിവിധ ജോലികൾക്കായി നിയോഗിച്ചിരുന്നത്. താമസ സൗകര്യവും ഭക്ഷണവും ഒരുക്കുന്നതിന് പുറമെ, ഡയറക്ടറുടെയും കുടുംബത്തിന്റെയും വ്യക്തിപരമായ കാര്യങ്ങൾ നോക്കാൻ വരെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൽ അടിവസ്ത്രം, തോർത്ത്, എണ്ണ, ചീപ്പ്, കണ്ണാടി തുടങ്ങിയവ തയ്യാറാക്കി വെക്കണമെന്ന നിർദ്ദേശമാണ് വലിയ വിമർശനത്തിന് വഴിവെച്ചത്.

വിവാദ സർക്കുലറിലെ പ്രധാന നിർദ്ദേശങ്ങൾ:

ADVERTISEMENT

സ്‌നാന കിറ്റ്: ത്രിവേണി സംഗമത്തിൽ സ്നാനം നടത്തുന്നതിനായി ‘സ്‌നാന കിറ്റ്’ തയ്യാറാക്കണം. ഇതിൽ തോർത്ത്, അടിവസ്ത്രം (Undergarment), സ്ലിപ്പർ( ഉത്തരവിലുള്ളത് സ്ലീപ്പര്‍ എന്നാണത്രേ), ചീപ്പ്, കണ്ണാടി, എണ്ണ എന്നിവ ഉണ്ടായിരിക്കണം. ആറ് പുരുഷ കിറ്റുകളും രണ്ട് സ്ത്രീ കിറ്റുകളും തയ്യാറാക്കാനായിരുന്നു നിർദ്ദേശം.

ഇറാനെ ആക്രമിക്കുന്നതിന് ‘നോ’ പറഞ്ഞോ സൈനിക മേധാവി! ആരാണ് ട്രംപിന്റെ വിശ്വസ്തനായ ജനറൽ ഡാൻ കെയ്ൻ?

ക്ഷേത്ര ദർശനം: ബഡേ ഹനുമാൻ ക്ഷേത്രം, അക്ഷയവടം, പാതാൾപുരി ക്ഷേത്രം എന്നിവിടങ്ങളിലെ ദർശനത്തിനും ബോട്ട് യാത്രയ്ക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഹോട്ടൽ സൗകര്യം: ഹോട്ടലിലും സർക്യൂട്ട് ഹൗസിലും ഡ്രൈ ഫ്രൂട്ട്സ്, പഴങ്ങൾ, ഷേവിംഗ് കിറ്റ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാംപൂ എന്നിവ ഒരുക്കാനും നിർദ്ദേശമുണ്ടായിരുന്നു.

ADVERTISEMENT

ഈ വിചിത്ര നിർദ്ദേശങ്ങൾ അടങ്ങിയ ഓഫീസ് ഉത്തരവ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസവും വിമർശനവുമാണ് ഉയർന്നത്. മുതിർന്ന ഉദ്യോഗസ്ഥരുടെ ‘വിഐപി സംസ്കാരത്തിനെതിരെ’ രൂക്ഷമായ ഭാഷയിലാണ് പലരും പ്രതികരിച്ചത്. സ്ലിപ്പർ (Slippers) എന്നതിന് പകരം ‘സ്ലീപ്പർ’ (Sleeper) എന്നും ഷേവിംഗ് (Shaving) എന്നതിന് പകരം ‘സേവിംഗ്’ (Saving) എന്നും അക്ഷരത്തെറ്റോടെയാണ് ഉത്തരവിൽ രേഖപ്പെടുത്തിയിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ആകാശത്തെ ‘അദൃശ്യ’ വജ്രായുധം; ഇന്ത്യയുടെ യുദ്ധവിമാനങ്ങളിൽ ഇനി ഇസ്രയേലിന്റെ ‘ഗോൾഡൻ ഹൊറൈസൺ’?

സംഭവം വിവാദമായതോടെ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിഷയത്തിൽ ഇടപെട്ടു. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഎസ്എൻഎൽ മാനേജ്‌മെന്റും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഔദ്യോഗിക സന്ദർശനങ്ങളിൽ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയെന്നും ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചെന്നും ബിഎസ്എൻഎൽ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ അറിയിച്ചു.

പ്രയാഗ്‌രാജ് സന്ദർശനവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ബിഎസ്എൻഎൽ ഡയറക്ടർ വിവേക് ബൻസാലിനെതിരെ കേന്ദ്ര സർക്കാർ അച്ചടക്ക നടപടികൾ ആരംഭിച്ചു.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *