ആമസോൺ ഡോട്ട് കോമിൽ ലഭിച്ച ഷെയറുകളുടെ എണ്ണത്തിൽ ജെഫ് ബെസോസിന്റെ മുൻ ഭാര്യ മക്കിൻസി സ്കോട്ട് 42 ശതമാനം കുറവു വരുത്തിയതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ 8.11 കോടി ഷെയറുകളാണു മക്കിൻസിക്ക് ഉള്ളത്.5.8 കോടി ഷെയറുകളുടെ കുറവ് ഈ വർഷം സംഭവിച്ചു.
1,400 ഏക്കര്‍ ഭൂമിയില്‍ ഭൂഗര്‍ഭ കെട്ടിടം, സക്കര്‍ബര്‍ഗും ടെക് കോടീശ്വരരും ‘ലോകാവസാനത്തിന്’ തയ്യാറെടുക്കുന്നോ, പണി പാളുമോ?
എന്താണ് സംഭവിച്ചത്?
കൗബോയ് സംസ്കാരത്തിനു പേരുകേട്ട ന്യൂ മെക്സിക്കോയിലെ അൽബുക്കർക്കിലാണ് ബെസോസിന്റെ ജനനം, 1964 ൽ.പഠനകാലത്തു തന്നെ കംപ്യൂട്ടറുകളോട് താൽപര്യം പുലർത്തിയ ബെസോസ്, പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി.തുടർന്ന് വാൾ സ്ട്രീറ്റിലും ചില ഇൻവെസ്റ്റ്മെന്റ് കമ്പനികളിലും ജോലി.ഇതിനിടെ ഡി.ഇ.ഷോ എന്ന പ്രശസ്തമായ ഇൻവെസ്റ്റ് കമ്പനിയുടെ ഏറ്റവും പ്രായം കുറഞ്ഞ സീനിയർ വൈസ് പ്രസിഡന്റായി.
സിയാറ്റിലിലെ വീടിന്റെ ഗാരിജായിരുന്നു ഓൺലൈൻ ബുക്സ്റ്റോറായി ആമസോണിന്റെ ആദ്യ ഓഫിസ്. 1993ൽ ആയിരുന്നു മക്കിൻസിയുമായി ബെസോസിന്റെ വിവാഹം.വളരെ നിശബ്ദമായ സ്വകാര്യജീവിതമായിരുന്നു ബെസോസിന്റേത്.ഇതിനിടെ ടിവി അവതാരകയായ ലോറൻ സാഞ്ചസുമായി ബെസോസ് അവിഹിത ബന്ധത്തിലേർപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. നാഷനൽ എൻക്വയറർ എന്ന മാധ്യമം ഇതിന്റെ വിവരങ്ങളും റിപ്പോർട്ടുകളിലും 11 പേജുകളിലായാണ് പ്രസിദ്ധീകരിച്ചത്. തന്റെ ഫോൺ ഹാക്കു ചെയ്യപ്പെട്ടെന്നാണു ബെസോസ് ഇതെപ്പറ്റി പറഞ്ഞത്.
പ്രപഞ്ചത്തിലെ ‘അദൃശ്യ രാക്ഷസൻ’, മറ്റൊരു ലോകത്തേക്കുള്ള കവാടം!: ബ്ലാക്ക് ഹോളിന്റെ നിഗൂഢ ലോകം
ലോറനുമായുള്ള അടുപ്പം ബെസോസിന്റെ വിവാഹജീവിതത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. 2019 ജനുവരിയിൽ ഇവർ വേർപിരിഞ്ഞു. 3700 കോടി യുഎസ് ഡോളറാണ് വിവാഹ മോചനത്തിന്റെ ഭാഗമായി മക്കിൻസിക്ക് ഷെയറിനത്തിൽ ലഭിച്ചത്. ഇതോടെ അവർ ലോകത്തിലെ ഏറ്റവും ധനികയായ നാലാമത്തെ വനിതയായി. ഇതിൽ നല്ലൊരു ഭാഗം അവർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.

