സ്വപ്ന പദ്ധതിയായ ‘മരുതനായകം’ വീണ്ടും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി നടൻ കമൽഹാസൻ. സാങ്കേതിക വിദ്യ പുരോഗമിച്ച കാലത്ത് സിനിമ സാധ്യമാകുമെന്ന് കരുതുന്നതായും താരം പറഞ്ഞു. ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിൽ പങ്കെടുക്കാൻ ഗോവയിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമൽഹാസൻ.
‘മരുതനായകം വീണ്ടും ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഇന്നത്തെ കാലത്ത് സാങ്കേതികവിദ്യ ഒരുപാട് പുരോഗതി കൈവരിച്ചിട്ടുണ്ട്. അതുകൊണ്ട് ‘മരുതനായകം’ സാധ്യമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ – കമൽഹാസന്റെ വാക്കുകൾ.
രാജ്കമൽ ഫിലിംസ് ഇന്റർനാഷ്ണൽ നിർമിച്ച ‘അമരൻ’ എന്ന ചിത്രം ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമയിൽ ഉദ്ഘാടനചിത്രമായി പ്രദർശിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കമൽഹാസൻ ഗോവയിലെത്തിയത്. ‘അമരൻ’ മേളയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് കേന്ദ്ര സർക്കാരിന്റെ ക്ഷണം വന്നപ്പോഴാണ് അറിഞ്ഞതെന്ന് കമൽഹാസൻ വ്യക്തമാക്കി. രാഷ്ട്രീയ നിലപാട് എന്തുതന്നെയായാലും, സിനിമയും രാജ്യവും ഒന്നിച്ചുവരുമ്പോൾ അത് വ്യത്യസ്തമായ ഒരു വികാരമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊലയാളിയെയോ കരയുന്ന രംഗണ്ണനെയോ നമുക്ക് ഏറെയിഷ്ടം? നായ മരിച്ച വിഷമം ജോൺ വിക്ക് കരഞ്ഞുതീർത്തിരുന്നെങ്കിൽ…!
ബാർസിലോനയിൽ, വെറും 2 വർഷം; തകർന്നടിഞ്ഞ നാപ്പോളിയുടെ മിശിഹാ; ഫൈനലിൽ മറഡോണ പറഞ്ഞു, ജർമനിയെ ‘കൊല്ലാം’! ചൂഷണം ചെയ്തത് ‘കമോറ’
‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ? ‘സെബി’യുടെ മുന്നറിയിപ്പ് എന്തിന്?
MORE PREMIUM STORIES
അതേസമയം, ‘മരുതനായകം’ ബിഗ് സ്ക്രീനിൽ കാണാനാകുമെന്ന പ്രതീക്ഷയുടെ ആവേശത്തിലാണ് ആരാധകർ. കമൽഹാസന്റെ വാക്കുകളോടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ച സജീവമായിരിക്കുകയാണ്. 1997ലാണ് ‘മരുതനായക’ത്തിന്റ ഷൂട്ടിങ് തുടങ്ങിയത്. ചിത്രീകരണത്തിന്റെ ഉദ്ഘാടനത്തിന് എലിസബത്ത് രാജ്ഞി പങ്കെടുത്തിരുന്നു. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് അന്ന് പൂർത്തിയായില്ല. അന്ന് നൂറ് കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്.

