കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ (എഫ്‌ഡിഡിഐ) 4 ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 ജനുവരി 15നു തുടങ്ങുന്ന ബാച്ചിലേക്കു ഡിസംബർ 31 വരെയും ഏപ്രിൽ 20നു തുടങ്ങുന്ന ബാച്ചിലേക്കു മാർച്ച് 31 വരെയും അപേക്ഷിക്കാം. യഥാക്രമം ജനുവരി 10 വരെയും ഏപ്രിൽ 15 വരെയും കോഴ്സ്ഫീ അടയ്ക്കാം. വെബ്സൈറ്റ്: www.fddiindia.com.
ക്യാറ്റ്: രാജ്യത്ത് 100 പെർസന്റൈൽ സ്കോർ നേടിയ 12 പേരിൽ ഒരാൾ മലയാളി
Education News
അപേക്ഷാഫോം സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ചേർത്തു താൽപര്യമുള്ള കേന്ദ്രത്തിലേക്ക് അയയ്ക്കണം. അപേക്ഷ കിട്ടുന്ന മുറയ്ക്ക്, സീറ്റ് ലഭ്യതയനുസരിച്ചു പ്രവേശനം നൽകുന്ന സമ്പ്രദായമാണ്. സീറ്റ് ഉറപ്പിക്കാൻ നിർദിഷ്ട സമയത്തു ഫീസടയ്ക്കണം. കേന്ദ്രവും പ്രോഗ്രാമും അനുസരിച്ച് കോഴ്സ്–ഫീ 70,000– 90,000 രൂപ. റീട്ടെയ്ൽ ഫാഷൻ മാനേജ്മെന്റ് ഒഴികെയുള്ള 3 പ്രോഗ്രാമുകൾക്കും 11,000 രൂപ മെറ്റീരിയൽ ഫീയുമുണ്ട്.
അലൈഡ് ഹെൽത്ത് സയൻസ്; സ്പോട്ട് അലോട്മെന്റ് 27ന്: പ്രധാന വിദ്യാഭ്യാസ വാർത്തകൾ
Education News
പ്രോഗ്രാമുകൾ
ഫാഷൻ ഡിസൈൻ / ഫുട്‌വെയർ ടെക്നോളജി / ലതർ ആക്സസറീസ് ആൻഡ് ബാഗ് ഡവലപ്മെന്റ് / റീട്ടെയ്ൽ ഫാഷൻ മാനേജ്മെന്റ് എന്നീ 4 വിഷയങ്ങളിലാണു പഠനം. ഓരോ പ്രോഗ്രാമിനും 2 മൊഡ്യൂളുകളുണ്ട്. രണ്ടും പൂർത്തിയാക്കി ഡിപ്ലോമ നേടാൻ ഒരു വർഷം വേണം. ആദ്യത്തെയോ രണ്ടാമത്തെയോ മൊഡ്യൂളിൽ മാത്രം ചേർന്നു യോഗ്യത നേടാവുന്ന രീതിയുമുണ്ട്. ഒരു മൊഡ്യൂൾ മാത്രം വിജയകരമായി പൂർത്തിയാക്കുന്നവർക്കു ബന്ധപ്പെട്ട 6–മാസ സർട്ടിഫിക്കറ്റ് കിട്ടും.
സിഎം കിഡ് സ്കോളർഷിപ് പരീക്ഷ ഫെബ്രുവരി 26ന്
Education News
ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ചണ്ഡിഗഡ്, നോയിഡ, റോത്തക് (ഹരിയാന), ചിന്ദ്‌വാഡ (മധ്യപ്രദേശ്), റായ്ബറേലി, പട്ന, ജോധ്പുർ, ഗുണ (മധ്യപ്രദേശ്), അങ്കലേശ്വർ (ഗുജറാത്ത്) എന്നീ കേന്ദ്രങ്ങളിൽ പഠനസൗകര്യമുണ്ട്. ഓരോ കേന്ദ്രത്തിലുമുള്ള പ്രോഗ്രാമുകൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. ഡിപ്ലോമ നേടിയവർക്കു ലാറ്ററൽ എൻട്രിയിലൂടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 4–വർഷ ബി ഡിസ് (ബാച്‌ലർ ഓഫ് ഡിസൈൻ) നേടാനും അവസരം ലഭിക്കും.
കേരളത്തിലെ എംബിഎ: കെമാറ്റിന് ജനുവരി 15 വരെ അപേക്ഷിക്കാം
Education News
പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ഫുട്‌വെയർ ടെക്നോളജി പ്രോഗ്രാമിനു മാത്രം 10 ജയിച്ചവർക്കു 3 വർഷത്തെ അംഗീകൃത സേവനപരിചയവും േവണം. വ്യത്യസ്ത യോഗ്യത ഉള്ളവർക്ക് എത്ര കാലത്തെ പരിചയംകൂടി വേണമെന്നു ബുള്ളറ്റിനിലുണ്ട്.

