Breaking
30 Jan 2026, Fri

‘സീൽ ടീം 6’-ന് തൊട്ടുതാഴെയുള്ള അപകടകാരികളായ കമാൻഡോ വിഭാഗം; മിഡിൽ ഈസ്റ്റിൽ ചോരക്കളങ്ങളുണ്ടാക്കിയ ഡെൽറ്റ ഫോഴ്‌സ്, ഇപ്പോൾ വെനസ്വേലയിൽ!

മിഡിൽ ഈസ്റ്റിലെ ചോരക്കളങ്ങൾക്കും വേട്ടയ്ക്കും ശേഷം അമേരിക്കയുടെ ഏറ്റവും രഹസ്യമായ ‘ഡെൽറ്റ ഫോഴ്സ്’ ഇപ്പോൾ വെനസ്വേലയിൽ ലോകത്തെ അമ്പരപ്പിച്ച ദൗത്യത്തിൽ പങ്കെടുത്തിരിക്കുന്നു . ലാറ്റിനമേരിക്കൻ രാഷ്ട്രീയ നീക്കങ്ങളിൽ അമേരിക്കയുടെ ‘കരുത്തുറ്റ കൈ’ ആയി പ്രവർത്തിക്കാൻ ഈ രഹസ്യസംഘം വെനസ്വേലയിൽ എത്തിച്ചേർന്നുവെന്നത് അമേരിക്കയുടെ ചെറിയ നീക്കമായിരുന്നില്ല. കാരണം, ഇസ്‌ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ വേട്ടയാടിയ ചരിത്രമാണ് ഡെൽറ്റ ഫോഴ്സിനുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ഈ കമാൻഡോ വിഭാഗത്തിന്റെ ചരിത്രവും പ്രവർത്തന രീതികളും പരിശോധിക്കാം.

അമ്പരപ്പിക്കുന്ന ശാസ്ത്രം; 130 വർഷങ്ങൾക്ക് ശേഷം ടാസ്മാനിയൻ ടൈഗർ ഉയിർത്തെഴുന്നേൽക്കുന്നു!

ബഗ്ദാദിയെ വീഴ്ത്തിയ ‘ഡെൽറ്റ’ തന്ത്രം

അബൂബക്കർ അൽ ബഗ്ദാദിയെ വധിച്ചത് കേവലം ഒരു സൈനിക നടപടിയായിരുന്നില്ല; മറിച്ച് മാസങ്ങളോളം നീണ്ട നിരീക്ഷണത്തിന്റെയുംകൃത്യമായ മാപ്പിങ്ങിന്റെയും ഫലമായിരുന്നു.ബഗ്ദാദിയുടെ ഒളിത്താവളം തകർക്കാൻ മുഖ്യമായി പ്രവർത്തിച്ചത് ഡെൽറ്റ ഫോഴ്സ് ആയിരുന്നെങ്കിലും, നാവിക-വ്യോമ സേനകളുടെ പിന്തുണയും ഇവർക്കുണ്ടായിരുന്നു.അത്യാധുനിക റോബോട്ടുകൾ, ചെറിയ മിസൈലുകൾ, ബോംബുകൾ എന്നിവയുമായാണ് ഇവർ നീങ്ങിയത്.

ആരാണ് ഡെൽറ്റ ഫോഴ്സ്?

ബ്രിട്ടന്റെ പ്രശസ്തമായ ‘എസ്എഎസിന്റെ’ (SAS) മാതൃകയിൽ, യുഎസ് സ്‌പെഷ്യൽ ഫോഴ്‌സ് ഓഫിസർ കേണൽ ചാർലി ബെക്ക്‌വിത്ത് 1977-ൽ രൂപീകരിച്ചതാണ് ഡെൽറ്റ ഫോഴ്സ്. സ്‌പെഷ്യൽ ഫോഴ്‌സ് ഓപ്പറേഷൻ ഡിറ്റാച്ച്‌മെന്റ്–ഡെൽറ്റ എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം.

പഴയ ‘ഓട്ടു പാത്രം’ തേടി നടക്കുന്ന നാസ! വിഗ്രഹമോഷണക്കേസിലെ ഇറിഡിയം എന്ന ‘പ്രതിയുടെ’ യാഥാർഥ്യം അറിയാം

പെന്റഗൺ സാധാരണയായി ഡെൽറ്റ ഫോഴ്‌സിന്റെ അസ്തിത്വം പോലും ഔദ്യോഗികമായി അംഗീകരിക്കാറില്ലായിരുന്നു. നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗ് ആണ് ഇവരുടെ ആസ്ഥാനം.ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഉന്നത തലവന്മാരെ വധിക്കാൻ രൂപീകരിച്ച ‘എക്‌സ്‌പെഡേഷണറി ടാർഗെറ്റിങ് ഫോഴ്‌സ്’ എന്നറിയപ്പെടുന്ന 200 പേരുള്ള കൊലയാളി സംഘത്തിന്റെ ഭാഗം കൂടിയാണിവർ. സിഐഎയുമായി (CIA) ചേർന്ന് ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ചാണ് ഇവരുടെ പ്രവർത്തനം.

നൈറ്റ് സ്റ്റോക്കേഴ്‌സും അത്യാധുനിക ഹെലികോപ്റ്ററുകളും

ലക്ഷ്യസ്ഥാനത്ത് ശബ്ദമുണ്ടാക്കാതെ പറന്നിറങ്ങാൻ കഴിവുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഡെൽറ്റ ഫോഴ്സിനുള്ളത്.

നൈറ്റ് സ്റ്റോക്കേഴ്സ്: യുഎസ് ആർമിയുടെ 160-ാമത്തെ സ്‌പെഷ്യൽ ഓപ്പറേഷൻ ഏവിയേഷൻ റെജിമെന്റുമായി ചേർന്നാണ് ഇവർ പ്രവർത്തിക്കുന്നത്. ഈ സഖ്യം ‘നൈറ്റ് സ്റ്റോക്കേഴ്‌സ്’ എന്നറിയപ്പെടുന്നു.

രഹസ്യ യാത്ര: ശബ്‌ദം കുറഞ്ഞ റോട്ടറുകൾ ഘടിപ്പിച്ച ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച്, മരങ്ങളുടെ ഉയരത്തിന് തൊട്ടുമുകളിലൂടെ പറന്നാണ് ഇവർ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്നത്.

ലക്ഷം തൊട്ട് ആളുകളെ ഭ്രമിപ്പിച്ച സ്വർണലോഹം! കൃത്രിമമായി സൃഷ്ടിക്കാൻ ശ്രമിച്ച് ഒരു കൂട്ടം ആളുകൾ, ഫലം ഇങ്ങനെ

പാക്കിസ്ഥാനിൽ ഒസാമ ബിൻ ലാദനെ വധിച്ച ‘സീൽ ടീം 6’-ന് തൊട്ടുതാഴെയാണ് ഡെൽറ്റ ഫോഴ്‌സിന്റെ സ്ഥാനമെങ്കിലും, കരയുദ്ധത്തിലും തന്ത്രപ്രധാനമായ നീക്കങ്ങളിലും ഡെൽറ്റ ഫോഴ്സ് തന്നെയാണ് അമേരിക്കയുടെ വിശ്വസ്ത ആയുധം. വെനസ്വേലയിലെ പുതിയ നീക്കങ്ങൾ ഇതിന്റെ തെളിവാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *