ഇസ്ലാമാബാദ്∙ ചാനൽ അഭിമുഖത്തിനിടെ പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയ പരാമർശം വിവാദമാകുന്നു. ‘യുഎസിലെ രാഷ്ട്രീയക്കാർ ഇസ്രയേലിൽ നിന്ന് പരസ്യമായി കൈക്കൂലി വാങ്ങുന്നു, ഞാനും അത് ചെയ്യും’ എന്നാണ് ഖ്വാജ കഴിഞ്ഞ ദിവസം നടന്ന ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. കൈക്കൂലി വാങ്ങിയതിന്റെ പേരിൽ രാജ്യം അപകീർത്തിപ്പെടുകയാണെന്നും പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി പറഞ്ഞു. വർദ്ധിച്ചുവരുന്ന അഴിമതി ആരോപണങ്ങളിലായിരുന്നു ഖ്വാജ ആസിഫിന്റെ പ്രസ്താവന. ഉന്നത ഉദ്യോഗസ്ഥർ പാക്കിസ്ഥാനിൽ നിന്ന് പോർച്ചുഗലിലേക്ക് കള്ളപ്പണം മാറ്റുന്നുവെന്ന് ഖ്വാജ ആസിഫ് നേരത്തേ എക്സിൽ ആരോപണം ഉന്നയിച്ചിരുന്നു.
‘ഗാസ കത്തുന്നു’: നിയന്ത്രണം ഏറ്റെടുത്ത് ഇസ്രയേൽ സൈന്യം, കനത്ത ബോംബ് വർഷം; പലായനം ചെയ്ത് പതിനായിരങ്ങൾ
“We are being defamed for taking bribes. American politicians accept bribes from Israel openly. If I have to take bribes, I will do it in a backroom somewhere,” says Pakistan’s Defence Minister Khwaja Asif in a bizarre admission pic.twitter.com/4oasL9xHv3
— Shashank Mattoo (@MattooShashank) September 17, 2025
‘‘അഴിമതിയുടെ പേരിൽ രാജ്യം അപകീർത്തിപ്പെടുകയാണ്. അതേസമയം യുഎസിലെ രാഷ്ട്രീയക്കാർ ഇസ്രയേലിൽനിന്നു പരസ്യമായി കൈക്കൂലി സ്വീകരിക്കുകയാണ്. എനിക്ക് കൈക്കൂലി വാങ്ങേണ്ടിവന്നാൽ, ഞാനും അത് ചെയ്യും’’ – ഖ്വാജ ആസിഫ് പറഞ്ഞു. ജിയോ ടിവിയിൽ മാധ്യമപ്രവർത്തകനായ ഷഹസീബ് ഖൻസാദയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഖ്വാജയുടെ പരാമർശം. ഗാസയിൽ നടക്കുന്ന ഇസ്രയേൽ ആക്രമണങ്ങളെയും ഖ്വാജ വിമർശിച്ചു. ഇസ്ലാമിക രാഷ്ട്രങ്ങൾ നാറ്റോ പോലുള്ള ഒരു സൈനിക സഖ്യം സ്ഥാപിക്കണമെന്നും ഖ്വാജ ആസിഫ് അഭിമുഖത്തിനിടെ പറഞ്ഞു.
ബോംബുകളിട്ട് ട്രംപിന്റെ ആവശ്യം: ‘എനിക്ക് സമാധാന നൊബേൽ തരൂ’; സഹായത്തിന് ആ 2 രാജ്യങ്ങൾ; കടയ്ക്കല്‍ കത്തിവയ്ക്കാന്‍ റഷ്യ?

