ലോകത്താദ്യമായി ഒരു ‘കോഡ്-ലെസ്സ്’ അക്കൗണ്ടിങ് സോഫ്റ്റ്‌വെയര്‍ പുറത്തിറക്കി അത്ഭുതപ്പെടുത്തിയ കമ്പനിയുടെ അമരക്കാരനാണ് തേജസ് ഗോയങ്ക. തങ്ങളുടെ പണമിടപാടുകളും ഓഹരി വിപണിയിലെ ചലനങ്ങളും നികുതിയുമൊക്കെ നിരന്തരം നിരീക്ഷിക്കാൻ ആഗ്രഹിക്കാത്ത ഏത് കമ്പനിയാണുള്ളത്? സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ടാലി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ് അദ്ദേഹം. വില്‍പ്പന, വാങ്ങല്‍, കടബാധ്യതകൾ, ലാഭനഷ്ടങ്ങൾ തുടങ്ങിയ കണക്കുകൾ സ്ഥാപന ഉടമകളുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുകയാണ് ടാലിപ്രൈം (TallyPrime) ചെയ്യുന്നത്.ടെക്സ്പെക്റ്റേഷൻസിന്റെ ഭാഗമായ ‘The Swadeshi Effect: Building from India, for the World’ എന്ന ലീഡ് ടോക്കിൽ അദ്ദേഹം തന്റെ വിപുലമായ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നു.
ടെക്സ്പെക്റ്റേഷൻസ് 2026: സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ കൊച്ചിയിൽ ചർച്ചയാകുന്നു
ഇന്ത്യൻ സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല, നൂറിലേറെ രാജ്യങ്ങളിലെ കമ്പനികൾക്കും ടാലിപ്രൈം പ്രയോജനപ്പെടുന്നു. ‘പ്യൂട്രോണിക്‌സ്’ (Peutronics) എന്ന പേരില്‍ 1986-ല്‍ സ്ഥാപിതമായ കമ്പനി 1996-ലാണ് ‘ടാലി സൊലൂഷന്‍സ്’ എന്ന പേര് സ്വീകരിക്കുന്നത്. നിലവിൽ കമ്പനിക്ക് 28,000-ലേറെ പങ്കാളികളുണ്ട് (Partners). നാലു പതിറ്റാണ്ടോളമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ വിപണിയുടെ കരുത്ത് ലോകത്തിന് കാണിച്ചുകൊടുത്തു. കൈപ്പടയിൽ കണക്കുകള്‍ എഴുതിയിരുന്ന ചെറുകിട-ഇടത്തരം കമ്പനികള്‍ക്ക് ടാലി ഒരു അനുഗ്രഹമായി മാറുകയായിരുന്നു. ‘ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്ന വ്യവസായത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ഭരത് ഗോയങ്കയാണ് ടാലി പുറത്തിറക്കിയത്.
ADVERTISEMENT
ഓരോ വര്‍ഷവും ടാലിയില്‍ കൂടുതൽ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തേജസ് പറയുന്നു. 1990-കളിൽ തന്നെ കോര്‍ അക്കൗണ്ടിങില്‍ നിന്ന് തങ്ങൾ കംപ്ലയന്‍സ് ഡൊമെയ്‌നിലേക്ക് (ഉദാഹരണത്തിന് വാറ്റ്, പിന്നീട് ജിഎസ്ടി) മാറിയിരുന്നു. അടുത്ത തലമുറ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ ടാലിപ്രൈം അവതരിപ്പിച്ചിട്ട് അധിക കാലമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരുംകാലത്ത് തങ്ങളുടെ പ്രധാന സാങ്കേതികവിദ്യയിൽ (Core Technology) സമ്പൂര്‍ണ്ണ മാറ്റം കൊണ്ടുവരാനാണ് കമ്പനി ശ്രമിക്കുന്നത്. ലോകം കൂടുതല്‍ പരസ്പരബന്ധിതമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിന് ഉചിതമായ ഒന്നായിരിക്കും പുതിയ മാറ്റമെന്നും തേജസ് പറയുന്നു.
What you should read next
2019-ലാണ് തേജസ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ പദവിയിലെത്തുന്നത്. അതിനുമുമ്പ് അദ്ദേഹം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്നു. ഗോയങ്ക കുടുംബത്തിലെ മൂന്നാം തലമുറയിലെ കരുത്തനായ നേതൃത്വമാണ് തേജസ്. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിങില്‍ ബിഎസ്ഇ (BSE) ബിരുദം നേടിയ ശേഷമാണ് അദ്ദേഹം കമ്പനിയില്‍ ചേര്‍ന്നത്.
ADVERTISEMENT
സോഫ്റ്റ്‌വെയറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി പതിനായിരക്കണക്കിന് റീസെല്ലര്‍മാരുമായും പങ്കാളികളുമായുമുള്ള സഹകരണം മെച്ചപ്പെടുത്തുക എന്ന ദൗത്യമാണ് അദ്ദേഹം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ജിഎസ്ടിക്ക് സജ്ജമായ ടാലിയും ക്ലൗഡ് അധിഷ്ഠിത പ്രവര്‍ത്തനങ്ങളും ആരംഭിച്ചത്. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും കമ്പനിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും തേജസ് ശ്രമിക്കുന്നു. വായനയും യാത്രകളും ഇഷ്ടപ്പെടുന്ന തേജസിന്റെ പ്രിയപ്പെട്ട വിഷയങ്ങളിലൊന്ന് ഗണിതശാസ്ത്രമാണ്.
What you should read next
ഏറ്റവും വലിയ ടെക് കോൺക്ലേവ്; ഐശ്വര്യ രാമകൃഷ്ണനും സരിത പ്രിയദർശിനിയും ടെക്സ്പെക്റ്റേഷൻസിൽ
മനോരമ ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടി ‘ടെക്സ്പെക്റ്റേഷൻസ് 2026’ നാളെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കും. സാങ്കേതികവിദ്യ, വാണിജ്യം, ആരോഗ്യം, മാധ്യമം, വിനോദം എന്നീ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കും. ‘ക്രിസ്റ്റൽ ബോളിങ് 2030’ എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടി ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ്.
വ്യവസായ–സാങ്കേതിക ലോകത്തെ പ്രമുഖരുമായി നേരിട്ട് സംവദിക്കാവുന്ന, 30 പേർ വീതമടങ്ങുന്ന പ്രത്യേക ബ്രേക്ക് എവേ സെഷനുകളാണ് ഇത്തവണത്തെ പ്രധാന ആകർഷണം. പ്രവേശനം പാസ് മൂലം. റജിസ്റ്റർ ചെയ്യാൻ ക്യൂആർ കോഡ് സ്കാൻ ചെയ്യാം അല്ലെങ്കിൽ www.techspectations.com സന്ദർശിക്കുക. ഫോൺ: 0481 2587262 ഇമെയിൽ: team@techspectations.com
ADVERTISEMENT
Follow the Topics
Techspectations
Add as a preferred source on Google
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

