മൂവാറ്റുപുഴ: അനധികൃത മണ്ണെടുപ്പും സംരക്ഷണ ഭിത്തി നിര്‍മാണവും മൂലം മൊബൈല്‍ ടവര്‍ ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയില്‍. സമീപത്തുള്ള വീടുകള്‍ക്കും ഇത് ഭീഷണിയായിരിക്കുകയാണ്. എസ്എന്‍ഡിപി അമ്പലംകുന്നിലാണ് മണ്ണിടിച്ചില്‍ മൂലം മൊബൈല്‍ ടവര്‍ ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലായിരിക്കുന്നത്.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിട നിര്‍മാണത്തിനായി നടത്തിയ മണ്ണെടുപ്പിനെ തുടർന്നാണ് ടവര്‍ അപകടാവസ്ഥയിൽ തുടരുന്നത്. ടവറിനു ചുറ്റുമുള്ള കരിങ്കല്‍ കെട്ടുകള്‍ പലയിടത്തും ഇടിഞ്ഞുവീണു കഴിഞ്ഞു. മഴ പെയ്താല്‍ മണ്ണ് കുത്തിയൊലിച്ച് ടവര്‍ താഴെയുള്ള വീടുകളിലേക്കു പതിക്കുമെന്ന ഭീതിയിലാണ് സമീപത്തുള്ളവര്‍. അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നു കാണിച്ച് നാട്ടുകാര്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.
മൂവാറ്റുപുഴ എസ്എന്‍ഡിപി അമ്പലംകുന്നില്‍ മണ്ണിടിച്ചില്‍ മൂലം അപകടാവസ്ഥയിലായ മൊബൈല്‍ ടവര്‍.
nattu vishesham Mobile tower

