Breaking
23 Mar 2026, Mon

‘ലാപ്‌ടോപ് എവിടെ?, ബെൽറ്റും ഷൂവും അഴിച്ചുമാറ്റൂ’: ഇനി വേണ്ട! ദുബായ് വിമാനത്താവളത്തിൽ ക്യൂവും ചോദ്യങ്ങളും ചരിത്രമാകുന്നു

ദുബായ് ∙ ‘നിങ്ങളുടെ ലാപ്‌ടോപ് എവിടെ?’, ‘ബെൽറ്റ് അഴിച്ചുമാറ്റുക’, ‘ഷൂ ഊരിമാറ്റുക’- തുടങ്ങിയ നിർദേശങ്ങൾ ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിൽ (ഡിഎക്സ്ബി, ഡിഡബ്ല്യുസി) നിന്ന് ഇല്ലാതാകുന്നു. യാത്രക്കാർക്ക് ദുരിതമാകുന്ന ക്യൂവും അനാവശ്യ ചോദ്യങ്ങളും ചരിത്രമാവുകയാണ്. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർണമായും തടസ്സരഹിതമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ദുബായ് എയർപോർട്ട്‌സ് സിഇഒ പോൾ ഗ്രിഫിതസ് പറഞ്ഞു.

ഷാർജയിലെ ഗതാഗതക്കുരുക്ക് ‘പിണക്കി’; ഒരാഴ്ചയ്ക്കുള്ളിൽ മനസ്സിലാക്കി ഒരിക്കലും കൈവിടാനാകില്ലെന്ന്: മനോഹരം ഈ യുഎഇ പ്രണയം

ഷാറുഖ് ഖാനും സൽമാൻ ഖാനും അബുദാബിയിൽ: താരരാജാക്കന്മാരുടെ അപ്രതീക്ഷിത സന്ദർശനത്തിന്റെ ആവേശത്തിൽ ആരാധകർ

വിവിധ ചോദ്യങ്ങൾ വിമാനത്താവളങ്ങളിലെ സൗഹൃദപരവും ആതിഥ്യമര്യാദയുമുള്ള അന്തരീക്ഷത്തിന് ചേർന്നതല്ല. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ചെല്ലുമ്പോൾ ഷൂ അഴിച്ചുമാറ്റാൻ ആവശ്യപ്പെടുന്നതിന് തുല്യമാണിത്. യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നേരിടേണ്ടി വരുന്ന ക്യൂ, കാത്തിരിപ്പ് സമയം, മെല്ലെപ്പോക്ക് തുടങ്ങിയ എല്ലാ ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ തങ്ങൾ ശ്രമിക്കുകയാണെന്നും ഗ്രിഫിത്‌സ് വ്യക്തമാക്കി.

∙ പുതിയ സാങ്കേതികവിദ്യ വഴി സുരക്ഷാ പരിശോധന സൗഹൃദപരമാക്കും

ബയോമെട്രിക് ചെക്ക്-ഇന്നുകൾ, നൂതന സുരക്ഷാ സംവിധാനങ്ങൾ എന്നിവ നടപ്പാക്കിക്കൊണ്ട് ഡിഎക്സ്ബിയിലെയും ദുബായ് വേൾഡ് സെൻട്രലിലെയും (ഡിഡബ്ല്യുസി) യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനാണ് ശ്രമം. എല്ലാ യാത്രക്കാരെയും സംശയത്തോടെ കാണുന്നതിനു പകരം തെളിയിക്കപ്പെടുന്നതുവരെ എല്ലാവരെയും വിശ്വസനീയരായി കണക്കാക്കുന്ന രീതിയിലേക്ക് മാറും. ഏറ്റവും ഉയർന്ന സുരക്ഷാ നിലവാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അത് കൂടുതൽ സൗഹൃദപരവും കാര്യക്ഷമവുമാക്കാൻ സാധിക്കും.

ദുബായ് രാജ്യാന്തര വിമാനത്താവളം. Image Credit: WAM

ദുബായ് രാജ്യാന്തര വിമാനത്താവളം. Image Credit: WAM

പോൾ ഗ്രിഫ്ത്സ് . ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അടിസ്ഥാന സൗകര്യങ്ങളിൽ ഉൾച്ചേർത്ത ക്യാമറകൾ വഴി, യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ ഒരൊറ്റ തവണ മാത്രം ശേഖരിക്കുന്ന രീതി പ്രോത്സാഹിപ്പിക്കും. യാത്രക്കാർ നടന്നുപോകുമ്പോൾ തന്നെ സിസ്റ്റം അവരെ തിരിച്ചറിയും. മുഖത്തിന് ചുറ്റും ‘പച്ച’ നിറം തെളിയുന്നവർക്ക് ഒരു തടസ്സവുമില്ലാതെ മുന്നോട്ട് പോകാം. ‘മഞ്ഞ’യോ ‘ചുവപ്പോ’ ഫ്ലാഗുകൾ വരുന്ന യാത്രക്കാർക്ക് മാത്രമാകും അധിക ശ്രദ്ധയോ ചോദ്യങ്ങളോ വേണ്ടി വരിക. ഭാവിയിൽ, അത്യാധുനിക ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങൾ വഴി ഒരൊറ്റ സ്കാൻ ഉപയോഗിച്ച് യാത്രക്കാരെ തിരിച്ചറിയും. കസ്റ്റംസ്, ഇമിഗ്രേഷൻ, ബോർഡിങ് നടപടിക്രമങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ തടസ്സമില്ലാത്തതാക്കും.

∙ ഡിഡബ്ല്യുസി രണ്ടാം ഘട്ടം വേഗത്തിൽ

ഈ മാറ്റങ്ങൾ ഡിഎക്സ്ബിയിൽ മാത്രം ഒതുങ്ങുന്നില്ല. 3.5 ബില്യൻ ഡോളറിന്റെ യുകെ എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഫെസിലിറ്റി ലഭിച്ചതോടെ ഡിഡബ്ല്യുസിയുടെ രണ്ടാം ഘട്ട വികസനവും വേഗത്തിലാക്കി. ഡിഡബ്ല്യുസിയുടെ രൂപകൽപ്പനയിലും പ്രവർത്തന പദ്ധതികളിലും ഗതാഗതം, റോഡ് ബന്ധങ്ങൾ, ഹൈടെക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിങ് ഹബ്ബുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി യാത്ര എളുപ്പമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പോൾ ഗ്രിഫിത് സ് കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *