2024 സെപ്റ്റംബറിൽ ലെബനനിലെ ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ച സംഭവം, ലോകമെമ്പാടുമുള്ള ശത്രുക്കളുടെ ലോജിസ്റ്റിക് ശൃംഖലകളിൽ മൊസാദ് രഹസ്യമായി സ്ഥാപിച്ചിട്ടുള്ള അതീവ സങ്കീർണ്ണമായ ഉപകരണങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന് മൊസാദ് മുൻ മേധാവി .ഇറാനിയൻ ആണവ രഹസ്യശേഖരം മോഷ്ടിച്ചതടക്കമുള്ള നിർണായക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ മൊസാദിന്റെ മുൻ മേധാവി യോസി കോഹൻ, ഏജൻസിയുടെ നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി.
രാജ്യത്തെല്ലാവരും ഈ ആപ് ഉപയോഗിക്കണമെന്ന് ഉത്തരവ്, ഇതുവരെ ഡൗണ്‍ലോഡ് 45 ദശലക്ഷം; എന്താണ് റഷ്യയുടെ മാക്സ്?
ഒരു പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് കോഹൻ ഈ സുപ്രധാന വിവരങ്ങൾ പങ്കുവെച്ചത്. എത്ര ഉപകരണങ്ങളാണ് (treated equipment) ഈ രാജ്യങ്ങളിലുള്ളതെന്ന് അറിയാമെന്നും കോഹൻ തുറന്നുപറഞ്ഞു. ഈ ‘മാറ്റങ്ങൾ വരുത്തിയ ഉപകരണങ്ങൾ’ വ്യാപിച്ചുകിടക്കുന്ന രാജ്യങ്ങളെക്കുറിച്ച് വ്യക്തമായ മറുപടി നൽകിയില്ലെങ്കിലും, ‘ഊഹിക്കാൻ കഴിയുന്ന എല്ലാ രാജ്യങ്ങളിലും’ ഈ ഉപകരണങ്ങൾ ഉള്ളതായും സ്ഥിരീകരിച്ചു.
നുഴഞ്ഞുകയറ്റം വിതരണ ശൃംഖലയിൽ
ലോകമെമ്പാടുമുള്ള ശത്രുക്കളുടെ ലോജിസ്റ്റിക് ശൃംഖലയിലേക്ക് കടന്നുകയറി വിവരങ്ങൾ ചോർത്തുന്ന ഈ തന്ത്രം ‘വ്യക്തിപരമായി കണ്ടുപിടിച്ചതാണ്’ എന്നും കോഹൻ അവകാശപ്പെട്ടു. 2002 മുതൽ 2004 വരെയുള്ള കാലയളവിലാണ് ഈ തന്ത്രം വികസിപ്പിച്ചെടുത്തതെന്നും ഇതിനെ “പേജർ രീതി” (Pager Method) അല്ലെങ്കിൽ “മാറ്റങ്ങൾ വരുത്തിയ ഉപകരണ രീതി” (Manipulated Equipment Method) എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
വിമാനത്താവളങ്ങൾക്കും സൈനികകേന്ദ്രങ്ങൾക്കും സമീപം ദുരൂഹ ഡ്രോണുകൾ; ഒരു ദിവസത്തിൽ അഞ്ഞൂറിലധികം ദൃശ്യങ്ങൾ, പക്ഷേ…
സാങ്കേതിക ഉപകരണങ്ങൾ വാങ്ങുന്ന ശത്രുക്കളുടെ വിതരണ ശൃംഖലയിൽ മൊസാദ് നുഴഞ്ഞുകയറുകയും, അവർ അറിയാതെ ആ ഉപകരണങ്ങളിൽ സ്ഫോടക വസ്തുക്കളോ നിരീക്ഷണ സംവിധാനങ്ങളോ ഉൾപ്പെടുത്തുകയോ (manipulate) ചെയ്യുകയാണ് ഈ രീതിയിലൂടെ ചെയ്യുന്നത്.
ഈ ആശയം മുൻപ് ഉപയോഗിച്ചിട്ടുണ്ട്
“2006-ലെ രണ്ടാം ലെബനൻ യുദ്ധത്തിൽ” ഹിസ്ബുല്ലക്കെതിരെ ഉപകരണങ്ങളിൽ മാറ്റങ്ങൾ വരുത്തി തങ്ങൾ ഇത് ഉപയോഗിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിസ്ബുല്ലയുടെ ആശയവിനിമയ സംവിധാനങ്ങൾ പൊട്ടിത്തെറിച്ചത് ഏജൻസിയുടെ വ്യാപകമായ രാജ്യാന്തര സൈബർ, ഇന്റലിജൻസ് ഓപ്പറേഷനുകളുടെ ഒരധ്യായം മാത്രമാണെന്ന ഈ വെളിപ്പെടുത്തൽ, രാജ്യാന്തര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

