Breaking
17 Mar 2026, Tue

യുഡിഎഫ് 80, എൽഡിഎഫ് 58, എൻഡിഎ 2; നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടുകണക്കിൽ യുഡിഎഫിന് നേട്ടം

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ യുഡിഎഫിനു ഭൂരിപക്ഷം 80 സീറ്റിൽ. എൽഡിഎഫിന് 58, എൻഡിഎയ്ക്ക് 2 എന്നിങ്ങനെയാണ് തദ്ദേശ ഫലം സൂചിപ്പിക്കുന്ന നിയമസഭാ സീറ്റ് കണക്ക്. 3 മുന്നണികൾ വിജയിച്ച ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളെ അവ നിലകൊള്ളുന്ന നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിലേക്കു മാറ്റിയ ശേഷം നടത്തിയാണു ‘മനോരമ’ കണക്കെടുപ്പു നടത്തിയത്.

വോട്ട് ചേർക്കൽ ഗുണം ചെയ്തു; ഐക്യമുറപ്പാക്കി ഹൈക്കമാൻഡ്, ഘടകകക്ഷികൾക്കും ആത്മവിശ്വാസം നൽകി

മലപ്പുറം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യുഡിഎഫിന്റെ സമഗ്രാധിപത്യമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് എൽഡിഎഫിന് യുഡിഎഫിനെക്കാൾ മുൻതൂക്കമുള്ളത്. നിലവിൽ ലോക്സഭാംഗമുള്ള തൃശൂരിൽ ബിജെപിക്ക് ഒരു നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽപോലും ലീഡില്ല. തിരുവനന്തപുരത്തെ നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് ബിജെപിക്കു ഭൂരിപക്ഷമുള്ളത്. തിരുവനന്തപുരത്തും (10–2), തൃശൂരിലും (11–2) ആണ് എൽഡിഎഫിന് കാര്യമായ ലീഡ് ഉള്ളത്. കണ്ണൂരിൽ ഒരു സീറ്റിന്റെ വ്യത്യാസത്തിൽ മാത്രമാണ് എൽഡിഎഫിന്റെ മുൻതൂക്കം(6–5). അതേസമയം കോഴിക്കോട് ജില്ലയിൽ യുഡിഎഫിന് (10–3) മികച്ച നേട്ടമാണ്.

രൂപപ്പെട്ടു, സിപിഎമ്മിനെ വേവലാതിപ്പെടുത്തുന്ന അസാധാരണ ‘പാറ്റേൺ’; 2026ൽ പിണറായി മത്സരിക്കില്ലേ? അനക്കമില്ലാതെ ‘3.0 ലോഡിങ്’; മുന്നിൽ 2 വഴി

2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ സമാനരീതിയിൽ ‘മനോരമ’ നടത്തിയ കണക്കെടുപ്പിൽ എൽഡിഎഫ് 101, യു‍ഡിഎഫ് 38, എൻഡിഎ 1 എന്നിങ്ങനെയായിരുന്നു നിയമസഭാ സീറ്റ് നില. അത് ഏറെക്കുറെ ശരിവയ്ക്കുന്നതായിരുന്നു തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം : എൽഡിഎഫ് – 99, യുഡിഎഫ് – 41, എൻഡിഎ – 0

രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?

കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്…

ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?

MORE PREMIUM STORIES

By admin

Leave a Reply

Your email address will not be published. Required fields are marked *