Breaking
31 Jan 2026, Sat

സിഎംഎസ്–03യുമായി ‘ബാഹുബലി’ കുതിച്ചു; നാവികസേനയുടെ ഉപഗ്രഹക്കരുത്ത്, ഇന്ത്യൻ മണ്ണിൽ നിന്നുള്ള ഭാരമേറിയത്

ശ്രീഹരിക്കോട്ട ∙ ഐഎസ്ആര്‍ഒയുടെ ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാൻ സപേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. നാവിക സേനയ്ക്കായുള്ള നിര്‍ണായക വാര്‍ത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ്-03നെ വഹിച്ചുള്ള എല്‍വിഎം3 റോക്കറ്റ് വൈകിട്ട് 5.26 ഓടെയാണ് കുതിച്ചുയർന്നത്. ഏകദേശം 4,410 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയതാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുളത്തിലേക്ക് ചാടി രാഹുൽ, മീൻ പിടിച്ച് കരയിലേക്ക് – വിഡിയോ

‘ബാഹുബലി’ എന്ന് വിളിക്കപ്പെടുന്ന എല്‍വിഎം 3 റോക്കറ്റിലാണ് ഉപഗ്രഹം കുതിച്ചത്. ഇതോടെ പ്രതിരോധ മേഖലയിലെ ആശയവിനിമയത്തിനായി വിദേശ ഉപഗ്രഹങ്ങളെ ഇനി ആശ്രയിക്കണ്ട. ഇത് ദേശീയ സുരക്ഷ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. എന്‍വിഎസ് 02 ഉപഗ്രഹത്തിന്റെയും റിസാറ്റ് ഉപഗ്രഹത്തിന്റെയും വിക്ഷേപണം പരാജയമായിരുന്ന ഐഎസ്ആർഒയെ സംബന്ധിച്ച് ഇന്നത്തെ വിക്ഷേപണം നിർണായകമായിരുന്നു.

Kudos Team #ISRO!

India’s #Bahubali scales the skies, with the successful launch of #LVM3M5 Mission!

“Bahubali” as it is being popularly referred, LVM3-M5 rocket is carrying the CMS-03 communication satellite, the heaviest ever to be launched from the Indian soil into a… pic.twitter.com/ccyIPUxpIX
— Dr Jitendra Singh (@DrJitendraSingh) November 2, 2025

By admin

Leave a Reply

Your email address will not be published. Required fields are marked *