Breaking
31 Jan 2026, Sat

വാട്സാപ് ഗ്രൂപ്പിലെ ‘റിവാർഡ് പ്രലോഭനം’ സൂക്ഷിക്കുക, ഹാക്കർമാർ വലവിരിക്കുന്നു!

കോട്ടയം സ്വദേശിയുടെ വാട്സാപ് ഗ്രൂപ്പിൽ വന്ന ഒരു ‘എസ്ബിഐ കാർഡ് റിവാർഡ്’ സന്ദേശവും പിന്നാലെയുണ്ടായ സംഭവങ്ങളും തട്ടിപ്പുകാരുടെ ഏറ്റവും പുതിയ തന്ത്രങ്ങൾ മനസിലാക്കാൻ സഹായിക്കുന്നതാണ്. സാധാരണമെന്ന് തോന്നുന്ന ഇത്തരം സന്ദേശങ്ങൾ, എങ്ങനെ വലിയ കെണിയായി മാറുന്നുവെന്നും ധനനഷ്ടവും മാനഹാനിയും ഉണ്ടാക്കുന്നതെന്നും ഈ സംഭവം വ്യക്തമാക്കുന്നു. ഗ്രൂപ്പ് അഡ്മിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത നിയന്ത്രണം പിടിച്ചെടുത്ത സൈബർ തട്ടിപ്പുകാർ പുതിയ തട്ടിപ്പ് രീതിയാണ് തുറന്നുകാട്ടുന്നത്.

ഉത്രാടപ്പാച്ചിലിൽ പെട്ട് തിരുവനന്തപുരം; ഗതാഗത നിയന്ത്രണങ്ങൾ തയാറാക്കി സിറ്റി പൊലീസ്

Latest News

സംഭവം ഇങ്ങനെ

ഒരു പ്രൈവറ്റ് വാട്സാപ് ഗ്രൂപ്പിൽ എസ്ബിഐ കാർഡ് റിവാർഡ് പോയിന്റുകളെല്ലാം ഒരു ലിങ്കിൽ പരിശോധിക്കാമെന്ന ഒരു സന്ദേശം വന്നു. മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ 10,000 രൂപയോളം മൂല്യമുള്ള റിവാർഡ് പോയിന്റുകളുണ്ടെന്ന് കാണിച്ചു. ഇത് ക്ലെയിം ചെയ്യാൻ ഒരു APK ഫയൽ ഡൗൺലോഡ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും ആവശ്യപ്പെട്ടു. സംശയം തോന്നിയ ഗ്രൂപ്പ് അംഗം ഉടൻ തന്നെ അഡ്മിനുമായി ബന്ധപ്പെട്ടു.

അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. ഗ്രൂപ്പ് അഡ്മിൻ അയച്ചതല്ല ആ സന്ദേശം. ആരോ അഡ്മിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുകയോ അല്ലെങ്കിൽ സിം ക്ലോൺ ചെയ്യുകയോ ചെയ്തിരിക്കുന്നു. ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത ഹാക്കർമാർ, യഥാർത്ഥ അഡ്മിൻമാരെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ നീക്കത്തിലൂടെ, ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെയും കെണിയിലാക്കാൻ അവർക്ക് അവസരം ലഭിച്ചു.

ഈ തട്ടിപ്പിലെ കെണികൾ

മാൽവെയർ APK ഫയലുകൾ: ഔദ്യോഗിക പ്ലേ സ്റ്റോറുകളിലല്ലാതെ, അജ്ഞാത സ്രോതസ്സുകളിൽ നിന്ന് APK ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് അതീവ അപകടകരമാണ്. ഈ ഫയലുകൾ നിങ്ങളുടെ ഫോണിലെ സ്വകാര്യ വിവരങ്ങളായ ബാങ്കിങ് പാസ്‌വേഡുകൾ, ഫോട്ടോകൾ, കോൺടാക്റ്റുകൾ എന്നിവ ചോർത്താൻ സാധ്യതയുണ്ട്.

വലിയ ധന വാഗ്ദാനങ്ങൾ: “വലിയ തുകകൾ വാഗ്ദാനം ചെയ്യുന്നത് തട്ടിപ്പുകാരുടെ ഒരു പൊതുരീതിയാണ്. ആകർഷകമായ ഓഫറുകളിൽ വീഴ്ത്തി ആളുകളുടെ ശ്രദ്ധ മാറ്റുകയാണ് ലക്ഷ്യം.

അക്കൗണ്ട് ഹാക്കിങ്: സിം കാർഡ് ക്ലോൺ ചെയ്യുക, അല്ലെങ്കിൽ ഫോണിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ഹാക്കർമാർ ഗ്രൂപ്പ് അഡ്മിൻമാരുടെ നിയന്ത്രണം പിടിച്ചെടുക്കുന്നത്.

ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ ചെയ്യേണ്ടത്

അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക: ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഒരിക്കലും വാട്സാപ് വഴിയോ എസ്എംഎസ് വഴിയോ ഇത്തരം ലിങ്കുകൾ അയക്കാറില്ല. സംശയാസ്പദമായ ലിങ്കുകളോ സന്ദേശങ്ങളോ അവഗണിക്കുക.

ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) നിർബന്ധമാക്കുക: നിങ്ങളുടെ വാട്സാപ്പ്, ഇമെയിൽ, ബാങ്കിങ് അക്കൗണ്ടുകൾ എന്നിവയിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമായും ഉപയോഗിക്കുക. ഇത് നിങ്ങളുടെ അക്കൗണ്ടിന് ഇരട്ട സുരക്ഷ നൽകും.

ഔദ്യോഗിക ആപ് സ്റ്റോറുകൾ മാത്രം ഉപയോഗിക്കുക: ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് മാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക.

എളുപ്പമുള്ള പാസ്‌വേഡുകൾ ഒഴിവാക്കുക: ശക്തവും ഊഹിക്കാൻ കഴിയാത്തതുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക.

എന്തു സംഭവിച്ചാലും ഭയപ്പെടരുത്, നിയമസംവിധാനങ്ങൾ ഒപ്പമുണ്ട്

ഇത്തരത്തിൽ ഏതെങ്കിലും തട്ടിപ്പിന് ഇരയായാൽ ഭയപ്പെടാതെ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടുക.

ഉത്രാടപ്പാച്ചിലിൽ പെട്ട് തിരുവനന്തപുരം; ഗതാഗത നിയന്ത്രണങ്ങൾ തയാറാക്കി സിറ്റി പൊലീസ്

Latest News

കേരള പൊലീസ് സൈബർ സെൽ: നിങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബർ സെല്ലിലോ നേരിട്ട് പരാതി നൽകാം.

സൈബർ ക്രൈം പോർട്ടൽ: കേന്ദ്ര സർക്കാരിന്റെ സൈബർ ക്രൈം പോർട്ടലിൽ (www.cybercrime.gov.in) ഓൺലൈനായി പരാതി രേഖപ്പെടുത്താൻ സാധിക്കും.

ഹെൽപ്‌ലൈൻ നമ്പർ: സാമ്പത്തിക തട്ടിപ്പാണെങ്കിൽ 1930 എന്ന നമ്പറിൽ വിളിച്ച് ഉടൻ തന്നെ വിവരം അറിയിക്കുക. തട്ടിപ്പുകാർ പണം പിൻവലിക്കുന്നതിന് മുമ്പ് ഇടപാടുകൾ തടയാൻ ഇത് സഹായിച്ചേക്കാം.

Technology News

Cyber crime

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *