ന്യൂയോർക്ക് ∙ യുഎസിൽ ചില ജോലികൾക്ക് നൈപുണ്യമുള്ളവരുടെ കുറവുണ്ടെന്നും മറ്റു രാജ്യങ്ങളിൽനിന്ന് അവരെ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വൈദഗ്ധ്യമുള്ളവരെ യുഎസിൽ ജോലിക്കു നിയോഗിക്കുന്നതിനുള്ള എച്ച് 1 ബി വീസ പദ്ധതിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദുബായ് വിമാനത്താവളത്തിനുള്ളിൽ റെയിൽവേ സ്റ്റോപ്!; അടിമുടി മാറാൻ ചെക്ക് ഇൻ, യുഎഇയിൽ ഇനി വരുന്നത് വൻ മാറ്റങ്ങൾ
നോവിൻ ചിത്രം: ദുബായിൽ മലയാളിയുടെ ജീവനെടുത്തത് ‘ഏറ്റവും പ്രിയപ്പെട്ട ആകാശക്കാഴ്ച’, മിഷാൽ ഇനി വിങ്ങുന്ന ഓർമ
യുഎസിലുള്ളവരുടെ തൊഴിലവസരം നഷ്ടമാക്കുന്നുവെന്നു പറഞ്ഞ് ട്രംപ് ഭരണകൂടം എച്ച് 1 ബി വീസ നൽകുന്നത് വൻതോതിൽ വെട്ടിക്കുറയ്ക്കുകയും അപേക്ഷാ ഫീ ഒരു ലക്ഷം ഡോളറായി വർധിപ്പിക്കുകയും ചെയ്തിരുന്നു. എച്ച് 1 ബി വീസ പദ്ധതി ദുരുപയോഗപ്പെടുത്തുന്നു എന്നാരോപിച്ച് ഒട്ടേറെ കമ്പനികൾക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽനിന്നുള്ള ഐടി പ്രഫഷനലുകൾക്കും ഡോക്ടർമാർക്കും എച്ച് 1 ബി വീസ ഏറെ പ്രയോജനപ്പെട്ടിരുന്നു. നിയന്ത്രണം വന്നതോടെ യുഎസ് കമ്പനികൾക്ക് ചില മേഖലകളിൽ വിദഗ്ധ ജോലിക്കാരുടെ കുറവുണ്ടായത് വിമർശനത്തിനിടയാക്കിയിരുന്നു.
English Summary:
H1B Visa policies are influencing the availability of skilled workers in the US. President Trump’s stance on immigration impacts the job market and the ability of US companies to recruit talent from other countries, especially in technology and specialized fields. This creates both challenges and opportunities for global professionals seeking employment in the United States.
United States Of America (USA)
Donald Trump
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

