Breaking
2 Feb 2026, Mon

യുഎഇയിൽ വീസ നിയമലംഘകരെ പിടികൂടാൻ ‘സ്മാർട്ട് ഇൻസ്പെക്‌ഷൻ കാർ’; 2026ൽ ദുബായിൽ നിരത്തിലിറങ്ങും

ദുബായ് ∙ യുഎഇയിലെ വീസ നിയമലംഘകർക്ക് മുന്നറിയിപ്പുമായി പുതിയ സാങ്കേതിക നീക്കം. വീസ, താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ കണ്ടെത്താൻ ശേഷിയുള്ള പൂർണമായും ഇലക്ട്രിക്കായ ‘സ്മാർട്ട് ഇൻസ്പെക്‌ഷൻ കാർ’ ഉടൻ നിരത്തിലിറങ്ങും. പുതിയ വാഹനം പ്രാവർത്തികമാകുന്നതോടെ അധികൃതരുടെ കണ്ണുവെട്ടിച്ച് നിയമവിരുദ്ധമായി താമസിക്കുന്നവർക്ക് ഇനി എളുപ്പത്തിൽ പിടികൊടുക്കേണ്ടി വരും.

‘ഗ്രാൻഡ് പ്രൈസ് പ്രതീക്ഷിച്ചു, എങ്കിലും സന്തോഷം’: ലക്ഷങ്ങളുടെ സമ്മാന തിളക്കത്തിൽ മലയാളി ഉൾപ്പെടെ നാല് പ്രവാസികൾ: ആരാകും 55 കോടി രൂപയുടെ ഭാഗ്യവാൻ?

യുഎഇയിൽ സായാഹ്ന സവാരിക്ക് ഇറങ്ങിയ മലയാളി ദമ്പതികളെ പിടികൂടി ഉദ്യോഗസ്ഥർ; ‘അനുമതിയില്ലാത്ത നടപ്പ്’, പിന്നാലെ നടപടി

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) ആണ് അതിനൂതന സംവിധാനങ്ങളുള്ള ഈ വാഹനം അവതരിപ്പിച്ചത്. വാഹനത്തിന്റെ നാല് ഭാഗങ്ങളിലുമായി സ്ഥാപിച്ചിട്ടുള്ള ആറ് ക്യാമറകൾ 360 ഡിഗ്രിയിൽ ചുറ്റുപാടുകൾ നിരീക്ഷിക്കും. 10 മീറ്റർ ചുറ്റളവിൽ ഉള്ളവരുടെ മുഖചിത്രങ്ങൾ പകർത്താൻ ഇതിന് കഴിയും. ഈ ദൃശ്യങ്ങൾ നിർമിത ബുദ്ധിയുമായി (എഐ) സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന സംവിധാനം തത്സമയം വിശകലനം ചെയ്യും. നിയമലംഘനം സംശയിക്കുന്നവരെ ‘ഹീറ്റ് മാപ്പുകളും’ മുന്നറിയിപ്പുകളുമായി ഉദ്യോഗസ്ഥരെ അറിയിക്കും. എങ്കിലും ഇത് ഡ്രൈവറില്ലാ വാഹനമല്ല, ഉദ്യോഗസ്ഥർ ഓടിക്കുന്ന പട്രോളിങ് വാഹനമായിരിക്കും.

∙ ആദ്യ യൂണിറ്റുകൾ ദുബായിൽ

2026-ന്റെ തുടക്കത്തിൽ ആദ്യ യൂണിറ്റുകൾ ദുബായിലെ നിരത്തിലിറക്കാനാണ് ഐസിപി ലക്ഷ്യമിടുന്നത്. ശേഷം മറ്റ് എമിറേറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും. വീസയുടെ കാലാവധി കഴിഞ്ഞതോ നിയമവിരുദ്ധമായി ജോലി ചെയ്യുന്നതോ ആയ ആരെയും വാഹനം കണ്ടെത്തിയാൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി രേഖകൾ പരിശോധിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കും. നിയമലംഘകരുടെ പ്രശ്നങ്ങൾ തീർക്കാൻ ഉദ്യോഗസ്ഥർ ഇടപെടൽ നടത്തുമെന്നും ഐസിപി വിദേശകാര്യ സിസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് മാനേജർ ഫാരിസ് അൽമൈനി അറിയിച്ചു.

ദുബായ് ജൈറ്റക്സിൽ പ്രദർശിപ്പിച്ച വീസ നിയമലംഘകരെ കണ്ടെത്താനുള്ള സ്മാർട് കാർ. ചിത്രം: പ്രമദ്ബി.കുട്ടി

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം 32,000-ത്തിലേറെ വീസ നിയമലംഘനങ്ങളാണ് ഐസിപി കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ഡിജിറ്റൽവൽക്കരണത്തിന്റെ ഭാഗമായി ഐസിപി ജൈറ്റക്സ് 2025-ൽ അവതരിപ്പിച്ച പ്രധാന സാങ്കേതിക സംരംഭങ്ങളിലൊന്നാണിത്. ഈ പുതിയ സ്മാർട്ട് കാർ നിയമലംഘനങ്ങളെ വേഗത്തിൽ കണ്ടെത്താനും ഫീൽഡ് പരിശോധനയുടെ സമയം കുറയ്ക്കാനും പ്രതികരണ വേഗം വർധിപ്പിക്കാനും സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിയമലംഘകർ എത്രയും പെട്ടെന്ന് തങ്ങളുടെ സ്റ്റാറ്റസ് നിയമപരമാക്കാനുള്ള ശക്തമായ സൂചനയായാണ് ഈ പുതിയ സംവിധാനം വിലയിരുത്തപ്പെടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *