താലിബാൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ അമേരിക്ക ശ്രമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. യുകെ സന്ദർശനത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വിശദീകരിച്ചത്. അഫ്ഗാനിസ്ഥാൻ താലിബാന് കൈമാറിയ അമേരിക്കയുടെ തന്ത്രപ്രധാനമായ ഈ സൈനിക കേന്ദ്രം തിരിച്ചുപിടിക്കുന്നതിനായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു.
ആപ്പിൾ സ്റ്റോറുകളിൽ കാത്തുകെട്ടി ജനം, ആദ്യം ദിനം തിരക്കുകുട്ടേണ്ട കാര്യമുണ്ടോ?, ഓഫറും വിലയും അറിയാം
അഫ്ഗാനിലേക്കുള്ള മടക്കം, ലക്ഷ്യം ചൈന
ബാഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാനുള്ള നീക്കത്തിന് പിന്നിലെ പ്രധാന കാരണം അതിന്റെ തന്ത്രപ്രധാനമായ സ്ഥാനമാണ്. ഇത് ചൈനയുടെ അതിർത്തിക്ക് സമീപമായതുകൊണ്ട്അത് അത്യാവശ്യമാണെന്ന് ട്രംപ് വ്യക്തമാക്കി. “ചൈന ആണവായുധങ്ങൾ നിർമ്മിക്കുന്ന സ്ഥലത്ത് നിന്ന് ഒരു മണിക്കൂർ മാത്രം അകലെയാണ് ബാഗ്രാം വ്യോമതാവളം,” ട്രംപ് പറഞ്ഞു. 2021-ൽ സൈന്യത്തെ പിൻവലിക്കുമ്പോൾ ബാഗ്രാം താവളം നിലനിർത്താൻ പദ്ധതിയിട്ടിരുന്നതായും അത് ചൈനയെ ലക്ഷ്യമിട്ടായിരുന്നെന്നും ട്രംപ് മുൻപ് പറഞ്ഞിരുന്നു.
An Afghan National Army (ANA) soldier takes a selfie with his mobile phone inside the Bagram US air base after all US and NATO troops left, some 70 Kms north of Kabul on July 5, 2021. (Photo by WAKIL KOHSAR / AFP)
അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങാനുള്ള ജോ ബൈഡന്റെ തീരുമാനം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാണക്കേടുണ്ടാക്കിയ നിമിഷമായിരുന്നുവെന്നും, അമേരിക്കയുടെ ആയുധങ്ങളും സൈനിക കേന്ദ്രങ്ങളും താലിബാന്റെ കൈവശം എത്തിച്ചെന്നും ട്രംപ് വിമർശിച്ചു. അതേസമയം, താലിബാൻ ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. ബാഗ്രാം താവളം ചൈനയുടെ നിയന്ത്രണത്തിലല്ല, മറിച്ച് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണത്തിലാണെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് വ്യക്തമാക്കി.
20 വർഷം: 148 ലക്ഷം കോടിയുടെ നഷ്ടം
2001 സെപ്റ്റംബർ 11-ന് ശേഷം 20 വർഷക്കാലം അമേരിക്ക അഫ്ഗാനിസ്ഥാനിൽ ചെലവഴിച്ചത് രണ്ട് ട്രില്യൺ ഡോളറിലധികം (ഏകദേശം 148 ലക്ഷം കോടി രൂപ) ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ കാലയളവിൽ പ്രതിദിനം 300 ദശലക്ഷം ഡോളറാണ് അമേരിക്കയ്ക്ക് ചെലവുവന്നത്.
ആപ്പിൾ സ്റ്റോറുകളിൽ കാത്തുകെട്ടി ജനം, ആദ്യം ദിനം തിരക്കുകുട്ടേണ്ട കാര്യമുണ്ടോ?, ഓഫറും വിലയും അറിയാം
80,000 കോടി ഡോളറാണ് പ്രത്യക്ഷ യുദ്ധത്തിന് മാത്രം ചെലവായത്. 3 ലക്ഷത്തോളം വരുന്ന അഫ്ഗാൻ സൈന്യത്തിന് പരിശീലനം നൽകാൻ മാത്രം 8,500 കോടി ഡോളർ ചെലവഴിച്ചിട്ടും അവർ കാര്യമായ പ്രതിരോധമില്ലാതെ കീഴടങ്ങുകയായിരുന്നു.
വിവിധ റിപ്പോർട്ടുകൾ പ്രകാരം, യുദ്ധത്തിൽ അമേരിക്കയുടെ ഭാഗത്ത് ജീവഹാനി സംഭവിച്ചത് 2,500 സൈനികർക്കും 4,000-ൽ അധികം കരാർ സൈനികര്‍ക്കുമാണ്. മറുവശത്ത് 69,000-ലധികം അഫ്ഗാൻ സൈനികർക്കും, 47,000 സാധാരണ പൗരന്മാർക്കും ജീവൻ നഷ്ടമായി.

