പാലക്കാട് ∙ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുള്ള ഹോട്ടലിലെ റിസപ്ഷനിൽനിന്നു മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കൽപാത്തി വിനായക കൈലാസ് നഗറിൽ താമസിക്കുന്ന വിദ്യ അംബലിനെ (33) ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സിബിഐ ഉദ്യോഗസ്ഥയെന്ന പേരിൽ പല സ്ഥാപനങ്ങളിലും പരിചയപ്പെടുത്തിയിരുന്നുവെന്നു പൊലീസ് പറഞ്ഞു. മോഷണം നടത്തിയ ഫോൺ വിൽപന നടത്തിയ കടയിൽനിന്നു വീണ്ടെടുത്തു. മോഷണം നടത്തി ലഭിക്കുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് ചെലവഴിക്കാറുള്ളതെന്ന് പൊലീസ് പറഞ്ഞു. ടൗൺ സൗത്ത് ഇൻസ്പെക്ടർ വിപിൻകുമാർ, എസ്ഐമാരായ എം.സുനിൽ, വി.ഹേമലത, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുബി, സുരേഷ്, ആർ.രാജീദ്, കെ.എസ്.ഷാലു, സുരേഷ്ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

