ദുബായ് ∙ ലോകത്തിലെ ഏറ്റവും വേഗമേറിയ ഡ്രോൺ വികസിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദുബായ് പൊലീസ്. 580 കിലോമീറ്റർ വേഗത്തിൽ ആളില്ലാ ഡ്രോൺ പറത്തിയാണ് സുരക്ഷാ നവീകരണത്തിൽ ആഗോള കേന്ദ്രമെന്ന നേട്ടം ദുബായ് പൊലീസ് കൈവരിച്ചത്.
യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു; ആവേശത്തിൽ പ്രവാസികൾ, കാത്തിരിക്കുന്നത് നീണ്ട വാരാന്ത്യം
ഹൃദയം തകർന്ന് ഇന്ത്യ: ഉറ്റവരെ അവസാനമായി കാണാൻ കുടുംബാംഗങ്ങൾ സൗദിയിലേക്ക്; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഡ്രോൺ സാങ്കേതികവിദ്യയിലെ ഗവേഷണത്തിനും വികസനത്തിനുമുള്ള ദുബായ് പൊലീസിന്റെ പ്രതിബദ്ധത എടുത്തുകാട്ടുന്നതാണ് ഈ നേട്ടം. അത്യാവശ്യ ഘട്ടങ്ങളിലെ പ്രതികരണം മെച്ചപ്പെടുത്തുന്നതിനും സംഘാംഗങ്ങളെ സജ്ജരാക്കുന്നതിനും നൂതന പരിഹാരങ്ങൾ സ്വായത്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദുബായ് പൊലീസിലെ ആളില്ലാ വ്യോമ സംവിധാന കേന്ദ്രവും ലൂക്ക് ബെൽ, മൈക്ക് ബെൽ എന്നിവയുമായി സഹകരിച്ചാണ് ഡ്രോൺ വികസിപ്പിച്ചത്. സുരക്ഷാ രംഗത്തും വ്യോമ മേഖലയിലും നവീകരണത്തിന്റെയും നൂതന സാങ്കേതികവിദ്യയുടെയും തലസ്ഥാനമായി ദുബായിയെ മാറ്റുകയാണ് ലക്ഷ്യം.
(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് DubaiPoliceHQ എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)
English Summary:
Dubai Police Drone sets a new Guinness World Record by developing the world’s fastest drone with 580km/hr speed. This achievement highlights Dubai Police’s commitment to research and development in drone technology and aims to enhance emergency response capabilities and equip its teams with innovative solutions.
Dubai Police
Middle East News
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

