മധ്യപൂർവേഷ്യ ഒരു മഹായുദ്ധത്തിന്റെ വക്കിൽ നിൽക്കുമ്പോൾ ലോകം ഉറ്റുനോക്കുന്നത് പേർഷ്യൻ ഗൾഫിലെ ഒരു ചെറിയ ദ്വീപിലേക്കാണ്. പേര് ഖാർഗ്. വെറും 20 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഈ പവിഴദ്വീപ് ഇറാന്റെ സാമ്പത്തിക ജീവനാഡിയാണ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് ഈ ദ്വീപ് വഴിയാണ്.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇറാന്റെ എണ്ണ പിടിച്ചെടുക്കുമെന്നും ഖാർഗ് ദ്വീപ് ലക്ഷ്യമിടുമെന്നും പ്രഖ്യാപിച്ചതോടെ ചരിത്രം വീണ്ടും ആവർത്തിക്കുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈൻ പയറ്റിയ അതേ തന്ത്രമാണോ ഇപ്പോൾ ട്രംപിന്റെ വാക്കുകളിലും നിഴലിക്കുന്നതെന്നാണ് ലോകത്തിന്റെ ആശങ്ക.
What you should read next
കരുത്തിൽ താരതമ്യം ചെയ്യാനാകാത്ത ചെറുരാജ്യം, വേഗം പിടിച്ചടക്കാമെന്ന് കരുതി അമേരിക്ക; ഒടുവിൽ അഭിമാനക്ഷതമായ ആ യുദ്ധം
എന്താണ് ഖാർഗ് ദ്വീപിന്റെ പ്രത്യേകത?
ഇറാന്റെ തീരത്തുനിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് ഖാർഗ് സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി നോക്കിയാൽ ഇതൊരു ചെറിയ ദ്വീപാണെങ്കിലും സാമ്പത്തികമായി ഇതൊരു വൻകരയോളം വരും. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കപ്പലുകൾക്ക് സുരക്ഷിതമായി അടുക്കാൻ സാധിക്കുന്ന ആഴക്കടൽ ടെർമിനലുകൾ ഇവിടെയുണ്ട്. പ്രതിദിനം ദശലക്ഷക്കണക്കിന് ബാരൽ എണ്ണയാണ് ഇവിടെ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകുന്നത്.
What you should read next
സദ്ദാം ഹുസൈനും ടാങ്കർ യുദ്ധവും
ഖാർഗ് ദ്വീപിനെ തകർക്കാൻ ശ്രമിച്ച ചരിത്രത്തിലെ രഒരു പേര് സദ്ദാം ഹുസൈന്റേതാണ്. 1980ൽ തുടങ്ങിയ ഇറാൻ,ഇറാഖ് യുദ്ധകാലത്ത് ‘ടാങ്കർ യുദ്ധം’ എന്നറിയപ്പെട്ട വിനാശകരമായ ഘട്ടം അരങ്ങേറിയത് ഖാർഗിനെ കേന്ദ്രീകരിച്ചായിരുന്നു. ഇറാന്റെ വരുമാനം മുടക്കാൻ സദ്ദാം തന്റെ വ്യോമസേനയെ ഖാർഗ് ദ്വീപിന് നേരെ തിരിച്ചു. നൂറുകണക്കിന് തവണയാണ് ഇറാഖി വിമാനങ്ങൾ ഈ ദ്വീപിൽ ബോംബിട്ടത്.
ADVERTISEMENT
എണ്ണക്കപ്പലുകളെ ലക്ഷ്യം വച്ച് മിസൈലുകൾ തൊടുത്തു. എന്നാൽ ഇറാൻ ആവട്ടെ, തങ്ങളുടെ എണ്ണക്കപ്പലുകൾക്ക് സംരക്ഷണം നൽകാൻ കനത്ത വ്യോമപ്രതിരോധം തീർക്കുകയും തിരിച്ചടിക്കുകയും ചെയ്തു. അന്ന് അമേരിക്കൻ നാവികസേന പോലും ഈ മേഖലയിൽ സജീവമായി ഇടപെട്ടിരുന്നു.
ട്രംപിന്റെ നീക്കവും തന്ത്രപരമായ വെല്ലുവിളികളും
ഇറാന്റെ എണ്ണ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവന കേവലം ഒരു ഭീഷണിയല്ല. തന്റെ ആദ്യ ഭരണകാലത്ത് ‘മാക്സിമം പ്രഷർ’ നയത്തിലൂടെ ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ അടയ്ക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഖാർഗ് ദ്വീപിനെ സൈനികമായി നേരിടുക എന്നത് വലിയൊരു സാഹസമാണ്. ഇറാന്റെ ഏറ്റവും ആധുനികമായ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഈ ദ്വീപിന് ചുറ്റുമുണ്ട്.
What you should read next
ഇസ്രയേലിലേക്ക് പടുകൂറ്റൻ അമേരിക്കൻ ‘ഗ്ലോബ്മാസ്റ്റർ’ വിമാനങ്ങൾ:കൂടുതൽ സൈനികരും വ്യോമപ്രതിരോധ ഉപകരണങ്ങളും, വമ്പൻനീക്കം?
ഖാർഗ് ആക്രമിക്കപ്പെട്ടാൽ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടച്ചുപൂട്ടുമെന്ന് ഇറാൻ ഭീഷണി മുഴക്കുന്നു. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന പാതയാണിത്. ഇത് സംഭവിച്ചാൽ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാകും ഉണ്ടാവുക.
ഇസ്രയേൽ ബന്ധവും യുഎസ് സൈനിക വിന്യാസവും
നിലവിലെ ഇസ്രയേൽ, ഇറാൻ സംഘർഷം ഖാർഗ് ദ്വീപിനെ കൂടുതൽ അപകടത്തിലാക്കുന്നു. ഇസ്രയേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പകരമായി ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ തകർക്കണമെന്ന് ഇസ്രയേലിൽ സമ്മർദ്ദമുണ്ട്. ഇതിന് അമേരിക്കൻ പിന്തുണ കൂടിയുണ്ടായാൽ ഖാർഗ് ദ്വീപ് ആദ്യ ലക്ഷ്യമായി മാറും. മേഖലയിൽ ആയിരക്കണക്കിന് അമേരിക്കൻ സൈനികരെ വിന്യസിച്ചതും അത്യാധുനിക യുദ്ധക്കപ്പലുകൾ എത്തിച്ചതും ഇത്തരമൊരു നീക്കത്തിന് മുന്നോടിയാണെന്ന് നിരീക്ഷകർ കരുതുന്നു.
ADVERTISEMENT
യാഥാർഥ്യമാകുമോ ‘പിടിച്ചെടുക്കൽ’?
സൈനികമായി ഒരു ദ്വീപ് പിടിച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇത് ചൈനയും റഷ്യയും ഉൾപ്പെടെയുള്ള വൻശക്തികളെ ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ കാരണമാകും. സദ്ദാം ഹുസൈൻ വർഷങ്ങളോളം ശ്രമിച്ചിട്ടും പൂർണ്ണമായി തകർക്കാൻ കഴിയാത്ത ഖാർഗിന്റെ പ്രതിരോധം തകർക്കാൻ ട്രംപിന് സാധിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. എങ്കിലും, ഖാർഗ് ദ്വീപിന് മേൽ ഉയരുന്ന ഓരോ ഭീഷണിയും എണ്ണ വിപണിയിൽ ചങ്കിടിപ്പ് കൂട്ടുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.
What you should read next
ഖാർഗ് ദ്വീപെന്ന ‘മരണക്കെണി’
അമേരിക്കയുടെ കരയുദ്ധം അല്ലെങ്കിൽ അംഫിബിയസ് ലാൻഡിങ് (Amphibious Landing) സാധ്യതകൾ മുൻകൂട്ടി കണ്ട് ഖാർഗ് ദ്വീപിനെ ഒരു ‘മരണക്കെണി’യായാണ് ഇറാൻ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തോക്കിൽ ഘടിപ്പിക്കാവുന്ന മൻപാഡ്‌സ് മിസൈലുകൾ മുതൽ തീരപ്രദേശങ്ങളിൽ വ്യാപകമായി വിന്യസിച്ചിരിക്കുന്ന ആന്റ-പഴ്‌സണൽ, ആന്റി-ആർമർ മൈനുകൾ വരെ ഈ പ്രതിരോധത്തിന്റെ ഭാഗമാണ്.
ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഉപയോഗപ്പെടുത്തി, സൈന്യം ഇറങ്ങാൻ സാധ്യതയുള്ള ബീച്ചുകളിലും മറ്റും കനത്ത കെണികളാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ, ഇറാൻ മെയിൻലാൻഡിൽ നിന്ന് വെറും 25 കിലോമീറ്റർ മാത്രം അകലെയുള്ള ഖാർഗിന് ആവശ്യമായ ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, ആർട്ടിലറി പിന്തുണ എന്നിവ നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാക്കാൻ ഇറാന് സാധിക്കും. ഇത് അമേരിക്കൻ മറൈൻസിനോ പാരട്രൂപ്പേഴ്സിനോ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്താൻ ശേഷിയുള്ള ഒരു അസിമെട്രിക് യുദ്ധതന്ത്രമാണ്.
What you should read next
തലങ്ങും വിലങ്ങുമല്ല ഇറാന്റെ ആക്രമണം! യുഎസ് പോർവിമാനങ്ങളുടെയും കപ്പലുകളുടെയും രഹസ്യവിവരങ്ങൾ ചോർത്തി നല്‍കുന്നതാര്?
ഈ പ്രതിരോധ സംവിധാനങ്ങൾക്ക് അതിന്റേതായ ദൗർബല്യങ്ങളുമുണ്ട്. അമേരിക്കയുടെ അതിശക്തമായ വ്യോമാക്രമണങ്ങൾക്ക് മുന്നിൽ ദ്വീപിലെ റഡാറുകളും സാം (SAM) മിസൈൽ സംവിധാനങ്ങളും തകരാൻ സാധ്യതയുണ്ടെന്നത് ഇറാന്റെ വലിയൊരു വെല്ലുവിളിയാണ്. ദ്വീപിന്റെ ചെറിയ വിസ്തൃതി കാരണം, ഒരിക്കൽ ശത്രു സൈന്യം കരകയറി നിയന്ത്രണം ഏറ്റെടുത്താൽ പ്രതിരോധം തുടരുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാകും.
ADVERTISEMENT
നിലവിൽ വ്യോമാക്രമണങ്ങളിലൂടെ ഭാഗികമായി തകർന്ന നിലയിലാണെങ്കിലും, ഗ്രൗണ്ട് ഓപ്പറേഷൻ നടത്തുന്ന ഏതൊരു സൈന്യത്തിനും ഖാർഗ് ഒരു അപകടകരമായ ട്രാപ്പായി തുടരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഭീഷണിക്കൊപ്പം, മൈനുകളും പോർട്ടബിൾ എയർ ഡിഫൻസ് സംവിധാനങ്ങളും ചേർത്തുള്ള ഈ പ്രതിരോധം ഖാർഗിനെ ഇറാന്റെ തന്ത്രപരമായ സ്വർണ്ണക്കോട്ടയായി നിലനിർത്തുന്നു.

