Breaking
5 Feb 2026, Thu

പുതിയ സിയാറ എത്തി, വില 11.49 ലക്ഷം രൂപ മുതൽ

പുതിയ സിയാറ പുറത്തിറക്കിയ ടാറ്റ, 11.49 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഒരു മോഡലിന്റെ വില മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ മുംബൈ നടന്ന ചടങ്ങിൽ പുത്തൻ സിയാറയുടെ പ്രൊഡക്ഷൻ മോഡലുകൾ ടാറ്റ അവതരിപ്പിച്ചിരുന്നു. ഡിസംബർ 16 മുതൽ പുതിയ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കുന്നതോടെ ജനുവരി 15 മുതൽ സിയാറ ഉപഭോക്താക്കളുടെ കൈകളിലെത്തും.

View this post on Instagram

മൂന്ന് എൻജിനുകൾ, ആറ് കോംബിനേഷൻ

പുതിയ 1.5 ലീറ്റർ ടിജിഡിഐ എൻജിനുമായിട്ടാണ് സിയാറ എത്തുന്നത്. 160 ബിഎച്ച്പി കരുത്തും 255 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലീറ്റർ, 4 സിലിണ്ടർ ഡയറക്ട്-ഇൻജക്ഷൻ ടർബോചാർജ്ഡ് യൂണിറ്റാണ് ഇത്. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ്. കൂടാതെ 106 ബിഎച്ച്പി കരുത്തും 145 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിരേറ്റഡ് വേരിയന്റും (അറ്റ്കിൻസൺ സൈക്കിൾ) ലഭ്യമാണ്, ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ലഭിക്കും. ഡീസല്‍ മോഡലിൽ 118 എച്ച്പി കരുത്തുള്ള 1.5 ലിറ്റർ എൻജിനാണ് ഉപയോഗിക്കുന്നത്. ഇതിന് 6-സ്പീഡ് മാനുവൽ (260Nm) കൂടാതെ 6-സ്പീഡ് ഓട്ടോമാറ്റിക് (280Nm) ഓപ്ഷനുകളും ലഭ്യമാണ്.

പുതിയ എസ്‌യുവിക്ക് അടിത്തറയാകുന്നത്, ഓൾ-ടെറൈൻ റെഡി, ഓമ്നി-എനർജി, ജിയോമെട്രി സ്കേലബിൾ (ARGOS) ആർക്കിടെക്ചറാണ്. ഇത് ഒന്നിലധികം ബോഡി സ്റ്റൈലുകൾക്കും CNG, ഹൈബ്രിഡ് എന്നിവയുൾപ്പെടെയുള്ള പവർട്രെയിനുകൾക്കും ഫ്രണ്ട്-വീൽ-ഡ്രൈവ് (FWD), ഓൾ-വീൽ-ഡ്രൈവ് (AWD) സംവിധാനങ്ങൾക്കും അനുയോജ്യമാണ്.

സിയാറയുടെ രണ്ടാം വരവ്

ഐതിഹാസിക മോഡലായ സിയറയുടെ തിരിച്ചുവരവോടെ വിപണിയിൽ കൂടുതൽ നേട്ടം കൈവരിക്കാം എന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. ടാറ്റയുടെ ആദ്യത്തെ മൂന്ന്-സ്‌ക്രീൻ ഡാഷ്‌ബോർഡ് ലേയൗട്ടുമായി എത്തുന്ന ആദ്യത്തെ വാഹനമാണ് സിയാറ. പഴയ സിയാറയുടെ മൊത്തത്തിലുള്ള ലുക്കുമായാണ് പുതിയ ടാറ്റ സിയാറയുടെ വരവ്. അപ്പോഴും കാലത്തിനൊത്ത മാറ്റങ്ങള്‍ ഡിസൈനില്‍ കൊണ്ടുവരാനും ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. സുരക്ഷയിൽ വളരെ മുന്നിലാണ് സിയാറ എന്ന് ടാറ്റ അവകാശപ്പെടുന്നു. രണ്ട് സിയാറകൾ 50 കിലോമീറ്റർ വേഗത്തിൽ കൂട്ടി ഇടിപ്പിച്ച് സുരക്ഷ പരിശോധന നടത്തിയാണ് പുതിയ‌ സിയാറ എത്തിയിരിക്കുന്നത് എന്നാണ് ടാറ്റ പറയുന്നത്.

പഴയ സിയാറയുടെ സിഗ്നേച്ചര്‍ എന്ന് പറയാവുന്ന പിന്നിലെ കര്‍വ്ഡ് സൈഡ് വിന്‍ഡോസും തലയുയര്‍ത്തിയുള്ള ബോണറ്റിന്റെ നില്‍പും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ക്കുകളും പുതു സിയാറയിലുമുണ്ട്. അതേസമയം റൂഫ്‌ലൈന്‍ ചെറുതാക്കിയും പുതിയ മോഡലുകളില്‍ കണ്ടുവരാറുള്ള സ്പ്ലിറ്റ് ഹെഡ്‌ലാംപ് നല്‍കിയും ഡിസൈനില്‍ പുതുമ നല്‍കിയിരിക്കുന്നു. പഴയ സിയാറക്ക് ആര്‍15 ടയറുകളായിരുന്നെങ്കില്‍ പുതിയ സിയാറയില്‍ കൂടുതല്‍ വലിയ 19 ഇഞ്ച് വീലുകളാണ് നല്‍കിയിട്ടുള്ളത്.

ഇല്ല്യുമിനേറ്റഡ് ലോഗോ വരുന്ന പുതിയ സ്റ്റിയറിംഗ് വീൽ, എസി കൺട്രോളുകൾക്കുള്ള ടച്ച് പാനൽ, പനോരമിക് ഗ്ലാസ് റൂഫ്, 360-ഡിഗ്രി ക്യാമറ, പവേർഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ADAS സേഫ്റ്റി സ്യൂട്ട് എന്നിവയ്ക്കൊപ്പം ഫീച്ചർ ലോഡഡായ ഒരു ക്യാബിൻ എക്സ്പീരിയൻസും പുത്തൻ സിയാറയിലുണ്ട്. ആദ്യം, സിയാറയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനാണ് ടാറ്റ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഡീസൽ – പെട്രോൾ മോഡലുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *