Breaking
1 Apr 2026, Wed

ഭാരതത്തിന് ഇനി ‘ദിവ്യദൃഷ്ടി’; 35 സെ.മീ വലുപ്പമുള്ള വസ്തുക്കളെപ്പോലും തിരിച്ചറിയും! ബഹിരാകാശത്ത് ഇന്ത്യയുടെ പുതിയ കാവൽക്കാരൻ

ഇന്ത്യയുടെ അതിർത്തികൾ ഇനിമുതൽ ബഹിരാകാശത്തുനിന്നുള്ള അതിശക്തമായ നിരീക്ഷണ വലയത്തിലാകും. അമേരിക്കൻ സ്പേസ് ടെക്നോളജി കമ്പനിയായ ‘ബ്ലാക്ക് സ്കൈ’ (BlackSky) വികസിപ്പിച്ച അത്യാധുനിക ജെനറേഷൻ3 സാറ്റലൈറ്റുകൾ ഇന്ത്യൻ പ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് തുടക്കമിടാൻ പോകുന്നത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ അതിർത്തികളിലും സമുദ്രമേഖലകളിലും ശത്രുക്കളുടെ ഒരു ചെറിയ ചലനം പോലും ഈ ‘ഡിജിറ്റൽ കണ്ണുകളിൽ’ നിന്നും ഇനി മറയ്ക്കാനാവില്ല.

What you should read next

കരുത്തിൽ താരതമ്യം ചെയ്യാനാകാത്ത ചെറുരാജ്യം, വേഗം പിടിച്ചടക്കാമെന്ന് കരുതി അമേരിക്ക; ഒടുവിൽ അഭിമാനക്ഷതമായ ആ യുദ്ധം

മിഴിവാർന്ന ദൃശ്യങ്ങൾ; 35 സെന്റിമീറ്റർ റസല്യൂഷൻ

സാധാരണ സാറ്റലൈറ്റുകളിൽ നിന്നും വ്യത്യസ്തമായി, അതിശയിപ്പിക്കുന്ന വ്യക്തതയാണ് ജെനറേഷൻ3 സാറ്റലൈറ്റുകളുടെ പ്രത്യേകത. ഭൂമിയിലുള്ള കേവലം 35 സെന്റിമീറ്റർ വലുപ്പമുള്ള വസ്തുക്കളെപ്പോലും കൃത്യമായി തിരിച്ചറിയാൻ ഈ സാറ്റലൈറ്റുകൾക്ക് സാധിക്കും. അതായത്, അതിർത്തിയിലെ ഒരു സൈനിക വാഹനത്തിന്റെ ടയറുകൾക്കോ അല്ലെങ്കിൽ ഒളിച്ചിരിക്കുന്ന ശത്രുക്കളുടെ ചെറിയ ആയുധങ്ങൾക്കോ പോലും ഈ ക്യാമറകളിൽ നിന്ന് രക്ഷപ്പെടാനാവില്ല. ഇന്ത്യക്കായി പ്രത്യേകം നിർമിച്ച ഈ സാറ്റലൈറ്റ് ഓർബിറ്റിൽ വിക്ഷേപിച്ചു കഴിഞ്ഞാൽ, രാജ്യത്തിന്റെ താല്പര്യപ്രകാരം ഏതു സമയത്തും നിരീക്ഷണം നടത്താൻ സാധിക്കും.

ADVERTISEMENT

കടലിനടിയിലെ അന്തർവാഹിനികളും ഒളിത്താവളങ്ങളും ഇനി കുടുങ്ങും

ബ്ലാക്ക് സ്കൈയുടെ ഏറ്റവും വലിയ കരുത്ത് അതിന്റെ തെർമൽ ഇമേജിങ് (Thermal Imaging) സാങ്കേതികവിദ്യയാണ്. കാടിനുള്ളിലെ മരങ്ങൾക്കിടയിലോ ഗുഹകൾക്കുള്ളിലോ ശത്രുക്കൾ ഒളിച്ചിരുന്നാലും, അവരുടെ ശരീരത്തിൽ നിന്നോ വാഹനങ്ങളിൽ നിന്നോ പുറത്തുവരുന്ന താപം തിരിച്ചറിഞ്ഞ് അവരെ കണ്ടെത്താൻ ഈ സാറ്റലൈറ്റിന് കഴിയും. ഇതിലുപരി, കടലിനടിയിലൂടെ നീങ്ങുന്ന ശത്രുരാജ്യങ്ങളുടെ അന്തർവാഹിനികളെ അവയുണ്ടാക്കുന്ന തരംഗങ്ങളും താപവ്യതിയാനങ്ങളും ഉപയോഗിച്ച് തിരിച്ചറിയാനും ബ്ലാക്ക് സ്കൈയ്ക്ക് ശേഷിയുണ്ട്. ഇത് ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ ഭീഷണികൾ നേരിടാൻ ഇന്ത്യയെ വലിയ രീതിയിൽ സഹായിക്കും.

ബ്ലാക്ക് സ്കൈ ലാബിൽ ശാസ്ത്രജ്ഞർക്കൊപ്പം ജെയിംസ് വർഗീസ്.

മിനുറ്റുകൾക്കുള്ളിൽ വിവരങ്ങൾ സൈന്യത്തിന്

ADVERTISEMENT

യുദ്ധക്കളത്തിൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. സാധാരണ ഗതിയിൽ സാറ്റലൈറ്റ് ചിത്രങ്ങൾ ലഭിക്കാൻ മണിക്കൂറുകളോ ദിവസങ്ങളോ എടുക്കാറുണ്ട്. എന്നാൽ ബ്ലാക്ക് സ്കൈയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത സോഫ്റ്റ്‌വെയർ വഴി, ചിത്രം പകർത്തി വെറും 60 മിനിറ്റിനുള്ളിൽ അത് വിശകലനം ചെയ്ത് ഇന്ത്യൻ സൈന്യത്തിന് കൈമാറാൻ സാധിക്കും. സംശയാസ്പദമായ എന്തെങ്കിലും നീക്കം കണ്ടാലുടൻ ഇത് തനിയെ മുന്നറിയിപ്പ് നൽകുകയും ചെയ്യും.

What you should read next

ചന്ദ്രനിലെ ചെങ്കൊടിയോ അതോ നക്ഷത്രചിഹ്നമോ? ആർട്ടെമിസ് ദൗത്യത്തിലൂടെ ബഹിരാകാശ ആധിപത്യത്തിനൊരുങ്ങി അമേരിക്ക

ഇന്ത്യയുടെ സുരക്ഷാ ആവശ്യങ്ങൾക്കായി ബ്ലാക്ക് സ്കൈയുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഇന്ത്യൻ കമ്പനിയായ എൻ.ഐ.ബി.ഇ (NIBE) ആണ്. ബ്ലാക്ക് സ്കൈ സാറ്റലൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ ഇന്ത്യയിൽ തന്നെ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ആവശ്യമായ ഗ്രൗണ്ട് സ്റ്റേഷനുകൾ രാജ്യത്ത് ഒരുങ്ങുന്നുണ്ട്. വിവരങ്ങൾ ചോരാതെ അതീവ രഹസ്യമായി സൂക്ഷിക്കാൻ ഇത് സഹായിക്കും.

ലേഖകൻ ജെയിംസ് വർഗീസ് യുണൈറ്റഡ് എയർവെയ്സിലെ റിട്ട: എൻജിനീയറാണ്.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *