Breaking
4 Feb 2026, Wed

പുട്ടിന്റെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം! മറുപടിയായി തീതുപ്പി ഹൈപ്പർസോണിക് ‘ഒരേഷ്‌നിക്’; സംഘർഷം ഗുരുതരാവസ്ഥയിലേക്ക്

റഷ്യ-യുക്രെയ്ൻ യുദ്ധം വീണ്ടുമൊരു നിർണായക വഴിത്തിരിവിലേക്ക്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചുവെന്നാരോപിച്ച്, റഷ്യ തങ്ങളുടെ അത്യാധുനിക ഹൈപ്പർസോണിക് മിസൈലായ ‘ഒരേഷ്‌നിക്’ (Oreshnik) യുക്രെയ്‌നു മേൽ പ്രയോഗിച്ചു. ഇത് രണ്ടാം തവണയാണ് റഷ്യ അതീവ പ്രഹരശേഷിയുള്ള ഈ ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ യുദ്ധമുഖത്ത് ഉപയോഗിക്കുന്നത്.

ഇന്റർനെറ്റും ഫോണും വിച്ഛേദിച്ചു ഇറാൻ; ഖത്തറിലേക്ക് ‘ടാങ്കർ വിമാനങ്ങൾ’ എത്തിച്ച് അമേരിക്ക: മധ്യപൂർവേഷ്യ മുൾമുനയിൽ!

പുട്ടിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണം പരാജയപ്പെടുത്തിയെന്ന് റഷ്യ അവകാശപ്പെടുമ്പോൾ, ഇത്തരമൊരു നീക്കം തങ്ങൾ നടത്തിയിട്ടില്ലെന്നും റഷ്യ നുണപ്രചാരണം നടത്തുകയാണെന്നുമാണ് യുക്രെയ്ന്റെ വാദം. യുക്രെയ്ൻ മറ്റൊരു സൈനിക ലക്ഷ്യം ആക്രമിച്ചിരിക്കാമെന്നും എന്നാൽ പുട്ടിന്റെ വസതി ലക്ഷ്യമിട്ടില്ലെന്നും സിഐഎ പോലുള്ള ഏജന്‍സികൾ പറയുന്നു.

എന്താണ് ‘ഒരേഷ്‌നിക്’? ഭയക്കുന്നതെന്തിന്?

ശബ്ദത്തേക്കാൾ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഒരേഷ്‌നിക് മിസൈലിനെ തടുക്കാൻ ലോകത്ത് നിലവിലുള്ള ഒരു വ്യോമപ്രതിരോധ സംവിധാനത്തിനുംകഴിയില്ലെന്ന് പ്രസിഡന്റ് പുട്ടിൻ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ആരോയ്ക്കും ധാഡ് സിസ്റ്റത്തിനുമൊക്കെ ഇത് തടയാനാകുമെന്ന് പാശ്ചാത്യ വിദഗ്ദർ അവകാശപ്പെടുന്നു.

ബെലാറസിൽ വിന്യസിച്ച ഒരേഷ്നിക് മിസൈൽ സംവിധാനം. റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ചിത്രം. (Photo: RUSSIAN DEFENCE MINISTRY / AFP)

മിസൈലിന്റെ പ്രധാന സവിശേഷതകൾ ഇവയാണ്:

സെക്കൻഡിൽ ഏകദേശം 3 കിലോമീറ്ററാണ് ഇതിന്റെ സഞ്ചാരവേഗം. ‘മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ’ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ആകാശത്തുവെച്ച് മിസൈൽ പിളരുകയും, അതിൽ നിന്നുള്ള ആറോളം പോർമുനകൾ വെവ്വേറെ ലക്ഷ്യങ്ങളിലേക്ക് ഒരേസമയം കുതിക്കുകയും ചെയ്യും.

ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. എന്നാൽ നിലവിൽ സ്ഫോടകവസ്തുക്കൾ ഇല്ലാത്ത, ഗതിവേഗം കൊണ്ടുണ്ടാകുന്ന ആഘാതം ഉപയോഗിച്ച് നാശം വിതയ്ക്കുന്ന പതിപ്പാണ് റഷ്യ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ.

വെനസ്വേലയെ തൊട്ടാൽ പോർട്ട റീക്ക പിടിച്ചെടുക്കുമെന്ന് യുഎസിനെ വിരട്ടിയ മഡുറോ, ഇപ്പോൾ അവിടെ ജയിലിൽ!

അമേരിക്കയുടെ പേട്രിയറ്റ് മിസൈൽ ഡിഫൻസ് സിസ്റ്റം ഉൾപ്പെടെയുള്ളവയെ നിഷ്പ്രഭമാക്കാൻ ഒരേഷ്‌നിക്കിന് കഴിയുമെന്നതാണ് നാറ്റോയെയും അമേരിക്കയെയും ആശങ്കയിലാഴ്ത്തുന്നത്.

ബെലാറസിൽ വിന്യസിച്ച ഒരേഷ്നിക് മിസൈൽ സംവിധാനം. റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ചിത്രം. (Photo: RUSSIAN DEFENCE MINISTRY / AFP)

യുദ്ധം എവിടെ നിൽക്കുന്നു?

യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ സമാധാനം എന്നത് വിദൂര സാധ്യതയായി മാറുകയാണ്. നിലവിലെ യുദ്ധസാഹചര്യം ഇപ്രകാരമാണ്:പരമ്പരാഗത യുദ്ധരീതികളിൽ നിന്ന് മാറി ഡ്രോണുകളും ഹൈപ്പർസോണിക് മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളിലേക്ക് ഇരുരാജ്യങ്ങളും മാറി.

റഷ്യയുടെ ഉൾപ്രദേശങ്ങളിലേക്ക് ആക്രമണം നടത്താൻ അമേരിക്കയും ബ്രിട്ടനും നൽകിയ ദീർഘദൂര മിസൈലുകൾ യുക്രെയ്ൻ ഉപയോഗിച്ചു തുടങ്ങിയത് റഷ്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടിയാണ് ഒരേഷ്‌നിക് മിസൈൽ.

‘എക്കോ’യിലെ ‘കുര്യച്ചൻ’! മനുഷ്യർ തെളിവുകൾ തേടി വലയുമ്പോൾ, മൃഗങ്ങൾക്ക് സത്യം അറിയാം; കാരണമെന്ത്?

പുട്ടിന്റെ വസതിക്ക് നേരെയുള്ള ആക്രമണശ്രമം എന്ന ആരോപണവും അതിനു മറുപടിയായി ‘ഒരേഷ്‌നിക്’ പുറത്തെടുത്തതും യുദ്ധം ഇനി കൂടുതൽ രൂക്ഷമാകുമെന്ന സൂചനയാണ് നൽകുന്നത്. ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന റഷ്യയുടെ മുന്നറിയിപ്പ് നിലനിൽക്കെ, ലോകം വലിയൊരു യുദ്ധഭീതിയുടെ മുനമ്പിലാണ്.

Vladimir Vladimirovich Putin

Latest News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *