അബുദാബി ∙ ആഭ്യന്തര സംഘർഷം മൂലം ദുരിതമനുഭവിക്കുന്ന സുഡാനിലെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി യുഎഇ എയ്ഡ് ഏജൻസി 20 ലക്ഷം ഡോളർ നൽകുന്നു. ഇന്റർനാഷനൽ മെഡിക്കൽ കോർപ്‌സ് യുകെ എന്ന സംഘടനയുമായി സഹകരിച്ചാണു സുഡാനിൽ പ്രവർത്തിക്കുക.
ഓസ്‌ട്രേലിയയിൽ ഭാര്യയെ കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ; നഴ്സ് ആകണമെന്ന ആഗ്രഹം ബാക്കിയാക്കി സുപ്രിയ; തോരാക്കണ്ണീരിൽ ഉറ്റവർ
Other Countries
ഒരു കോടി ദിർഹം പിഴ, റജിസ്ട്രേഷനും പോയി; യുഎഇയിൽ എക്സ്ചേഞ്ച് സ്ഥാപനത്തിന് ‘എട്ടിന്റെ പണി’
യുദ്ധബാധിത പ്രദേശങ്ങളിൽ മരണനിരക്കും രോഗവ്യാപനവും കുറയ്ക്കുന്നതിനായി 3 മൊബൈൽ മെഡിക്കൽ ടീമുകളെ വിന്യസിക്കും. ഔട്ട്‌പേഷ്യന്റ് കൺസൽറ്റേഷനുകൾ, രോഗപ്രതിരോധ കുത്തിവയ്പുകൾ, മാതൃ-ശിശു ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്കും ഊന്നൽ നൽകും. പോഷകാഹാരക്കുറവുള്ള കുട്ടികൾക്കും മുതിർന്നുവർക്കും ഭക്ഷണവും ചികിത്സയും ഉറപ്പാക്കും. പ്രസവ സംബന്ധമായ അടിയന്തര സേവനങ്ങളും അതിക്രമങ്ങൾ നേരിടുന്നവർക്കുള്ള സംരക്ഷണവും നൽകും. ശുദ്ധജലം, പുതപ്പുകൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങി അവശ്യ സാധനങ്ങൾ വിതരണം ചെയ്യും.

