Breaking
5 Apr 2026, Sun

മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലും നാനോപ്ലാസ്റ്റിക്കുകൾ! തുരത്താൻ കിമ്മിചിയും വെണ്ടയ്ക്കയും

നമ്മുടെ ഭക്ഷണത്തിലും കുടിവെള്ളത്തിലും ശ്വസിക്കുന്ന വായുവിലും ഇന്ന് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത അത്രയും ചെറിയ ഈ പ്ലാസ്റ്റിക് കണികകൾ ആന്തരികാവയവങ്ങളെയും ഡിഎൻഎയെയും വരെ ദോഷകരമായി ബാധിക്കുന്നു എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ ആഗോള ഭീഷണിക്ക് പരിഹാരം നമ്മുടെ തീൻമേശയിൽ തന്നെയുണ്ടോ? പരമ്പരാഗത കൊറിയൻ വിഭവമായ കിമ്മിചി (Kimchi) ശരീരത്തിലെ പ്ലാസ്റ്റിക് കണികകളെ നീക്കം ചെയ്യാൻ സഹായിക്കുമെന്നാണ് ഏറ്റവും പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്.

ചൂടേറിയാൽ എസിയും വില്ലൻ; സൂക്ഷിച്ചാൽ ആരോഗ്യം കാക്കാം, പണവും

വാക്സിനെടുക്കാൻ പേടി, 9 വയസ്സുകാരിക്ക് ദാരുണാന്ത്യം! ഈ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ മരണം ഉറപ്പ്!

∙ എന്താണ് നാനോപ്ലാസ്റ്റിക്? അവ എത്രത്തോളം അപകടകാരിയാണ് ?

നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പരിസ്ഥിതിയിൽ കിടന്ന് നശിക്കുമ്പോൾ അവ ചെറിയ കണികകളായി മാറുന്നു. 1 മൈക്രോമീറ്ററിൽ താഴെ വലുപ്പമുള്ള കണികകളെയാണ് നാനോപ്ലാസ്റ്റിക്സ് (Nanoplastics) എന്ന് വിളിക്കുന്നത്. ഇവയുടെ വലുപ്പക്കുറവ് തന്നെയാണ് ഇവയെ അതീവ അപകടകാരികളാക്കുന്നത്. രക്തത്തിലൂടെ സഞ്ചരിച്ച് ഹൃദയം, കരൾ, വൃക്ക, പാൻക്രിയാസ് എന്നിവയിൽ മാത്രമല്ല തലച്ചോറിലെ പ്രതിരോധ കവചമായ ‘ബ്ലഡ്-ബ്രെയിൻ ബാരിയർ’ ഭേദിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. കോശങ്ങൾക്കുള്ളിലേക്ക് നേരിട്ട് പ്രവേശിക്കുന്ന ഇവ ജനിതക മാറ്റങ്ങൾക്കും, മെറ്റബോളിക് തകരാറുകൾക്കും വന്ധ്യതയ്ക്കും കാരണമായേക്കാം.

Kimchi is a staple Korean side dish of fermented vegetables pic.twitter.com/9TxeHXqnfr
— Insider Food (@insiderfood) July 23, 2021

∙ കിമ്മിചിയിലെ ‘മാന്ത്രിക’ ബാക്ടീരിയ

ബയോറിസോഴ്സ് ടെക്നോളജി (Bioresource Technology) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് കിമ്മിചിയിൽ കാണപ്പെടുന്ന ല്യൂക്കോനോസ്റ്റോക്ക് മെസെന്ററോയിഡ്സ് (Leuconostoc mesenteroides) എന്ന ലാക്റ്റിക് ആസിഡ് ബാക്ടീരിയയ്ക്ക് നാനോപ്ലാസ്റ്റിക്കുകളെ ശരീരത്തിൽ നിന്ന് പുറന്തള്ളാനുള്ള അദ്ഭുതകരമായ കഴിവുണ്ട് എന്നാണ്. ദക്ഷിണ കൊറിയയിലെ വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിമ്മിചിയിലെ ഡോ. സെഹി ലീയുടെ നേതൃത്വത്തിൽ നടന്ന ഈ പഠനം പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തിൽ നിർണായകമാണ്.

What you should read next

55 വയസ്സിന് മുകളിലുള്ളവർക്ക് മാനസികാരോഗ്യം കൂടുതലെന്ന് പഠനം; ഈ കരുത്ത് ‌എവിടെ നിന്ന്?

Mental Health

∙ എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്?

ഗവേഷകർ പറയുന്നത് പ്രകാരം, ഈ ബാക്ടീരിയകൾ കുടലിൽ വെച്ച് നാനോപ്ലാസ്റ്റിക് കണികകളുമായി ഒട്ടിപ്പിടിക്കുന്നു. ബാക്ടീരിയയുടെ കോശഭിത്തിയിലുള്ള പ്രത്യേക ഗ്രൂപ്പുകൾ പ്ലാസ്റ്റിക് കണികകളെ ആകർഷിക്കുകയും അവയെ ഒരൊറ്റ കൂട്ടമായി മാറ്റുകയും ചെയ്യുന്നു. ഇതുവഴി ഈ പ്ലാസ്റ്റിക് കണികകൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടാതെ മലത്തിലൂടെ ശരീരത്തിന് പുറത്തേക്ക് പോകുന്നു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ, ഈ ബാക്ടീരിയകൾ നൽകിയ ഗ്രൂപ്പിൽ മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയിലധികം പ്ലാസ്റ്റിക് കണികകൾ മലത്തിലൂടെ പുറന്തള്ളപ്പെട്ടതായി കണ്ടെത്തി.

ADVERTISEMENT

∙ എന്താണ് കിമ്മിചി?

കൊറിയക്കാരുടെ പ്രിയപ്പെട്ട വിഭവമാണ് കിമ്മിചി. കാബേജ്, മുള്ളങ്കി തുടങ്ങി പച്ചക്കറികൾ ഉപ്പും വിവിധ മസാലകളും (വെളുത്തുള്ളി, ഇഞ്ചി, മുളക് പൊടി, മീൻ സോസ്) ചേർത്ത് പുളിപ്പിച്ചാണ് ഇത് തയാറാക്കുന്നത്. ഈ പുളിപ്പിക്കൽ പ്രക്രിയയിലൂടെയാണ് ശരീരത്തിന് ഗുണകരമായ ലക്ഷക്കണക്കിന് പ്രോബയോട്ടിക് ബാക്ടീരിയകൾ ഇതിൽ ഉത്പാദിപ്പിക്കപ്പെടുന്നത്.

∙ കിമ്മിചിയുടെ ഗുണങ്ങൾ

പ്ലാസ്റ്റിക് കണികകളെ പുറന്തള്ളാൻ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു, കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കുന്നു. വൈറ്റാമിൻ സി, എ എന്നിവയാൽ സമ്പന്നമാണ്.

ADVERTISEMENT

∙ വെണ്ടയ്ക്കയും മികച്ചത്

കിമ്മിചി മാത്രമല്ല, പ്ലാസ്റ്റിക് നീക്കം ചെയ്യാൻ സഹായിക്കുന്ന മറ്റൊരു വിഭവം കൂടി വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. അമേരിക്കയിലെ ടാർലെറ്റൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വെണ്ടയ്ക്കയിലെ കൊഴുപ്പുള്ള ദ്രാവകത്തിന് വെള്ളത്തിലെ പ്ലാസ്റ്റിക് കണികകളെ നീക്കം ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തി. വെണ്ടയ്ക്കയിലെയും ഉലുവയിലെയും പശ പോലുള്ള പദാർഥങ്ങൾ പ്ലാസ്റ്റിക് കണികകളെ ഒട്ടിപ്പിടിച്ച് താഴേക്ക് ഇരുത്തുന്നു.

ആശുപത്രിയിൽ പോകാതെ എഐ ടൂളിനെ ആശ്രയിക്കുന്നവര്‍; വിശ്വസിക്കാമോ?

Health News

∙ പ്ലാസ്റ്റിക് വിമുക്ത ആരോഗ്യത്തിന് എന്ത് ചെയ്യാം?

പ്ലാസ്റ്റിക് മലിനീകരണം പൂർണമായും ഒഴിവാക്കുക എന്നത് ഇന്നത്തെ ലോകത്ത് അസാധ്യമാണ്. എന്നാൽ നമ്മുടെ ആഹാരരീതിയിൽ മാറ്റം വരുത്തി ഇതിന്റെ ആഘാതം കുറയ്ക്കാൻ സാധിക്കും. ഇതിനായി ഫെർമെന്റഡ് ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. കിമ്മിചിക്ക് പുറമെ തൈര്, അച്ചാറുകൾ, മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങൾ എന്നിവ ശീലമാക്കുക. പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കുക, ചൂടുള്ള ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് നാനോപ്ലാസ്റ്റിക്കുകൾ ഭക്ഷണത്തിൽ കലരാൻ കാരണമാകും. മൈക്രോപ്ലാസ്റ്റിക് ഫിൽട്ടർ ചെയ്യാൻ ശേഷിയുള്ള സംവിധാനങ്ങൾ ഉപയോഗിക്കുക. പ്ലാസ്റ്റിക് മലിനീകരണം കേവലം ഒരു പരിസ്ഥിതി പ്രശ്നം മാത്രമല്ല, അതൊരു ഗുരുതരമായ ആരോഗ്യപ്രശ്നം കൂടിയാണ്. കിമ്മിചിയിലെ ബാക്ടീരിയകളെക്കുറിച്ചുള്ള ഈ പുതിയ കണ്ടെത്തൽ വരുംകാലത്ത് നാനോപ്ലാസ്റ്റിക്കുകൾക്കെതിരെയുള്ള സ്വാഭാവിക ഔഷധമായി മാറിയേക്കാം. ആരോഗ്യകരമായ കുടൽ ഉണ്ടെങ്കിൽ പ്ലാസ്റ്റിക് പോലുള്ള വിനാശകാരികളെ ഒരു പരിധി വരെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *