Breaking
6 Feb 2026, Fri

യുവ പ്രതിഭകൾക്ക് സുവർണ്ണാവസരം: അറബ് യൂത്ത് ടെക് ഫെലോഷിപ്പിന് തുടക്കമായി

അബുദാബി ∙ അറബ് ലോകത്തെ യുവ ഇന്നൊവേറ്റർമാരെ ആഗോള സാങ്കേതിക രംഗത്തേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ അബുദാബിയിൽ നടക്കുന്ന അറബ് യൂത്ത് ടെക് ഫെലോഷിപ് 2025 ശ്രദ്ധേയമാകുന്നു. ഈ മാസം 17 വരെ നീളുന്ന ഫെലോഷിപ് പ്രോഗ്രാമിന്റെ അഞ്ചാം ദിവസം പങ്കെടുത്ത 23 യുവ പ്രതിഭകൾക്ക് മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എംബിഇസെഡ്‌യുഎഇ) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഫീൽഡ് സന്ദർശനം പുതിയ അനുഭവമായി. അറബ് യൂത്ത് സെന്റർ സംഘടിപ്പിക്കുന്ന ഈ ഫെലോഷിപ്പിൽ എത്തിയവർക്ക് എമിറേറ്റ്സിന്റെ ലോകോത്തര ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തെ അടുത്തറിയാൻ അവസരം ലഭിച്ചു.

ജീവനക്കാരുടെ മാനസികാരോഗ്യം; ‘വർക്ക് ലൈഫ് ബാലൻസ്’ ഉറപ്പാക്കാൻ ദുബായ് ജിഡിആർഎഫ്എ

ദുബായിയുടെ ‘വിസ്മയ ആഘോഷത്തിന്’ തിരിതെളിയാൻ ദിവസങ്ങൾ മാത്രം; പൈതൃകവും പുതുമയും ഒരുപോലെ തിളങ്ങുന്ന ദിനങ്ങൾ

എംബിഇസെഡ്‌ യുഎഇ സന്ദർശന വേളയിൽ, അറിവധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന ഗവേഷണങ്ങൾക്കും കഴിവുകൾ വളർത്തുന്നതിനും യൂണിവേഴ്സിറ്റി വഹിക്കുന്ന പങ്ക് സംബന്ധിച്ച് പങ്കാളികൾക്ക് മനസ്സിലാക്കാനായി. കൂടാതെ, ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ് സെന്റർ സന്ദർശിച്ചത് നിർമിതബുദ്ധി(എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുന്നതിനുള്ള മാതൃകകൾക്ക് സാക്ഷ്യം വഹിക്കാൻ സഹായകമായി. യുവ സംരംഭകരുടെ നൂതന ആശയങ്ങളെ യാഥാർഥ്യമാക്കാനും മേഖലയുടെ ഡിജിറ്റൽ-സാമ്പത്തിക ഭാവിയെ രൂപപ്പെടുത്താൻ ശേഷിയുള്ള സ്വാധീനമുള്ള കണ്ടുപിടിത്തങ്ങളാക്കി മാറ്റാനും ഐഇസി സഹായിക്കുന്നുണ്ട്.

അറബ് യൂത്ത് ടെക് ഫെലോഷിപ്പിന് തുടക്കമായി

പരിപാടിയിൽ നിന്ന്. Image Credit: NNC

പരിപാടിയിൽ നിന്ന്. Image Credit: NNC

പരിപാടിയിൽ നിന്ന്. Image Credit: NNC

പരിപാടിയിൽ നിന്ന്. Image Credit: NNC

ഫെലോഷിപ്പിൽ പങ്കെടുത്തവരുടെ പ്രൊജക്റ്റുകളിൽ വലിയ താൽപര്യം പ്രകടിപ്പിക്കുകയും പ്രോത്സാഹജനകമായ യുവ സ്റ്റാർട്ടപ്പുകൾക്ക് മാർഗ്ഗനിർദ്ദേശവും ഇൻകുബേഷനും നൽകാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *