Breaking
31 Jan 2026, Sat

യുഎസിനെ കബളിപ്പിച്ച് ഉത്തര കൊറിയയിലേക്ക് ആയുധ കടത്ത്; ചൈനീസ് പൗരന് എട്ട് വർഷം തടവ്

ലൊസാഞ്ചലസ്∙ ഉത്തര കൊറിയയിലേക്ക്‌ വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ള സൈനിക സാമഗ്രികള്‍ അനധികൃതമായി കയറ്റുമതി ചെയ്ത കേസില്‍ ചൈനീസ്‌ പൗരന് യുഎസ്‌ ഫെഡറല്‍ കോടതി എട്ട് വര്‍ഷം തടവിന് വിധിച്ചു.

വിമാനാപകടത്തിനു പിന്നാലെ കരിപ്പൂർ വിട്ട എയർലൈൻസ്: ഒക്ടോബർ മുതൽ റിയാദ് –കോഴിക്കോട് സർവീസ്? പ്രതീക്ഷയിൽ കോഴിക്കോട് വിമാനത്താവളം

നിമിഷ പ്രിയയുടെ മോചനത്തിനായി 8 കോടി രൂപ ആവശ്യപ്പെട്ട് കെ.എ. പോളിന്റെ പോസ്റ്റ്; പ്രചാരണം വ്യാജമെന്ന് വിദേശകാര്യമന്ത്രാലയം

കലിഫോര്‍ണിയയിലെ ഒന്റാറിയോയില്‍ താമസിക്കുന്ന ഷെങ്ഹുവ വെന്‍ (42) എന്നയാള്‍ക്കാണ്‌ ലൊസാഞ്ചലസിലെ കോടതി 96 മാസത്തെ തടവിന് വിധിച്ചത്‌. ഉത്തര കൊറിയന്‍ സർക്കാരിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചുവെന്നും രാജ്യാന്തര അടിയന്തര സാമ്പത്തിക അധികാര നിയമം ലംഘിക്കാന്‍ ഗൂഡാലോചന നടത്തിയെന്നും ഇയാള്‍ കഴിഞ്ഞ ജൂണില്‍ കുറ്റം സമ്മതിച്ചിരുന്നു.

2012-ല്‍ സ്റ്റുഡന്റ്‌ വീസയില്‍ അമേരിക്കയില്‍ പ്രവേശിച്ച വെന്‍, വീസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത്‌ തുടരുകയായിരുന്നു. 2022-ല്‍ ഒരു ഓണ്‍ലൈന്‍ മെസേജിങ്‌ ആപ് വഴി ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥര്‍ വെനിനെ ബന്ധപ്പെടുകയും അമേരിക്കയില്‍ നിന്ന്‌ തോക്കുകളും മറ്റ്‌ തന്ത്രപ്രധാന സാങ്കേതിക വിദ്യകളും വാങ്ങി ചൈന വഴി ഉത്തര കൊറിയയിലേക്ക്‌ കടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

ഈ ഇടപാടുകള്‍ക്കായി ഏകദേശം 2 മില്യൻ ഡോളര്‍ (ഏകദേശം 16 കോടിയിലധികം ഇന്ത്യന്‍ രൂപ) ഉത്തര കൊറിയൻ സർക്കാർ ഇയാള്‍ക്ക്‌ കൈമാറിയതായി പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു. പദ്ധതി നടപ്പാക്കാനായി വെന്‍ ടെക്സസിലെ ഒരു തോക്ക്‌ വ്യാപാര സ്ഥാപനവും സ്വന്തമാക്കി. ഇവിടെ നിന്ന്‌ വാങ്ങിക്കൂട്ടിയ ആയുധങ്ങള്‍ കലിഫോര്‍ണിയയില്‍ എത്തിച്ച ശേഷം ഷിപ്പിങ് കണ്ടെയ്നറുകളിൽ ഒളിപ്പിച്ച്‌ ലോങ്‌ ബീച്ച്‌ തുറമുഖം വഴി കടത്താനായിരുന്നു ശ്രമം.

റഫ്രിജറേറ്റര്‍, ക്യാമറ ഭാഗങ്ങള്‍ പോലുള്ള വസ്തുക്കളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ്‌ ഇയാള്‍ കയറ്റുമതി രേഖകള്‍ സമര്‍പ്പിച്ചിരുന്നത്‌. 2024 സെപ്റ്റംബറില്‍, ഏകദേശം 60,000 റാണ്ട്‌ വെടിയുണ്ടകള്‍ കടത്താനുള്ള ശ്രമത്തിനിടെയാണ്‌ ഇയാള്‍ എഫ്ബിഐയുടെ പിടിയിലായത്‌.

By admin

Leave a Reply

Your email address will not be published. Required fields are marked *