Breaking
3 Feb 2026, Tue

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ ഇന്ത്യയിലേക്ക്; വ്യാപാര കരാറിലുൾപ്പെടെ തുടർചർച്ചകൾ

ലണ്ടൻ ∙ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി സർ കിയേർ സ്റ്റാമെർ നാളെ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി ആയതിനുശേഷം ആദ്യമായാണ് സ്റ്റാമെർ ഇന്ത്യയിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ജൂലൈ 24ന് പുതിയ വ്യാപാര ഉടമ്പടി ഒപ്പുവച്ചിരുന്നു. അതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ച എന്ന നിലയിൽ പ്രധാനമന്ത്രിമാർ തമ്മിലുള്ള ചർച്ചകൾക്ക് പ്രാധാന്യം ഏറെയാണ്.

യുഎഇയിൽ ജോലിയിൽ പ്രവേശിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ മസ്തിഷ്കജ്വരം; നടക്കാൻ പോലും കഴിയാത്ത അവസ്ഥ: ഇന്ത്യൻ യുവാവിനെ നാട്ടിലെത്തിച്ചു

‘ആ കോൾ ഞെട്ടിച്ചു’: 25 വർഷമായി ദുബായിൽ താമസം, ഭാഗ്യം കൊണ്ടുവന്ന 401060 നമ്പർ; ബിഗ് ടിക്കറ്റിൽ പ്രവാസിക്ക് ‘സ്വപ്ന സമ്മാനം’

ഇതിനു പുറമേ ഗാസ, യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള രാജ്യാന്തര വിഷയങ്ങളും ചർച്ചാവിഷയമാകും. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ‘കോംപ്രിഹെൻസീവ് ഇക്കണോമിക് ആൻഡ് ട്രേഡ് എഗ്രിമെന്റിന്റെ’ ഭാഗമായുള്ള തുടർ ചർച്ചകൾ പല മേഖലകളിൽ പുരോഗമിച്ചിരുന്നു. ഇതിന്റെ അവലോകനത്തിന് നേതാക്കളുടെ കൂടിക്കാഴ്ച വഴിയൊരുക്കും.

മുബൈയിൽ നടക്കുന്ന ആറാമത് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്നത് ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ്. ഇതിനിടെ വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, ഇരു രാജ്യങ്ങളിലെയും ആളുകൾ തമ്മിലുള്ള ബന്ധം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിൽ നേതാക്കൾ ആശയവിനിമയം നടത്തും.

നരേന്ദ്ര മോദി, കിയർ സ്റ്റാർമർ. Image Credit: Facebook/Narendra Modi (File Image)

അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഉലച്ചിൽ തട്ടിയിരിക്കുന്ന സാഹചര്യത്തിൽ മറ്റു ലോകശക്തികളുമായി വളരെ നല്ല ബന്ധത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. റഷ്യ, ചൈന നേതാക്കളുമായി കഴിഞ്ഞയാഴ്ചകളിൽ നടത്തിയ ചർച്ചകളിലെ പുരോഗതി പിന്തുടർന്ന് ബ്രിട്ടനുമായും വളരെ നല്ല സൗഹൃദം കാത്തു സൂക്ഷിക്കാനാകും ഇന്ത്യ ശ്രമിക്കുക.

വ്യാപാര കരാറിൽ ഏർപ്പെടാൻ സാധിച്ച സാഹചര്യത്തിൽ ഇതിന്റ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്തക്കവിധം തുടർ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാൻ ബ്രിട്ടനും ശ്രമിക്കും. ഇത്തരത്തിൽ ഏറെ നയതന്ത്ര പ്രാധാന്യമുള്ള കൂടിക്കാഴ്ചകളാകും ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ ഉണ്ടാകുക.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Narendra Modi എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന്)

By admin

Leave a Reply

Your email address will not be published. Required fields are marked *