Breaking
23 Mar 2026, Mon

പുതിയ ആശയങ്ങളുമായി കോണ്‍ഫ്‌ളുവന്‍സ് 2.0: ഇൻഡസ്ട്രി-അക്കാദമിയ സമ്മിറ്റ് രാജഗിരിയിൽ

വ്യവസായ ലോകത്തെ അതികായരെയും അക്കാദമിക് വിദഗ്ധരെയും ഒരുമിപ്പിച്ച് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (RSET) സംഘടിപ്പിക്കുന്ന ‘കോൺഫ്‌ളുവന്‍സ് 2.0: ഇൻഡസ്ട്രി-അക്കാദമിയ സമ്മിറ്റ്’ ശനിയാഴ്ച (സെപ്റ്റംബർ 27) ആർഎസ്ഇറ്റി ഓഡിറ്റോറിയത്തിൽ നടക്കും. ‘ഭാവിയിലെ പരമാധികാരവും സ്വാശ്രയത്വവും’ എന്നതാണ് സമ്മിറ്റ് ചർച്ച ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉൾപ്പെടെയുള്ളവർ കോൺഫ്‌ളുവന്‍സിൽ പങ്കെടുക്കും.

മുഖ്യ അതിഥികളും ചർച്ചാ വിഷയങ്ങളും

രാവിലെ 9.15-ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷ ക്ഷേമം വകുപ്പുകളുടെ സഹമന്ത്രി ജോർജ് കുര്യൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും.

പാനൽ ചർച്ചകൾ

‘ഭാവിയിലെ പരമാധികാരവും സ്വാശ്രയത്വവും’ എന്ന വിഷയത്തിൽ നടക്കുന്ന ഐബിഎസ് സോഫ്റ്റ്‌വെയർ & ജിടെക് ചെയർമാൻ വി.കെ. മാത്യൂസ് ചർച്ച നയിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നെതർലൻഡ്‌സിലെ മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി, മുൻ ദേശീയ സൈബർ സുരക്ഷാ കോർഡിനേറ്റർ ലഫ്. ജനറൽ മാധവൻ യു. നായർ എന്നിവർ പാനലിസ്റ്റുകളായിരിക്കും.

ഫയര്‍സൈഡ് ചാറ്റ്: ഇന്ത്യയുടെ ആക്സിയോം 4 സ്പേസ് മിഷൻ അംഗമായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബി. നായരുമായി നടത്തുന്ന സംവാദവും ശ്രദ്ധേയമാകും. വെർഡാറ്റം എഐ സിഇഒ അതുൽ, എൻവിഐഡിഐഎ ഫിസിക്കൽ ഡിസൈൻ എൻജിനീയർ‌ അതീശ ഏലീൻ സാജൻ എന്നിവർ ചർച്ചകൾ നയിക്കും.

ലൈറ്റ്സ്, ക്യാമറ, അൽഗോരിതം: ഫിലിം, ഗെയിം, സംഗീത മേഖലയുടെ ഭാവി എന്ന വിഷയത്തിൽ സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് കോൺഫ്ലുവൻസിലെ ചർച്ച നയിക്കും. നടിയും എഴുത്തുകാരിയുമായ ലെന കുമാർ, രോഹൻ നേഷോ ജെയിൻ, സന്ധ്യ സുരേന്ദ്രൻ, മഷായ് കലെങ്കട എന്നിവർ ഉൾപ്പെടുന്ന വിദഗ്ധ പാനൽ പങ്കെടുക്കും.

ടെക് ടോക്ക്: മാത്‌വർക്ക്‌സ് ഇന്ത്യയിലെ മാനേജർ സഹീദ വാസീം അവതരിപ്പിക്കുന്ന ടെക് ടോക്ക്, വിദ്യാഭ്യാസം, ബിസിനസ് രംഗത്തെ മാറ്റങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നൽകും.

ആമസോണിൽ ജിഎസ്ടി ഇളവുകൾ ലഭിക്കാൻ തുടങ്ങിയോ? ഐഫോണ്‍ 15ന് 46,999 രൂപ, മറ്റു വമ്പന്‍ ഡീലുകളും നോക്കാം

വർക്ക്‌ഷോപ്പുകളും സമാപനവും

‌ഉച്ചയ്ക്ക് ഒന്നിന് നെറ്റ്‌വർക്കിങ് ലഞ്ചിനു ശേഷം 2.00 മണിക്ക് ‘അക്കാദമിയ-സിഎക്സ്ഒ റൗണ്ട് ടേബിൾ വർക്ക്‌ഷോപ്പുകൾ’ ആരംഭിക്കും. വൈകുന്നേരം 5.45ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തും. സാങ്കേതികവിദ്യ, രാഷ്ട്രീയം, കല, പ്രതിരോധം തുടങ്ങിയ മേഖലകളിലെ പ്രഗത്ഭരെ ഒരുമിപ്പിക്കുന്ന ഈ ഉച്ചകോടി പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *