Breaking
5 Feb 2026, Thu

ഭൂമിയിലല്ലാതെ മറ്റ് ചില ഗ്രഹങ്ങളിലെത്തിയാൽ മനുഷ്യനെ കാത്തിരിക്കുന്ന അപകടങ്ങള്‍, അറിയാം

ഭൂമിയല്ലാതെ സൗരയൂഥ മേഖലകളിലോ ഗ്രഹങ്ങളിലോ പ്രത്യേക സംവിധാനങ്ങളില്ലാതെ ജീവിക്കാനാകില്ല. ജീവിക്കാൻ പോയിട്ട് കുറച്ചുനേരം അവിടെ ജീവനോടെ ചെലവിടാൻ പോലുമാകില്ല. ഭൂമിയൊഴിച്ച് മറ്റ് ഗ്രഹങ്ങളിൽ മനുഷ്യർ സുരക്ഷാസംവിധാനങ്ങളില്ലാതെ പോയാൽ എന്തായിരിക്കും അവിടെ ആദ്യം മനുഷ്യരെ കൊല്ലുക എന്നതു സംബന്ധിച്ച് കൗതുകകരമായ ഒരു പഠനം നാസ പുറത്തുവിട്ടിരുന്നു. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായത് ബുധന്റെ കാര്യമാണ്.

ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾ വ്യത്യസ്തം, രാജ്യത്തെ വിശ്വസിക്കണമെന്നും യുവാക്കളോട് പ്രശാന്ത് ബി നായർ

സൂര്യനോട് ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ബുധൻ. തികച്ചും രൂക്ഷമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന ഗ്രഹം.ഇവിടെ മനുഷ്യർ ഇറങ്ങിയാൽ അവിടത്തെ തീവ്രമായ താപനിലയും കടുത്ത സൗര വികിരണങ്ങളുമാകും മനുഷ്യരെ ആദ്യം തന്നെ കൊല്ലുകയെന്നു ഗവേഷകർ പറയുന്നു.

Image Credit: Canva AI

ഒരു പാതിയിൽ എപ്പോഴും പകലും മറുപാതിയിൽ എപ്പോഴും ഇരുട്ടും

സൂര്യനോട് ഏറ്റവുമടുത്ത ഗ്രഹമാണ് ബുധൻ അഥവാ മെർക്കുറി. ഇവിടെ ഒരു പാതിയിൽ എപ്പോഴും പകലും മറുപാതിയിൽ എപ്പോഴും ഇരുട്ടുമാണ്. മെർക്കുറിയുടെ ധ്രുവങ്ങളിൽ ഐസിന്റെ ശേഖരവുമുണ്ട്.പകൽ 430 ഡിഗ്രി ചൂടും(വെള്ളം തിളയ്ക്കാൻ വേണ്ടതിന്റെ നാല് ഇരട്ടിയിലധികം) രാത്രിയിൽ –180 ഡിഗ്രി തണുപ്പുമാണ് മെർക്കുറിയിൽ. ഈ ഗ്രഹത്തിന്റെ ആകാശം നല്ലതുപോലെ കറുത്തിരിക്കും. ആകാശത്തു നോക്കിയാൽ ആദ്യം കാണുന്നത് സൂര്യനെയാണ്. ‌

ഭൂമിയിൽ കാണുന്ന സൂര്യന്റെ രണ്ടര ഇരട്ടി വലുപ്പമുണ്ടാവും ഇവിടത്തെ സൂര്യന്. ഭൂമിയിൽ നമുക്ക് ചാടാൻ പറ്റുന്നതിന്റെ മൂന്നിരട്ടിപൊക്കത്തിൽ മെർക്കുറിയിൽ ചാടാൻ പറ്റും. ഭൂമിയെ അപേക്ഷിച്ച് ഗുരുത്വബലം കുറവായതാണ് ഇതിനു കാരണം.ബുധനെക്കുറിച്ച് ഇടക്കാലത്തു കൗതുകകരമായ ചില വിവരങ്ങൾ പുറത്തുവന്നിരുന്നു.

ആകാശത്ത് വലിയൊരു സ്ഫോടനം നടക്കും ! നഗ്നനേത്രങ്ങളാൽ നേരിട്ടുകാണാം,അപൂർവങ്ങളിൽ അപൂർവം!

ശുക്രനിൽ ഉപ്പുഹിമാനികൾ

ശുക്രനിൽ ഉപ്പുഹിമാനികളുണ്ടെന്നാണ് ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തിയത്. ശുക്രനിൽ കണ്ടെത്തിയ ഉപ്പുഹിമാനികൾക്ക് ജീവനെ വഹിക്കാനുള്ള കഴിവുണ്ടെന്നും ശാസ്ത്രജ്ഞർ കണക്കാക്കുന്നുണ്ട്. ഭൂമിയിൽ ചിലയിടങ്ങളിൽ കടുത്ത സാഹചര്യങ്ങളിൽ സൂക്ഷ്മ ജീവികൾ സ്ഥിതി ചെയ്യുന്നുണ്ട്.ചില പ്രത്യേക ഉപ്പുസ്ഥലങ്ങൾ ജീവനെ നിലനിർത്തുന്ന സാഹചര്യം സൃഷ്ടിക്കാറുണ്ട്. ചിലെയിലെ അറ്റക്കാമ മരുഭൂമി ഇതിന് ഉദാഹരണമാണ്.

Technology News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *