മോസ്ക്കോ ∙ ഉഭയകക്ഷി വ്യാപാര, നിക്ഷേപ കരാറിൽ ഒപ്പുവച്ച് റഷ്യയും യുഎഇയും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ റഷ്യാ സന്ദർശനത്തിന്റെ ഭാഗമായാണ് ട്രേഡ് ഇൻ സർവീസസ് ആൻഡ് ഇൻവസ്റ്റ്മെന്റ് കരാർ.
പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന നിരക്ക്: കാബിൻ ബാഗേജ് 7 കിലോയിൽ കൂടിയാൽ ‘പണി’? ഫുജൈറയും റാസൽഖൈമയും ‘ഏറ്റെടുത്ത് ‘ മലയാളികൾ
ദുബായിൽ ഇനി തൊഴിലവസരങ്ങളുടെ പൂക്കാലം, ഈ മേഖലയിൽ മാത്രം വരുന്നത് പതിനായിരത്തിരധികം ഒഴിവുകൾ; താമസത്തിനും ജോലിക്കും ഇനി ‘പറക്കാം’
ഷെയ്ഖ് മുഹമ്മദിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സാന്നിധ്യത്തിൽ യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും റഷ്യൻ സാമ്പത്തിക കാര്യ മന്ത്രി മാക്സിം റെഷ്തനികോവുമാണ് കരാറിൽ ഒപ്പുവച്ചത്. സേവന – നിക്ഷേപ മേഖലയിൽ ഉഭയ കക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് കരാർ. സാമ്പത്തിക ടെക്നോളജി, ആരോഗ്യ മേഖല, ഗതാഗതം, ചരക്ക് നീക്കം, പ്രഫഷനൽ സേവനങ്ങൾ എന്നിവയാണ് കരാറിൽ ഉൾപ്പെടുത്തിയത്.
മോസ്ക്കോയിലെ ക്രെംലിനിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന് രാജകീയ വരവേൽപ്പാണ് നൽകിയത്. സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ബഹിരാകാശ പരീക്ഷണം, ഊർജം എന്നീ മേഖലയിൽ റഷ്യ – യുഎഇ സഹകരണത്തിന്റെ പുരോഗതി ഇരുനേതാക്കളും ചർച്ച ചെയ്തു. 50 വർഷത്തെ പാരമ്പര്യമുണ്ട് റഷ്യ – യുഎഇ സഹകരണത്തിനെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആ ബന്ധം രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. റഷ്യ – അറബ് ഉച്ചകോടിയും ചർച്ചാ വിഷയമായി. അറബ് രാജ്യങ്ങളുമായി റഷ്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒക്ടോബറിലാണ് ഉച്ചകോടി നടക്കുന്നത്. ഇസ്രയേലും പലസ്തീനും സ്വതന്ത്ര രാഷ്ട്രങ്ങളായി നിലനിർത്തുന്ന ദ്വരാഷ്ട്ര ഒത്തുതീർപ്പിലൂടെ മധ്യപൂർവ ദേശത്തു സമാധാനം കൊണ്ടു വരുന്നതിന് രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ ഷെയ്ഖ് മുഹമ്മദ് അഭ്യർഥിച്ചു.
റഷ്യ – യുക്രെയ്ൻ യുദ്ധത്തിന്റെ ഭാഗമായി തടവിലായ 4000 പേരുടെ മോചനത്തിന് മധ്യസ്ഥത നിന്ന യുഎഇയുടെ നടപടിയെ പുട്ടിൻ അഭിനന്ദിച്ചു. കൂടുതൽ തടവുകാരുടെ കൈമാറ്റത്തിന് മധ്യസ്ഥ ചർച്ചകൾ തുടരുന്നതിനെയും പ്രത്യേകം പരാമർശിച്ചു. ഷെയ്ഖ് മുഹമ്മദിനോടുള്ള ആദര സൂചകമായി വിരുന്നും പുട്ടിൻ ഒരുക്കിയിരുന്നു. റഷ്യൻ സന്ദർശനം പൂർത്തിയാക്കി ഷെയ്ഖ് മുഹമ്മദ് മടങ്ങി.

