Breaking
3 Feb 2026, Tue

സലാലയില്‍ മലമുകളില്‍ നിന്ന് വീണ് ഒരാൾക്ക് പരുക്ക്

സലാല∙ ദോഫാര്‍ ഗവര്‍ണറേറ്റിലെ റഖ്‌യൂത്ത് വിലായത്തില്‍ മലമുകളില്‍ നിന്ന് വീണ് ഒരാൾക്ക് പരുക്കേറ്റു. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) ഉടൻ സ്ഥലത്തെത്തി പരുക്കേറ്റയാൾക്ക് അടിയന്തര വൈദ്യസഹായം നൽകി. പരുക്കേറ്റയാളെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

‘മുൻകൂർജാമ്യം ലഭിച്ചത് അറിഞ്ഞില്ല’: അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

എയർപോർട്ടിൽ പോകാതെ ചെക്ക് ഇൻ: അബുദാബിയിലും അൽഐനിലും സിറ്റി ചെക്ക് ഇൻ സൗകര്യവുമായി ഇൻഡിഗോ

കഴിഞ്ഞ ദിവസവും സലാലയിൽ മല കയറുന്നതിനിടെ ഒരാൾ വീണ് പരുക്കേറ്റിരുന്നു. സഞ്ചാരികള്‍ മലകയറുമ്പോള്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിർദേശിച്ചു.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @CDAA_OMAN എന്ന എക്സ് അക്കൗണ്ടിൽ നിന്ന്.)

By admin

Leave a Reply

Your email address will not be published. Required fields are marked *