Breaking
16 Mar 2026, Mon

യുവിക പദ്ധതി; ബഹിരാകാശത്തെ അറിയാൻ ഐഎസ്ആർഒ വിളിക്കുന്നു

ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ അടിസ്ഥാനപാഠങ്ങൾ മനസ്സിലാക്കാനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ വിദ്യാർഥികൾക്ക് അവസരം. യുവ ശാസ്ത്രജ്ഞ പദ്ധതിയുടെ (യുവിക) ഭാഗമായാണ് ഈ മേഖലയിൽ താൽപര്യമുള്ള വിദ്യാർഥികളെ ഐഎസ്ആർഒ ക്ഷണിക്കുന്നത്. 2 ആഴ്ചയാണ് പ്രോഗ്രാമിന്റെ ദൈർഘ്യം. 9–ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

What you should read next

ലോകയാത്ര ഫെലോഷിപ്പുകളിലൂടെ‌‌; ഷ്‌മിറ്റ് സയൻസ് ഫെലോഷിപ് ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരി

Career Guru

തിരുവനന്തപുരം വിഎസ്എസ്‌സി ഉൾപ്പെടെ ഐഎസ്ആർഒയുടെ 9 കേന്ദ്രങ്ങളിലാണ് പ്രോഗ്രാം നടത്തുന്നത്. യാത്ര, താമസം, പഠന സാമഗ്രികൾ എന്നിവ ഉൾപ്പെടെ എല്ലാം സൗജന്യമാണ്. 8–ാം ക്ലാസിലെ മാർക്ക്, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയാണ് പരിഗണിക്കുക. ഗ്രാമീണ മേഖലകളിലെ സ്കൂളുകളിൽ പഠിക്കുന്നവർക്ക് വെയ്റ്റേജുണ്ട്. https://jigyasa.iirs.gov.in/yuvikaഎന്ന വെബ്സൈറ്റ് വഴി 27 മുതൽ മാർച്ച് 31 വരെ അപേക്ഷിക്കാം. ഏപ്രിൽ 13ന് ഫലം വരും. മേയ് 11 മുതൽ 22 വരെയാണ് പ്രോഗ്രാം.

ഓൺലൈൻ പഠനത്തിന് ‘സ്വയം’ പ്ലാറ്റ്ഫോം എങ്ങനെ പ്രയോജനപ്പെടുത്താം ? അറിയേണ്ടതെല്ലാം

Career Guru

പരിഗണിക്കുന്ന ഘടകങ്ങളുടെ വെയ്റ്റേജ്

● എട്ടാം ക്ലാസ് മാർക്ക് – 50%

● റജിസ്ട്രേഷനു ശേഷമുള്ള ഓൺലൈൻ ക്വിസ് സ്കോർ – 10%

● ഗ്രാമീണ മേഖലയിലെ സ്കൂളുകളിൽനിന്നുള്ളവർക്ക് – 15%

● സയൻസ് ഫെയർ/ പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തം (സ്കൂൾ/ജില്ല/സംസ്ഥാനം) – 2 – 10% വരെ

● ഒളിംപ്യാഡ് വിജയം (സ്കൂൾ/ജില്ല/സംസ്ഥാനം)– 2 – 5% വരെ

● കായിക മത്സരങ്ങളിലെ വിജയം (സ്കൂൾ/ജില്ല/സംസ്ഥാനം) – 2 – 5% വരെ

● സ്കൗട്ട് ആൻഡ് ഗൈഡ്സ്/എൻസിസി/ എൻഎസ്എസ് അംഗത്വം – 5%

(അവസാന 3 വർഷങ്ങളിലെ പ്രകടനമാണ് മേൽപ്പറഞ്ഞവയ്ക്കു പരിഗണിക്കുക)

By admin

Leave a Reply

Your email address will not be published. Required fields are marked *