തിരൂർ ∙ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ 2.2 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. ആദൃശ്ശേരി പട്ടരാട്ടിൽ സക്കീർ ഹുസൈൻ (43) ആണ് അറസ്റ്റിലായത്. ഇയാൾ സഞ്ചരിച്ച കാറിൽ നിന്നാണ് മുത്തൂർ ബൈപാസിൽ നടന്ന പരിശോധനയിൽ ലഹരി വസ്തു കണ്ടെത്തിയത്. 3,200 രൂപയും ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സർക്കിൾ ഇൻസ്പെക്ടർ പി.സാദിഖിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ കെ.രവീന്ദ്രനാഥ്, കെ.ബാബുരാജ്, പി.അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

