തൃശൂർ ∙ മൊബൈൽ ഫോൺ കവർന്നെടുത്തു റെയിൽവേ പ്ലാറ്റ്ഫോമിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ വനിതാ എഎസ്ഐ നൂറുമീറ്ററോളം പിന്തുടർന്നു പിടികൂടി. നിലമ്പൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ടി.എസ്.നിഷ ആണു വടക്കാഞ്ചേരി സ്വദേശിയായ പ്രതി അബ്ദുൽ റസാക്കിനെ (49) പിടികൂടിയത്. ഇന്നലെ രാവിലെ 9.45നു തൃശൂർ റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലാണു സംഭവം.
ട്രെയിനിലെ അതിക്രമം: ആദ്യം കുറ്റം നിഷേധിച്ചു പ്രതി; നുണക്കോട്ട പൊളിഞ്ഞതോടെ കുറ്റസമ്മതം
തൃശൂർ റൂറൽ അഡിഷനൽ എസ്പിയുടെ ഓഫിസിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി നിലമ്പൂരിൽനിന്ന് എത്തിയതായിരുന്നു നിഷ. സിവിൽ വേഷത്തിലായിരുന്ന നിഷ ഷൊർണൂരിൽനിന്നു കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തൃശൂരിൽ ഇറങ്ങിയ ശേഷം കാത്തിരിപ്പുകേന്ദ്രത്തിൽ കയറിയപ്പോൾ ബാഗ് കസേരയിൽ വച്ചു. ശുചിമുറിയിൽനിന്ന് ഇറങ്ങുമ്പോൾ ഒരാൾ തന്റെ ബാഗിനരികിൽനിന്നു നടന്നുനീങ്ങുന്നതാണു നിഷ കണ്ടത്. സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോൾ 22,000 രൂപ വിലയുള്ള ഫോൺ അപ്രത്യക്ഷമായെന്നു കണ്ടു. ഉടൻ പുറത്തിറങ്ങി നോക്കുമ്പോൾ തിരക്കിലൂടെ രക്ഷപ്പെടുന്ന മോഷ്ടാവിനെ കണ്ടു. നിഷ വരുന്നതു കണ്ടു മോഷ്ടാവ് ഓടിയെങ്കിലും പിന്തുടർന്നു പിടികൂടി. പ്രതിയെ റെയിൽവേ പൊലീസിനു കൈമാറി.
യാത്രക്കാരുടെ സുരക്ഷ പ്രഖ്യാപനങ്ങളേറെ; നടപടി പേരിന്
ആർപിഎഫിന്റെ ജോലിസമയം കൂട്ടി
എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
ഇന്ത്യയെ വിറപ്പിച്ച ലോറ, ഗുജറാത്തിന്റെ കരുത്ത്; 13ാം വയസ്സിൽ അണ്ടർ 19 ബെസ്റ്റ്; ‘പഠിപ്പി’യുടെ ടെക്സ്റ്റ്ബുക് ടെക്നിക്; ക്രിക്കറ്റിലെ പാട്ട് ഡോക്ടർ…
ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
കോഴിക്കോട് ∙ തിരുവനന്തപുരത്ത് ട്രെയിനിൽനിന്നു യുവതിയെ ചവിട്ടിവീഴ്ത്തിയ സംഭവത്തെ തുടർന്നു ട്രെയിനുകളിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പരിശോധന ശക്തമാക്കി. ലേഡീസ് കംപാർട്മെന്റുകളിൽ ഇന്നലെ പ്രത്യേക പരിശോധന നടന്നു. ആർപിഎഫിന്റെ ജോലിസമയം 8 മണിക്കൂറിൽ നിന്ന് 12 മണിക്കൂറാക്കി.

