Breaking
4 Feb 2026, Wed

വിദ്യാർത്ഥികളുടെ തൊഴിൽ ശാക്തീകരണം: ടെക്നോവാലിയും ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ധാരണ പത്രത്തിൽ ഒപ്പുവച്ചു

കൊച്ചി∙ വിദ്യാർത്ഥികളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കാനും തൊഴിൽ ശാക്തീകരണം ഉറപ്പു വരുത്തുന്നതിനുമുള്ള ധാരണാപത്രത്തിൽ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ടെക്നോവാലി സോഫ്റ്റ്‌വെയർ ഇന്ത്യയും ഒപ്പുവച്ചു. ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികൾക്ക് സൈബർ സെക്യൂരിറ്റിയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും വ്യാവസായിക ലക്ഷ്യം കേന്ദ്രീകരിച്ച്‌, നൂതന പഠന വൈദഗ്ധ്യം സാധ്യമാക്കുകയാണ് ലക്ഷ്യം.

ജെഇഇ മെയിൻ: അമ്മയുടെ പേരുള്ള ആധാറും സ്വീകാര്യം

Education News

ഉയർന്ന വേതനം ലഭ്യമാകുന്ന ഐടി ജോലിക്ക് കേരളത്തിലെ കോളജ് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനങ്ങൾ മുൻനിർത്തിയാണ് ‘ടെക്നോവാലി ടെക്നോളജി ക്ലബ്’ പദ്ധതി പ്രാവർത്തികമാക്കുന്നത്. ടെക്നോവാലി ടെക്നോളജി ക്ലബ്ബിന്റെ അംഗത്വം ഏറ്റെടുത്തു കൊണ്ടാണ് ടികെഎം ഐ ടി ഈ നൂതന പദ്ധതിക്ക് ടെക്നോവാലിക്കൊപ്പം കൈകോർത്തിരിക്കുന്നത്

ഓഫിസിൽനിന്നു വൈകിയാണോ ഇറങ്ങുന്നത്; ജോലി എളുപ്പമാക്കാൻ എക്സൽ പഠിച്ചാലോ?

Education News

സൗജന്യം ഈ പദ്ധതി

തീർത്തും സൗജന്യമായി ആവിഷ്കരിച്ചിരിക്കുന്ന ഈ പദ്ധതി ലക്ഷ്യമിടുന്നത്, വിദ്യാർഥികളുടെ തൊഴിൽ ശാക്തീകരണമാണ്. തൊഴിൽക്ഷമത വർധിപ്പിക്കുന്നതോടൊപ്പം ഓരോ കോളജുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 200 വിദ്യാർഥികൾക്കായി അഞ്ചു ദിവസത്തെ സൗജന്യ വെർച്വൽ കരിയർ വർക്ക്ഷോപ്പുകൾ നൽകും. സൈബർ സെക്യൂരിറ്റി, എഐ, മെഷീൻ ലേണിങ്, ഡേറ്റ സയൻസ് തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ സൗജന്യ വെബിനാറുകൾ, ഇൻഡസ്ട്രിയിൽ ആവശ്യമായ സ്കിൽ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും തൊഴിൽ അന്വേഷകർക്കായി സൗജന്യ കരിയർ കൗൺസലിങ്ങും പദ്ധതിയിലുണ്ട്. പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതാണ്.

എഐ കളം പിടിക്കുമ്പോൾ സാധാരണക്കാർ എന്തൊക്കെ അറിഞ്ഞിരിക്കണം?

Education News

യോഗത്തിൽ ടി കെ എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ് അയൂബ്, ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. ഗൗരി മോഹൻ, ഡീൻ അക്കാദമിക് ആൻഡ് എച്ച് ഒ ഡി ഡോ. നിജിൽ രാജ്, ബയോ മെഡിക്കൽ എഞ്ചിനീയറിംങ് എച്ച് ഒ ഡി ഡോ. മുഹമ്മദ് ഷഫീഖ് റഹ്മാൻ, എച്ച് ഒ ഡി ഫുഡ് ടെക്നോളജി ഡോ. സോണി ജോർജ് , പ്രഫസർ (കമ്പ്യൂട്ടർ സയൻസ്) ഡോ. രജി ആർ, ഹെഡ് ഇൻഡസ്ടറി കണക്ട് പ്രവീൺ കെ സി, ഹെഡ് കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് യൂണിറ്റ് ശ്രീരാജ് പാറക്കൽ, അസിസ്റ്റന്റ് പ്രഫസർ കമ്പ്യൂട്ടർ സയൻസ് വിമൽ ശങ്കർ, അസിസ്റ്റന്റ് പ്രഫസർ കമ്പ്യൂട്ടർ സയൻസ് ഷിനു മാമ്മച്ചൻ, ടെക്നോവാലി മാനേജിങ് ഡയറക്ടർ രാജേഷ് കുമാർ , ഡയറക്ടർ ബീന റൊസാരിയോ, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. കെ വി സുമിത്ര എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *